ആഗസ്റ്റ് 20 മുതൽ ഗ്ർർർ Disney+ Hotstar-ൽ
കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന മലയാളം കോമഡി ഡ്രാമ ഗ്ർർർ ആഗസ്റ്റ് 20 മുതൽ Disney+ Hotstar-ൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ഈ സർവൈവൽ കോമഡി എന്റെർറ്റൈനെറുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ജെയ് കെ ആണ് August Cinema- യുടെ ബാനറിൽ ഷാജി നടേശനും ആര്യയും ചേർന്നാണ് ഗ്ർർർ നിർമ്മിച്ചിരിക്കുന്നത്..
'ദർശൻ' എന്ന സിംഹവും ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടിനൊപ്പം ശ്രുതി രാമചന്ദ്രൻ, മഞ്ജു പിള്ള, ഷോബി തിലകൻ, അലൻസിയർ ലേ ലോപ്പസ്, രമേഷ് പിഷാരടി, അനഘ, രാജേഷ് മാധവൻ, സെന്തിൽ കൃഷ്ണ എന്നിവരും അണിനിരക്കുന്നു.
പ്രണയ നൈരാശ്യം കാരണം മദ്യ ലഹരിയിൽ സിംഹക്കൂട്ടിലേക്ക് എടുത്ത് ചാടുന്ന ഒരു യുവാവും തുടർന്ന് ഉണ്ടാകുന്ന കോലാഹലങ്ങളും രസകരമായി ഈ കോമഡി ചിത്രം അവതരിപ്പിക്കുന്നു.
ജയേഷ് നായർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം ഡോൺ വിൻസെൻ്റ് , കൈലാസ് മേനോൻ, ടോണി ടാർസ് എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്
ആഗസ്റ്റ് 20 മുതലാണ് ഈ സർവൈവൽ കോമഡി ചിത്രം ‘ഗ്ർർർ’ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നത്