കുട്ടിക്കാല ചിത്രം പങ്കുവെച്ച് സംവിധായകൻ ചിദംബരം
മലയാള സിനിമാ പ്രേമികളുടെ ഇടയിൽ പെട്ടന്ന് ഇടം പിടിച്ച സംവിധായകനാണ് ചിദംബരം. ചിദംബരത്തിന്റെ കുട്ടിക്കാലത്തെ ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചിദംബരം തന്നെയാണ് ഈ ചിത്രം പങ്കിട്ടിരിക്കുന്നത്. നിമിഷനേരം കൊണ്ടുതന്നെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തു. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
മലയാളസിനിമയിലെ ഏറ്റവും താരപരിവേഷമുള്ള സംവിധായകനായി മാറിയിരിക്കുകയാണ് ചിദംബരം. മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രത്തിന്റെ സംവിധായകൻ എന്ന റെക്കോർഡ് ചിദംബരത്തിനു സ്വന്തമാണ്. 242 കോടി രൂപയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്‌സ് കളകറ്റ് ചെയ്തിരിക്കുന്നത്.
ചിദംബരത്തിന്റെ സഹോദരൻ ഗണപതിയും മലയാളികൾക്ക് സുപരിചിതനാണ്. അസോസിയേറ്റ്‌സ് ഡയറക്ടറായും മറ്റും നിരവധി സിനിമകളുടെ അണിയറയിൽ പ്രവർത്തിച്ചിട്ടുള്ള സതീഷ് പൊതുവാളിന്റെ മകനാണ് ചിദംബരം. ചിദംബരം സംവിധാനത്തിൽ തിളങ്ങുമ്പോൾ ഗണപതി നടനെന്ന രീതിയിലാണ് ശ്രദ്ധ കവരുന്നത്. ബാലതാരമായിട്ടാണ് ചിദംബരവും ഗണപതിയും തങ്ങളുടെ യാത്ര തുടങ്ങുന്നത്. കുട്ടിക്കാലത്തു തന്നെ ചിദംബരം ഡബ്ബിംഗ് ആർട്ടിസ്റ്റായി പ്രവത്തിച്ചു. പിന്നീട് ഒട്ടേറെ സീരിയലുകളിൽ ബാലതാരമായും പ്രവർത്തിച്ചു.