എമ്പുരാനിലെ ബാബ ബജ്‌റംഗി വീണ്ടും മലയാളത്തില്‍

ഷഹ്‌മോന്‍ ബി പറേലില്‍ സംവിധാനം ചെയ്യുന്ന 'വവ്വാല്‍' എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് വീണ്ടും മലയാള സിനിമയിലെത്തുന്നത്.

Starcast : Abhimanyu Singh

Director: Shahmon B Parelil

( 0 / 5 )

ഒട്ടനവധി വില്ലന്‍ കഥാപാത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായി എമ്പുരാനിലെ ബാബ ബജ്‌റംഗിയായി പ്രേക്ഷകരുടെ ഹരമായി മാറിയ നടന്‍ അഭിമന്യൂ സിംഗ് വീണ്ടും മലയാളത്തില്‍. ഷഹ്‌മോന്‍ ബി പറേലില്‍ സംവിധാനം ചെയ്യുന്ന 'വവ്വാല്‍' എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് വീണ്ടും മലയാള സിനിമയിലെത്തുന്നത്. ഓണ്‍ഡിമാന്‍ഡ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമായ 'വവ്വാലി'ല്‍ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. മനോജ് എം ജെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

സംഗീതം-ജോണ്‍സണ്‍ പീറ്റര്‍,എഡിറ്റര്‍-ഫാസില്‍ പി ഷാമോന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്-സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം-ഭക്തന്‍ മങ്ങാട്, സ്റ്റില്‍സ്-രാഹുല്‍ തങ്കച്ചന്‍, പരസ്യകല-കോളിന്‍സ് ലിയോഫില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ആഷിഖ് ദില്‍ജിത്ത്. താരനിര്‍ണ്ണയം പൂര്‍ത്തിയാകുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. പി ആര്‍ ഒ-എ എസ് ദിനേശ്.

Bivin
Bivin  
Related Articles
Next Story