ഇവിടെ ഒരു കൊലപാതകം നടന്നിട്ട് മുപ്പത്തിയാറു മണിക്കൂറായി; ഈ തനി നിറം എന്ന സിനിമയുടെ പ്രസക്ത ഭാഗവുമായി ടീസര്‍ എത്തി

ഒരു കൊലപാതകവും, അതിന്റെ ചുരുളുകള്‍ നിവര്‍ത്തുന്നതുമാണ് ഈ ചിത്രമെന്ന് കാട്ടിത്തരുന്നതാണ് പുറത്തുവിട്ട ടീസറില്‍ നിന്നും മനസ്സിലാക്കാവുന്നത്. പൂര്‍ണ്ണമായും, ഒരു സസ്‌പെന്‍സ് ക്രൈം ത്രില്ലര്‍ എന്നു തന്നെ ഈ ചിത്രത്തേക്കുറിച്ചു പറയാം.

Starcast : Anoop Menon, Noby, Ramesh Pisharody, G. Sureshkumar, Prasad Kannan

Director: Ratheesh Nedumangadu

( 0 / 5 )

ഇവിടെ ഒരു കൊലപാതകം നടന്നിട്ട് മുപ്പത്തിയാറു മണിക്കൂറു കഴിഞ്ഞു. എന്നിട്ടും കൊലപാതകിയാരാണെന്ന് ആര്‍ക്കും ഒരു പിടിയുമില്ലാ.... ഇത് ഇവന്മാരും ആ , നവാസും കൂടി ഒപ്പിച്ച പണിയാണ്. അങ്ങനെയൊന്നുമല്ലങ്കിലോ? ഒരാളെക്കൂടി കിട്ടണം. ഇവിടെ നമ്മളാരും എക്‌സ്‌പെക്റ്റ് ചെയ്യാത്ത രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഈ തനിനിറം എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസറിലെ പ്രസക്ത ഭാഗങ്ങളാണ്. അനൂപ് മേനോന്റെ ചടുലമായ ഈ സംഭാഷണങ്ങള്‍ ഒരു സമര്‍ത്ഥനായ പൊലീസ ഉദ്യോഗസ്ഥന്റേതെന്ന് വ്യക്തം.ഒരു കൊലപാതകവും, അതിന്റെ ചുരുളുകള്‍ നിവര്‍ത്തുന്നതുമാണ് ഈ ചിത്രമെന്ന് കാട്ടിത്തരുന്നതാണ് പുറത്തുവിട്ട ടീസറില്‍ നിന്നും മനസ്സിലാക്കാവുന്നത്. പൂര്‍ണ്ണമായും, ഒരു സസ്‌പെന്‍സ് ക്രൈം ത്രില്ലര്‍ എന്നു തന്നെ ഈ ചിത്രത്തേക്കുറിച്ചു പറയാം. ഫെബ്രുവരി പതിമൂന്നിന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്ന തിന്റെ ഭാഗമായിട്ടാണ് ടീസര്‍ പുറത്തുവിട്ടിരി ക്കുന്നത്. പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള അവതരണമാണ് ഈ ചിത്രത്തിന്റേത്. അതിഭാവുകത്വങ്ങളില്ലാതെ, തികച്ചും റിയലിസ്റ്റിക്കായിട്ടുള്ള ഒരു ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍. എസ്. ഐ. ഫെലിക്‌സ് ലോപ്പസ് എന്ന കേന്ദ്ര കഥാപാത്രത്തെ അനൂപ് മേനോന്‍ അവതരിപ്പിക്കുന്നു. നോബി, രമേഷ് പിഷാരടി, ജി.സുരേഷ് കുമാര്‍, പ്രസാദ് കണ്ണന്‍, ദീപക് ശിവരാമന്‍ (അറബിക്കഥ ഫെയിം ) ശൈലജഅമ്പു തങ്കച്ചന്‍ വിതുര, ആജിത്, രമ്യാ മനോജ്, അനഘ അജിത്, രോഹന്‍ ലോണ , ആദര്‍ശ് ഷേണായ്, രതീഷ് വെഞ്ഞാറമൂട്,രഞ്ജന്‍ദേവ്, ആദര്‍ശ് ഷാനവാസ്, ഗൗരി ഗോപന്‍ , ആതിര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

തിരക്കഥ -അംബിക കണ്ണന്‍ബായ്. ഗാനങ്ങള്‍ - അനൂപ് മേനോന്‍, രാജീവ് ആലുങ്കല്‍, വിഷ്ണു ഭരത് ' സംഗീതം - നിനോയ് വര്‍ഗീസ്, രാജ്കുമാര്‍ രാധാകൃഷ്ണന്‍. ഛായാഗ്രഹണം - പ്രദീപ് നായര്‍. എഡിറ്റിംഗ് അജുഅജയ്. കലാസംവിധാനം- അശോക് നാരായണന്‍. കോസ്റ്റ്യൂം ഡിസൈന്‍ - അശോക് നാരായണന്‍. മേക്കപ്പ് - റാണാപ്രതാപ്. മേക്കപ്പ്- രാജേഷ് രവി. സ്റ്റില്‍സ് - സാബി ഹംസ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - രാജു സമഞ്ജസ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് - ഷാജി വിന്‍സന്റ് സൂര്യ പരസ്യകല -എസ്. കെ.ഡി. ഫിനാന്‍സ് കണ്‍ട്രോളര്‍.- ദില്ലി ഗോപന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രതാപന്‍ കല്ലിയൂര്‍, പ്രൊജക്റ്റ് ഡിസൈനര്‍ - ആനന്ദ് പയ്യന്നൂര്‍, പാലാ ഭരണങ്ങാനം,തിരുവനന്തപുരം എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. പിആര്‍ഒ- വാഴൂര്‍ ജോസ്.

Bivin

Bivin

 
Related Articles
Next Story