വാനരലോകം -എന്ന പേരിൽ കിഷ്ക്ക ന്ധാകാണ്ഡം ലിറിക്കൽ വീഡിയോ | സോംഗ് പുറത്തിറങ്ങി.

ഗുഡ് വിൽ എൻ്റെർടൈൻ മെൻ്റിൻ്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച് ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന കിഷ്ക്കന്ധാകാണ്ഡം എന്ന ചിത്രത്തിൻ്റെ ലിറിക്കൽ വീഡിയോ ഗാനം സെപ്റ്റംബർ എട്ടിന് പുറത്തിറക്കി. ദുരേ ദൂരേ മായികമായൊരു കോണിൽ വാനരലോകം തീരാതങ്ങനെ നീളുന്ന കാനനമേതോ - വാമൊഴികളാം കഥകളിൽ നിറയുമാ ഇടമിതാ...

ശ്യാം മുരളീധരൻ രചിച്ച് മജീദ് മുജീബ് ഈണമിട്ട് ജോബ് കുര്യനും ജിമി മാഷും പാടിയ ഈ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വാനര ലോകം എന്ന പേരിൽ പുറത്തുവിട്ടിരിക്കുന്ന ഈ ഗാനത്തിലൂടെ വാനരപ്പടയേക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ഗാനരംഗം തികഞ്ഞ കുടുംബാന്തരീഷത്തിലൂടെയാണ് അവതരിപ്പിച്ചിരിക്കു ന്നത്. ആസിഫ് അലി, അപർണ്ണാ ബാലമുരളി,, വിജയരാഘവൻ ജഗദിഷ് എന്നീ അഭിനേതാക്കളാണ് ഈ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടുന്നത്. ഫാമിലി ത്രില്ലർ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രം ഫോറസ്റ്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് അവതരിപ്പിക്കുന്നത്.



ആസിഫ് അലിയും അപർണ്ണാ മുരളിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വിജയരാഘവൻ, ജഗദീഷ്, അശോകൻ, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, വൈഷ്ണവി രാജ്, കൃഷ്ണൻ ബാലകൃഷ്ണൻ, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് എന്നിവരും പ്രധാന താരങ്ങളാണ്. തിരക്കഥ - ക്കായാഗ്രഹണം - ബാഹുൽ രമേഷ്, സംഗീതം - മുജീബ് മജീദ്. എഡിറ്റിംഗ് സൂരജ്. ഈ. എസ്. പ്രൊജക്റ്റ് ഡിസൈൻ- കാക്കാസ്റ്റോറീസ് . പ്രൊഡക്ഷൻ മാനേജർ - എബി. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - നോമ്പിൾ ജേക്കബ്, കെ.സി. ഗോകുലൻ പിലാശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ - രാജേഷ് മേനോൻ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം സെപ്റ്റംബർ പന്ത്രണ്ടിന് പ്രദർശനത്തിനെത്തുന്നു. വാഴൂർ ജോസ്.

Related Articles
Next Story