കുട്ടികള്‍ വിശന്നിരിക്കണ്ട, കൂട്ടിനുണ്ട് സിനിമാ ലോകം

സിനിമാ പ്രേമികളായ, പഠിതാക്കളായ ഇവരെ ചേര്‍ത്ത് പിടിക്കാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പെ തീരുമാനിച്ചു. അങ്ങനെയാണ് ഒരു നേരത്തെ ഭക്ഷണമെങ്കിലും നല്‍കാന്‍ തീരുമാനിച്ചത്. അങ്ങനെ മുതിര്‍ന്ന സിനിമാ പ്രവര്‍ത്തകര്‍ ഉച്ചഭക്ഷണം നല്‍കാന്‍ തയ്യാറായി.

Starcast : Kerala Film Producers Association

Director: IFFK 2025

( 0 / 5 )

ലോക സിനിമയെ കുറിച്ചറിയാന്‍, സിനിമകളെ കുറിച്ച് പഠിക്കാന്‍, ഒടുവില്‍ സിനിമയുടെ മായിക ലോകത്തേയ്ക്ക് കടന്നു വരാന്‍ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികളെ ചേര്‍ത്തു പിടിക്കുകയാണ് മലയാള സിനിമാ ലോകം. വര്‍ഷങ്ങളായി അവര്‍ക്കായി ഉച്ച ഭക്ഷണം ഒരുക്കി നല്‍കുന്നുണ്ട് കേരള ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ട്രിവാന്‍ഡ്രം ഫിലിം ഫ്രട്ടേണിറ്റിയും. പ്രതിനിധി ഫീസില്‍ ഇളവു നല്‍കിയാണ് ചലച്ചിത്ര അക്കാഡമി വിദ്യാര്‍ത്ഥികളെ സഹായിക്കുന്നത്. മേളയ്ക്ക് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ എത്താറുണ്ട്. തിരുവനന്തപുരം നഗരത്തില്‍ ഒരാഴ്ചയോളം താമസിക്കുന്നതിനും ഭക്ഷണത്തിനും യാത്രയ്ക്കുമായി കാര്യമായ ചെലവുണ്ടാകും. വിദ്യാര്‍ത്ഥികളായ ഇവര്‍ക്ക് ചിലപ്പോള്‍ അത് താങ്ങാനാകില്ല. സിനിമ സ്വപ്‌നം കാണുന്നവര്‍ക്ക് ഇതൊക്കെ വലിയ പ്രതിബന്ധങ്ങളാണ് സൃഷ്ടിക്കുന്നത്.

സിനിമാ പ്രേമികളായ, പഠിതാക്കളായ ഇവരെ ചേര്‍ത്ത് പിടിക്കാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പെ തീരുമാനിച്ചു. അങ്ങനെയാണ് ഒരു നേരത്തെ ഭക്ഷണമെങ്കിലും നല്‍കാന്‍ തീരുമാനിച്ചത്. അങ്ങനെ മുതിര്‍ന്ന സിനിമാ പ്രവര്‍ത്തകര്‍ ഉച്ചഭക്ഷണം ന ല്‍കാന്‍ തയ്യാറായി. പിന്നീട് ഒരു വര്‍ഷം പോലും മുടക്കം വരുത്താതെ ഭക്ഷണ വിതരണം തുടര്‍ന്നു വരുന്നു. വ്യത്യസ്തങ്ങളായ ഭക്ഷണമാണ് ഉച്ചയ്ക്ക് ഒരു മണി മുതല്‍ വിതരണം ചെയ്യുന്നത്. ഒരോ ദിവസവും 350 പേര്‍ക്ക് വരെ ഭക്ഷണം നല്‍കുന്നുണ്ട്. ചപ്പാത്തി, ബറോട്ട, ചിക്കന്‍ കറി, മുട്ടക്കറി, വെജിറ്റബിള്‍ കറി എന്നിവ എല്ലാ ദിവസവും ഉണ്ടാകും. വിതരണം ചെയ്യുന്നതും ഈ സംഘടനകളുടെ പ്രതിനിധികള്‍ തന്നെ. അവസാന വിദ്യാര്‍ത്ഥിക്കും ഭക്ഷണം നല്‍കിയ ശേഷമെ ഇവര്‍ പിരിഞ്ഞു പോകുകയുള്ളൂ.

Bivin
Bivin  
Related Articles
Next Story