ഐഎഫ്എഫ്‌കെ ലോകത്തിന് മാതൃക : നടന്‍ കുഞ്ഞികൃഷ്ണന്‍
രാഷ്ട്രീയവും സിനിമയും ഒരുപോലെ സന്തോഷം നല്‍കുന്ന മേഖലകളാണെന്നും ജനപ്രതിനിധി എന്ന നിലയില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് താന്‍ എപ്പോഴും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സിനിമയില്‍ എത്തുമ്പോള്‍ സംവിധായകന്റെയും തിരക്കഥയുടെയും കാഴ്ചപ്പാടിന് അനുസരിച്ച് മാറേണ്ടി വരുന്നു.

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആവേശത്തിനിടയില്‍ തന്റെ സിനിമാ വിശേഷങ്ങളും അനുഭവങ്ങളും പങ്കുവെച്ച് മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്‌കാര ജേതാവ് പി പി കുഞ്ഞികൃഷ്ണന്‍. രാഷ്ട്രീയവും സിനിമയും ഒരുപോലെ സന്തോഷം നല്‍കുന്ന മേഖലകളാണെന്നും ജനപ്രതിനിധി എന്ന നിലയില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് താന്‍ എപ്പോഴും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സിനിമയില്‍ എത്തുമ്പോള്‍ സംവിധായകന്റെയും തിരക്കഥയുടെയും കാഴ്ചപ്പാടിന് അനുസരിച്ച് മാറേണ്ടി വരുന്നു.
മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്‌കാരം താന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് കുഞ്ഞികൃഷ്ണന്‍ പറയുന്നു. സജീവ് പാഴൂര്‍ തിരക്കഥയെഴുതി പ്രേംലാല്‍ സംവിധാനം ചെയ്ത 'പഞ്ചവത്സര പദ്ധതി' എന്ന സിനിമയുടെ ഡബ്ബിംഗ് ജോലികള്‍ക്കിടയിലാണ് പുരസ്‌കാര വാര്‍ത്ത തേടിയെത്തിയത്.
ഐഎഫ്എഫ്‌കെ പോലൊരു മേള ലോകത്തിന് തന്നെ മാതൃകയാണെന്നും ഇത്രയേറെ ജനപങ്കാളിത്തമുള്ള ചലച്ചിത്രമേളകള്‍ അപൂര്‍വ്വമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിനിമകള്‍ക്ക് ഏര്‍പ്പെടുത്തുന്ന അനാവശ്യ സെന്‍സര്‍ഷിപ്പുകളോട് തനിക്ക് യോജിപ്പില്ല. എല്ലാ സിനിമകളും പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം അഭിനന്ദനാര്‍ഹമാണ്.
നിഖില വിമല്‍ നായികയാകുന്ന 'പെണ്ണ് കേസ്' ആണ് കുഞ്ഞികൃഷ്ണന്‍ അഭിനയിച്ച് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏകദേശം പൂര്‍ത്തിയായതായും ഉടന്‍ റിലീസ് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഇതുകൂടാതെ എട്ടോളം സിനിമകള്‍ ഡിസംബര്‍ മാസത്തോടെ റിലീസിനായി ഒരുങ്ങുന്നുണ്ട്. സിനിമയും രാഷ്ട്രീയവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാനാണ് കുഞ്ഞികൃഷ്ണന്റെ തീരുമാനം.
