പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസകള്‍ ഏറ്റുവാങ്ങി അനുദിനം ടിക്കറ്റ് ബുക്കിങ്ങിലും തരംഗമായി 'എക്കോ'
സംവിധായകന്‍ ദിന്‍ജിത് അയ്യത്താന്‍, എഴുത്തുകാരനും ഛായാഗ്രാഹകനുമായ ബാഹുല്‍ രമേശ് എന്നിവരുടെ ശക്തമായ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മിസ്റ്ററി ത്രില്ലര്‍ എക്കോ മലയാള സിനിമാ ലോകത്തു പുതു ചരിത്രം രചിക്കുകയാണ്.

ഭാഷാ ഭേദമന്യേ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസകള്‍ ഏറ്റുവാങ്ങി തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ് എക്കോ. കിഷ്‌കിന്ധാകാണ്ഡത്തിനു ശേഷം അതെ ടീമൊരുക്കിയ എക്കോ ഓരോ ദിവസവും ടിക്കറ്റ് ബുക്കിങ്ങിലും തരംഗമാകുകയാണ്. സംവിധായകന്‍ ദിന്‍ജിത് അയ്യത്താന്‍, എഴുത്തുകാരനും ഛായാഗ്രാഹകനുമായ ബാഹുല്‍ രമേശ് എന്നിവരുടെ ശക്തമായ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മിസ്റ്ററി ത്രില്ലര്‍ എക്കോ മലയാള സിനിമാ ലോകത്തു പുതു ചരിത്രം രചിക്കുകയാണ്. ആദ്യ ദിനം 37.1കെ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍ വിറ്റഴിഞ്ഞപ്പോള്‍ അടുത്ത ദിനങ്ങളില്‍ വന്‍ പ്രേക്ഷകപ്രീതിയോടെ 97.44കെ, 103.26കെ എന്നീ കണക്കിലാണ് ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ടത്. കേരളത്തിന് പുറമെ ഇന്ത്യയിലെ മറ്റു സംസ്ഥാങ്ങളിലും വിദേശ രാജ്യങ്ങളിലും ഹൗസ് ഫുള്‍, ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി പ്രേക്ഷക ഹൃദയം കീഴടക്കുകയാണ് എക്കോ. ഇന്ത്യയില്‍ ഞായറാഴ്ച ബുക്ക് മൈ ഷോയില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റുപോയത് എക്കോയുടേതാണ്.
ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എം ആര്‍ കെ ജയറാം നിര്‍മ്മിക്കുന്ന എക്കോയില്‍ സന്ദീപ് പ്രദീപ്, വിനീത്, നരേന്‍,അശോകന്‍, ബിനു പപ്പു, സഹീര്‍ മുഹമ്മദ്, ബിയാന മോമിന്‍, സീ ഫൈ, രഞ്ജിത് ശങ്കര്‍, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.സന്ദീപ് പ്രദീപിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം നല്‍കുന്ന എക്കോയില്‍ വലുതും ചെറുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങള്‍ ഓരോരുത്തരും ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവച്ചിരിക്കുന്നത്. മുജീബ് മജീദിന്റെ സംഗീത സംഗീതം, സൂരജ് ഇ.എസ് ന്റെ എഡിറ്റിംഗ് സജീഷ് താമരശ്ശേരിയുടെ കലാസംവിധാനവും വിഷ്ണു ഗോവിന്ദിന്റെ ഓഡിയോയോഗ്രാഫിയും ചിത്രത്തിന് മുതല്‍ക്കൂട്ടാകുന്നു.
എക്കോയുടെ മറ്റു അണിയറപ്രവര്‍ത്തകര്‍ ഇവരാണ്: പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാഫി ചെമ്മാട്, മേക്കപ്പ്: റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈന്‍: സുജിത്ത് സുധാകരന്‍, പ്രോജക്റ്റ് ഡിസൈനര്‍: സന്ദീപ് ശശിധരന്‍, ഡിഐ: കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യര്‍, ടീസര്‍ കട്ട്: മഹേഷ് ഭുവനേന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സാഗര്‍, വിഎഫ്എക്‌സ്: ഐവിഎഫ്എക്‌സ്, സ്റ്റില്‍സ്: റിന്‍സണ്‍ എം ബി, സബ്‌ടൈറ്റില്‍സ്: വിവേക് രഞ്ജിത്, വിതരണം: ഐക്കണ്‍ സിനിമാസ്, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ്, പി.ആര്‍.ഓ. പ്രതീഷ് ശേഖര്‍.
