ഏത് നേരത്താണാവോ മനോരമ മാക്‌സില്‍
ഇക്കുറി ജെ പിക് മൂവീസ് എത്തിയിരിക്കുന്നത് ഒരു പൂച്ച ഉണ്ടാക്കിയ കഥയുമായാണ്.

'കോഴിപ്പോര്' എന്ന ചിത്രത്തിന് ശേഷം ജെ പിക് മൂവീസിന്റെ ബാനറില്‍ വി.ജി. ജയകുമാര്‍ നിര്‍മ്മിക്കുന്ന 'ഏത് നേരത്താണാവോ' എന്ന സിനിമ മനോരമ മാക്സ് ഒടിടിയില്‍ മികച്ച പ്രേക്ഷക പ്രതികരണവുമായി സ്ട്രീമിംഗ് തുടരുന്നു. ഇക്കുറി ജെ പിക് മൂവീസ് എത്തിയിരിക്കുന്നത് ഒരു പൂച്ച ഉണ്ടാക്കിയ കഥയുമായാണ്. 'ലൂയി' എന്ന പൂച്ചയും 'ലാലൂട്ട'നും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തില്‍ സഹജീവി ബന്ധത്തിന്റെ തീവ്രത അതിമനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗ്രാഫിക്സിന്റെയോ ആനിമേഷന്റേയോ സഹായംകൂടാതെ പൂച്ചയുടെ പിന്നില്‍ കാത്തിരുന്ന് ചിത്രീകരിച്ച ഒരു സിനിമ എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്.
ജിനോയ് ജനാര്‍ദ്ദനന്‍ തിരക്കഥയെഴുതി എഡിറ്റിംഗും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ ഗീതി സംഗീത, പൗളി വത്സന്‍, കേദാര്‍ വിവേക്, മനിക രാജ്, സരിന്‍ ഋഷി, ഉമേഷ് ഉണ്ണികൃഷ്ണന്‍, തുടങ്ങിയവരോടൊപ്പം സംവിധായകനും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.ചിത്രത്തിലെ ഗാനങ്ങള്‍ വിനായക് ശശികുമാറും ജിനോയ് ജനാര്‍ദനനും രചിച്ചിരിക്കുന്നു. ഛായാഗ്രഹണം, കളറിംഗ്- അസാക്കിര്‍, സംഗീതം- രാകേഷ് കേശവന്‍, ശബ്ദ മിശ്രണം- ആശിഷ് ഇല്ലിക്കല്‍, പബ്ലിസിറ്റി ഡിസൈന്‍- ഷിബിന്‍ സി ബാബു.