അപൂര്‍വ്വ പുത്രന്മാര്‍ ഒടി.ടി.യില്‍
റിലീസ് സമയത്തു കടന്നുവന്ന ചില വിവാദങ്ങള്‍ ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ഇടക്കു തടസ്സം നേരിട്ടതിനാല്‍ പ്രദര്‍ശനം നിര്‍ത്തേണ്ട സാഹചര്യമുണ്ടായി

ഭക്തിയിലും വിശ്വാസങ്ങളിലും അടിയുറച്ചു ജീവിക്കുന്ന ഒരപ്പന്റേയും, അതിനു വിപരീത സ്വഭാവമുള്ള രണ്ടു് ആണ്‍മക്കളുടേയും കഥ തികച്ചും നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന അപൂര്‍വ്വപുത്രന്മാര്‍ എന്ന ചിത്രം ഓ.ടി.ടി.യിലെത്തിയിരിക്കുന്നു. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തി യിരിക്കുന്നത്. റിലീസ് സമയത്തു കടന്നുവന്ന ചില വിവാദങ്ങള്‍ ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ഇടക്കു തടസ്സം നേരിട്ടതിനാല്‍ പ്രദര്‍ശനം നിര്‍ത്തേണ്ട സാഹചര്യമുണ്ടായി. ഇപ്പോള്‍ പ്രേകകര്‍ക്ക് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം ആസ്വദിക്കുവാനുള്ള അവസരം ലഭിച്ചിരിക്കുന്നു. രജിത്ത് ആര്‍.എല്‍. - ശ്രീജിത്ത് എന്നിവര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം യാനി എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ആരതി കൃഷ്ണയാണു നിര്‍മ്മിച്ചിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ലാലു അലക്‌സ് അശോകന്‍, എന്നീ പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അഭിനയുച്ചിരിക്കുന്നത്. പിആര്‍ഒ- വാഴൂര്‍ ജോസ്.