ഏഴു ഭാഷകളിലായി ഹാഫ്; സെക്കന്റ് പോസ്റ്റര്‍ എത്തി
ഹാഫ് ,മലയാള സിനിമയില്‍ ആദ്യമായി വാമ്പയര്‍ ആക് ഷന്‍ ജോണറില്‍ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ്. റിവഞ്ച്, സര്‍വൈവല്‍, ഐഡിന്റിറ്റി എന്നീ പ്രമേയങ്ങളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്റെ കഥാവികസനം.

മലയാളം, തമിഴ്,തെലുങ്ക്. കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക്ക് എന്നീ ഏഴു ഭാഷകളിലായി ഹാഫ് എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ എത്തി. ഫ്രാഗ്രനന്റെ നേച്ചര്‍ ഫിലും ക്രിയേഷന്‍സിന്റെ ബാനറില്‍ ആന്‍സജീവും സജീവ് പി.കെയും നിര്‍മ്മിക്കുന്ന ഈ ചിത്രം സംജാദ് സംവിധാനം ചെയ്യുന്നു. മികച്ച വിജയം നേടിയ ഗോളം എന്ന ചിത്രത്തിനു ശേഷം സംജാദ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രം ഏറെ പ്രസക്തിയുളവാക്കുന്നു. ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും, അംഗീകാരങ്ങള്‍ നേടുകയും ചെയ്തു. ബ്ലസ്സിയുടെ സംവിധാനത്തില്‍, മോഹന്‍ലാല്‍, ജയപ്രദ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രണയം, പരിവാര്‍, മൈക്ക്, ഖല്‍ബ്. യു.കെ. ഓക്കെ തുടങ്ങിയ മികച്ച ചിത്രങ്ങള്‍ ഒരുക്കി മലയാള സിനിമയില്‍ അംഗീകാരം നേടിയ ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനമാണ് ഫ്രാഗ്രനന്റെ നേച്ചര്‍ ഫിലിം ക്രിയേഷന്‍സ്.
ഹാഫ് ,മലയാള സിനിമയില്‍ ആദ്യമായി വാമ്പയര്‍ ആക് ഷന്‍ ജോണറില്‍ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ്. റിവഞ്ച്, സര്‍വൈവല്‍, ഐഡിന്റിറ്റി എന്നീ പ്രമേയങ്ങളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്റെ കഥാവികസനം. ചിത്രത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്ന സംഘര്‍ഷങ്ങളും, മിസ്റ്ററിയും നിറഞ്ഞുനില്‍ക്കുന്നതാണ് ഇന്നു പുറത്തുവിട്ട പോസ്റ്റര്‍. രാജസ്ഥാനിലെ ജയ്‌സാല്‍മീറാണ് ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
നൂറ്റിഇരുപതോളം ദിവസ്സം നീണ്ടുനിന്ന ചിത്രീകരണമാണ് ജയ്മ്പാല്‍മീറില്‍ നടന്നത്. പിരുമേടും, റഷ്യയുമാണ് മറ്റു ലൊക്കേഷനുകള്‍. വിശാലമായ ക്യാന്‍വാസ്സില്‍ വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ മികച്ച സാങ്കേതിക പ്രവര്‍ത്തകരുടെ നിറ സാന്നിദ്ധ്യമുണ്ട്. പൂര്‍ണ്ണമായും ഹൈ വോള്‍ട്ടേജ് മൂവിയായി അവതരിപ്പിക്കുന്ന ഈ ചിത്രം മലയാളത്തിനു പുറമേ ,തമിഴ് തെലുങ്ക് കന്നട ഹിന്ദി ഇംഗ്ലീഷ് അറബിക് ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രേദര്‍ശനത്തിനെത്തുന്നത്. അമലപോള്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ രഞ്ജിത്ത് സജീവ് നായ കാനാകുന്നു. ഐശ്വര്യാ രാജ് ആണ് നായിക.
ശ്രീകാന്ത് മുരളി, അബ്ബാസ്,റോക്കി മഹാജന്‍, ജോജി ജോണ്‍,മണികണ്ഠന്‍, സത്യജിത്ത്,ഷര്‍മ്മി രാജ്, ആഗ്‌നേഷ്, ആവണി , അഞ്ജലി നായര്‍, സന്താനം, പ്രവീണ്‍, കൃഷ്ണന്‍, നിധേഷ്, പരമേശ്, അഭിനേഷ്, സഞ്ജയ്, ഇജാസ് . ഃകല്യാണ്‍ വീരാള, വീരന്‍, ഇദയകുമാര്‍, ദേവേന്ദ്രനാഥ്, ജയ് കുമാര്‍, എന്നിവരും പ്രധാന താരങ്ങളാണ്. മലയാള താരങ്ങ ളല്ലാത്ത മറ്റുള്ളവരെല്ലാം ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്നുള്ള വരാണ്. സംജാദും പ്രവീണ്‍ വിശ്വനാഥുമാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ ആക്ഷന്‍ കോറിയോഗ്രാഫര്‍ പ്രശസ്തനായ , ,ഇന്‍ഡോനേഷ്യക്കാരന്‍ വെരിട്രി യൂലിസ് മന്‍ ആണ്. റെയ്ഡ്2 ,ദിനൈറ്റ് കംസ് ഫോര്‍ അസ് തുടങ്ങിയ ലോകപ്രശസ്ത ചിത്രങ്ങള്‍ക്ക് ആക്ഷന്‍ നിര്‍വ്വഹിച്ച കോറിയോഗ്രാഫറാണ് വെരിട്രി യുലിസ് മന്‍.
സംഗീതം - മിഥുന്‍ മുകുന്ദ്. ഛായാഗ്രഹണം- പാപ്പിനു . എഡിറ്റിംഗ് - മഹേഷ് ഭുവനന്ദ്' ലൂസിഫര്‍. എമ്പുരാന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മോഹന്‍ ദാസ് ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. കോസ്റ്റ്യും ഡിസൈന്‍-,ധന്യ ബാലകൃഷ്ണന്‍ മേക്കപ്പ്-നരസിംഹ സ്വാമി .
സ്റ്റില്‍സ് - സിനറ്റ് സേവ്യര്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - രാജേഷ് കുമാര്‍. അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ജിബിന്‍ ജോയ്. പ്രൊഡക്ഷന്‍ മാനേജര്‍, -സജയന്‍ഉദിയന്‍ കുളങ്ങര, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - അബിന്‍എടവനക്കാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബിനു മുരളി. പിആര്‍ഒ- വാഴൂര്‍ ജോസ്.
