ലോകമെമ്പാടും 'ലോക'; 250 കോടിയിലേക്ക് കുതിച്ച് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ചിത്രം ജൈത്രയാത്ര തുടരുന്നു

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ 'ലോക - ചാപ്റ്റര്‍ വണ്‍: ചന്ദ്ര' വിദേശത്ത് നിന്ന് 100 കോടിയിലധികം കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമായിരിക്കുകയാണ്

Starcast : Naslin, Kalyani Priyadarshan

Director: Domenic Arun

( 0 / 5 )

ഭാഷ ദേശ വൈവിധ്യങ്ങളില്ലാതെ ലോകമെമ്പാടും ചര്‍ച്ചാവിഷയമായി മുന്നേറുകയാണ് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ചിത്രം 'ലോക - ചാപ്റ്റര്‍ വണ്‍: ചന്ദ്ര'. വിദേശ മാര്‍ക്കറ്റില്‍ 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിക്കൊണ്ട് മലയാളത്തിന്റെ അഭിമാനമായി എല്ലാ ഭാഷകളിലും വന്‍ ജനപിന്തുണയോടെ 'ലോക' കളക്ഷനില്‍ കുതിക്കുകയാണ്. റിലീസായി രണ്ടാഴ്ച പിന്നിട്ടിട്ടും മാധ്യമങ്ങള്‍ തോറും 'ലോക'യും 'ലോക'യുമായി ബന്ധപ്പെട്ട വാര്‍ത്തകളുമാണ് ഇപ്പോഴും സെര്‍ച്ച് ലിസ്റ്റിലുള്ളത്. ബുക്ക് മൈ ഷോ ടിക്കറ്റ് സെയില്‍സില്‍ 40 ലക്ഷം കടന്നും മുന്നേറുകയാണ് സിനിമയുടെ ബുക്കിംഗ്. പ്രായഭേദമന്യേ ഏവരും ചിത്രം ഏറ്റെടുത്തുകഴിഞ്ഞതായാണ് ലോകത്താകമാനം നിന്ന് വരുന്ന റിപ്പോര്‍ട്ട്.

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ 'ലോക - ചാപ്റ്റര്‍ വണ്‍: ചന്ദ്ര' വിദേശത്ത് നിന്ന് 100 കോടിയിലധികം കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമായിരിക്കുകയാണ്. 200 കോടി ആഗോള കളക്ഷന്‍ പിന്നിട്ട ലോക മലയാളത്തില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ചിത്രവുമായി 250 കോടി നേട്ടത്തിലേക്ക് കുതിക്കുകയാണ്.

റിലീസ് ചെയ്ത് രണ്ടാഴ്ച കൊണ്ടാണ് ഈ നേട്ടം 'ലോക' സ്വന്തമാക്കിയിരിക്കുന്നത്. മലയാളത്തിലെ ഓള്‍ ടൈം ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോര്‍ഡ് കളക്ഷന്‍ നേടിയാണ് മുന്നേറുന്നത്. കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്.

റിലീസ് ആയി 7 ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു. തെന്നിന്ത്യയില്‍ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ ആണ് 'ലോക' നേടിയത്. പാന്‍ ഇന്ത്യ തലത്തിലുള്ള ഗംഭീര പ്രേക്ഷക പിന്തുണയോടെ കേരളത്തിന് പുറത്തും വമ്പന്‍ കുതിപ്പ് തുടരുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും മികച്ച വിജയമാണ് നേടുന്നത്. ബിഗ് ബജറ്റ് ഫാന്റസി ത്രില്ലറായി ഒരുകിയ ചിത്രത്തില്‍ അതിഥി താരങ്ങളുടെയും ഒരു വലിയ നിര തന്നെയുണ്ട്. അതോടൊപ്പം ഈ യൂണിവേഴ്‌സിലെ ഇനി വരാനുള്ള ചിത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട 'മൂത്തോന്‍' എന്ന കഥാപാത്രം ചെയ്യുന്നത് മമ്മൂട്ടി ആണെന്നുള്ള വിവരവും മമ്മൂട്ടിയുടെ ജന്മദിനത്തിനു ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നു.

5 ഭാഗങ്ങളുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണിത്. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയത്. ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തില്‍ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം എത്തിച്ചത്.

ഛായാഗ്രഹണം: നിമിഷ് രവി, സംഗീതം: ജേക്സ് ബിജോയ്, എഡിറ്റര്‍: ചമന്‍ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ: ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ബംഗ്ലാന്‍ , കലാസംവിധായകന്‍: ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ്: റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍: യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിനി ദിവാകര്‍, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്.

Bivin
Bivin  
Related Articles
Next Story