തരംഗമായി അങ്കം അട്ടഹാസം ട്രയിലര്‍

തലസ്ഥാനനഗരത്തിലെ തെരുവുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ മാധവ് സുരേഷ്, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നു.

Starcast : Madhav Suresh Shine Tom Chacko Saiju Kurupp

Director: Sujith S Nair

( 0 / 5 )

ത്രില്ലടിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളാല്‍ നിറഞ്ഞ ' അങ്കം അട്ടഹാസം ' സിനിമയുടെ ട്രയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു.ട്രിയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് എസ് നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് അനില്‍കുമാര്‍ ജി, സാമുവല്‍ മത്തായി (ഡടഅ) എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ ട്രയിലര്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി,കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ഗോകുല്‍ സുരേഷ്, ശോഭന, മഞ്ജുവാര്യര്‍, മമിതാ ബൈജു, ദിവ്യപിള്ള, ശ്രുതി രാമചന്ദ്രന്‍ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് റിലീസ് ചെയ്തത്.

തലസ്ഥാനനഗരത്തിലെ ചോര പുരണ്ട തെരുവുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ മാധവ് സുരേഷ്, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂല്‍ സല്‍മാന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ഒപ്പം നന്ദു, അലന്‍സിയര്‍, എം എ നിഷാദ്, അന്നാ രാജന്‍, സ്മിനു സിജോ, സിബി തോമസ്, ദീപക് ശിവരാജന്‍, വാഴ ഫെയിം അമിത്ത്, കുട്ടി അഖില്‍ എന്നിവരും മറ്റു കഥാപാത്രങ്ങളാകുന്നു.

പുതുമുഖം അംബികയാണ് നായികയാകുന്നത്.

ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിലെ ആക്ഷന്‍ രംഗങ്ങളാണ്. ഫിനിക്‌സ് പ്രഭു, അഷ്‌റഫ് ഗുരുക്കള്‍, റോബിന്‍ ടോം, അനില്‍ ബെ്‌ളയിസ് എന്നിവരാണ് ആക്ഷന്‍ കോറിയോഗ്രാഫി ചെയ്തിരിക്കുന്നത്. പൂര്‍ണ്ണമായും തിരുവനന്തപുരത്ത് ചിത്രീകരിച്ച ചിത്രം ഉടന്‍ തീയേറ്ററുകളിലെത്തും.

ബാനര്‍ - ട്രിയാനി പ്രൊഡക്ഷന്‍സ്, രചന, സംവിധാനം - സുജിത് എസ് നായര്‍, നിര്‍മ്മാണം - അനില്‍കുമാര്‍ ജി, സാമുവല്‍ മത്തായി (ഡടഅ), ഛായാഗ്രഹണം - ശിവന്‍ എസ് സംഗീത്, എഡിറ്റിംഗ് - പ്രദീപ് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഹരി വെഞാറമൂട്, സംഗീതം - ശ്രീകുമാര്‍ വാസുദേവ്, അഡ്വ ഗായത്രി നായര്‍, ഗാനരചന - ഡസ്റ്റണ്‍ അല്‍ഫോണ്‍സ്, ഗായിക - ഇന്ദ്രവതി ചൗഹാന്‍ (പുഷ്പ ഫെയിം), കല- അജിത് കൃഷ്ണ, ചമയം - സൈജു നേമം, കോസ്റ്റ്യും - റാണ പ്രതാപ്, പശ്ചാത്തല സംഗീതം - ആന്റണി ഫ്രാന്‍സിസ്, ഓഡിയോഗ്രാഫി ബിനോയ് ബെന്നി, ഡിസൈന്‍സ് - ആന്റണി സ്റ്റീഫന്‍, സ്റ്റില്‍സ് - ജിഷ്ണു സന്തോഷ്, പി ആര്‍ ഓ - അജയ് തുണ്ടത്തില്‍

Bivin
Bivin  
Related Articles
Next Story