മധുബാല- ഇന്ദ്രന്‍സ് ചിത്രം 'ചിന്ന ചിന്ന ആസൈ' സെക്കന്റ് ലുക്ക് പുറത്ത്

പ്രേക്ഷക ശ്രദ്ധ നേടിയ ഹ്രസ്വചിത്രം 'എന്റെ നാരായണിക്ക്' ശേഷം വര്‍ഷാ വാസുദേവ്ഒരുക്കുന്ന ഈ ചിത്രത്തിലൂടെ ഒരു ഇടവേളക്ക് ശേഷം ശക്തമായ കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാളത്തില്‍ എത്തുകയാണ്.

Starcast : Indrans, Madhubala

Director: Varsha Vasudev

( 0 / 5 )

മധുബാല, ഇന്ദ്രന്‍സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വര്‍ഷാ വാസുദേവ് ഒരുക്കുന്ന 'ചിന്ന ചിന്ന ആസൈ' സെക്കന്റ് ലുക്ക് പുറത്ത്. നടി മഞ്ജു വാര്യരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. പ്രേക്ഷക ശ്രദ്ധ നേടിയ ഹ്രസ്വചിത്രം 'എന്റെ നാരായണിക്ക്' ശേഷം വര്‍ഷാ വാസുദേവ്ഒരുക്കുന്ന ഈ ചിത്രത്തിലൂടെ ഒരു ഇടവേളക്ക് ശേഷം ശക്തമായ കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാളത്തില്‍ എത്തുകയാണ്.

മധുബാലക്കൊപ്പം, വേറിട്ട അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ ഇന്ദ്രന്‍സും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടും എന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. സംവിധായിക വര്‍ഷ വാസുദേവ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചത്.

ഗോവിന്ദ് വസന്ത ഒരുക്കിയ ഹൃദയ സ്പര്‍ശിയായ സംഗീതത്തിന്റെ പശ്ചാത്തലത്തോടെ ആണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തു വന്നിരുന്നു. തമിഴ് സംവിധായകന്‍ മണി രത്നം ആണ് ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്. പൂര്‍ണ്ണമായും വാരണാസിയില്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രം 2026 ആദ്യം തീയേറ്ററുകളില്‍ എത്തും.

ഛായാഗ്രഹണം : ഫയിസ് സിദ്ധിക്ക്, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റര്‍ : റെക്ക്‌സണ്‍ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണ്‍, ആര്‍ട്ട് ഡയറക്റ്റര്‍ : സാബു മോഹന്‍, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനര്‍ : രംഗനാഥ് രവി, കൊറിയോഗ്രാഫര്‍ : ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : നവനീത് കൃഷ്ണ, ലൈന്‍ പ്രൊഡ്യൂസര്‍ : ബിജു പി കോശി, ഡി ഐ : ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വി എഫ് എക്‌സ് : പിക്‌റ്റോറിയല്‍എഫ് എക്‌സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ട്യന്‍, ടൈറ്റില്‍ ഡിസൈന്‍ : ജെറി, പബ്ലിസിറ്റി ഡിസൈന്‍സ് : ഇല്ലുമിനാര്‍റ്റിസ്റ്റ്, ട്രൈലെര്‍ കട്ട്‌സ് : മഹേഷ് ഭുവനേന്ദ്, ലിറിസിസ്റ്റ്‌സ്: അന്‍വര്‍ അലി , ഉമ ദേവി, വരുണ്‍ ഗ്രോവര്‍ , ഗജ്‌നന്‍ മിത്‌കേ, സിംഗേഴ്‌സ് : ചിന്മയി ശ്രീപദ, കപില്‍ കപിലന്‍ , ശ്രുതി ശിവദാസ്, ശിഖ ജോഷി, ഗോവിന്ദ് വസന്ത, സ്റ്റില്‍സ്: നവീന്‍ മുരളി,പി ആര്‍ ഓ : ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് : അനൂപ് സുന്ദരന്‍.

Bivin
Bivin  
Related Articles
Next Story