എല്‍ ക്ലാസിക്കോ പോരാട്ടത്തിന് മുമ്പ് നസ്രിയയെ ടാഗ് ചെയ്ത് ഇന്‍സ്റ്റ സ്റ്റോറിയുമായി ടൊവി! 'എപ്പളേ റെഡി പുയ്യാപ്ലേ' എന്ന് നസ്രിയ!
ഇവര്‍ ഒരുമിക്കുന്ന സിനിമ വരാന്‍ ഒരുങ്ങുകയാണോ, അതോ മറ്റെന്തെങ്കിലുമാണോ എന്നാണ് ഇതോടെ അഭ്യൂഹം സോഷ്യല്‍ മീഡിയയില്‍ പരന്നിരിക്കുന്നത്. ഏതായാലും ടൊവിയുടെയും നസ്രിയയുടേയും സ്റ്റോറി കണ്ട് സംതിങ്ങ് ഫിഷി! എന്നാണ് പലരും പറയുന്നത്.

ചിരവൈരികള്‍ നേര്‍ക്കുനേര്‍ എത്തുന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തിന് മുന്നേ ഇന്‍സ്റ്റ സ്റ്റോറിയുമായി ടൊവിനോ തോമസ്. ' എല്‍ ക്ലാസിക്കോയ്ക്ക് തയ്യാറാണോ? മി, അമോര്‍ '' എന്ന ചോദ്യവുമായി നസ്രിയയെ ടാഗ് ചെയ്താണ് ടൊവി സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്. ' 'എപ്പളേ റെഡി പുയ്യാപ്ലേ' എന്നാണ് ഇതിന് നസ്രിയയുടെ മറുപടി.
ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് ഇന്ന് ബാഴ്സലോണയ്‌ക്കെതിരെ പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ഇന്‍സ്റ്റയില്‍ ടൊവി - നസ്രിയ എല്‍ ക്ലാസിക്കോ പോരാട്ടം എന്തിനാകുമെന്ന സംശയത്തിലാണ് പ്രേക്ഷകര്‍.
ഇവര്‍ ഒരുമിക്കുന്ന സിനിമ വരാന്‍ ഒരുങ്ങുകയാണോ, അതോ മറ്റെന്തെങ്കിലുമാണോ എന്നാണ് ഇതോടെ അഭ്യൂഹം സോഷ്യല്‍ മീഡിയയില്‍ പരന്നിരിക്കുന്നത്. ഏതായാലും ടൊവിയുടെയും നസ്രിയയുടേയും സ്റ്റോറി കണ്ട് സംതിങ്ങ് ഫിഷി! എന്നാണ് പലരും പറയുന്നത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ടൊവിനോ തോമസും നസ്രിയ നസീമും ഒന്നിക്കുന്ന മുഹ്സിന്‍ പരാരി ചിത്രത്തിന്റെ കാസ്റ്റിങ്ങ് കോള്‍ വന്നിരുന്നു. ഇന്‍സ്റ്റ സ്റ്റോറിയും ഇതും മുന്‍ നിര്‍ത്തിയും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
പ്രേക്ഷക പ്രശംസ നേടിയ 'സുഡാനി ഫ്രം നൈജീരിയ'യുടെ സംവിധായകന്‍ സക്കരിയയുമായി ചേര്‍ന്നാണ് മുഹ്സിന്‍ പരാരി ഈ പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. എ.വി.എ പ്രൊഡക്ഷന്‍സ്, മാര്‍ഗ്ഗ എന്റര്‍ടെയിന്‍മെന്റ്, ദി റൈറ്റിംഗ് കമ്പനി എന്നീ ബാനറുകളാണ് ഈ ചിത്രത്തിനായി ഒന്നിക്കുന്നത്. പി ആര്‍ ഒ : ആതിര ദില്‍ജിത്ത്.
