മലയാളത്തിലെ ആദ്യ പാന്‍ ഇന്ത്യന്‍ സിനിമ വവ്വാല്‍ പൂര്‍ത്തിയായി
പ്രശസ്ത ബോളിവുഡ് നടന്‍ അഭിമന്യു സിംഗ്, മകരന്ദ് ദേശ്പാണ്ഡേ എന്നിവര്‍ക്കൊപ്പം ലെവിന്‍ സൈമണ്‍, നായിക ലക്ഷ്മി ചപോര്‍ക്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഓണ്‍ഡിമാന്റ്‌സിന്റെ ബാനറില്‍ ഷഹ്‌മോന്‍ ബി പറേലില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വവ്വാല്‍'.

മലയാളത്തിലെ ആദ്യ പാന്‍ ഇന്ത്യന്‍ സിനിമയായ 'വവ്വാല്‍' കുട്ടിക്കാനത്ത് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. സൗത്ത് ഇന്ത്യന്‍ സംസ്‌കാരവും നോര്‍ത്ത് ഇന്ത്യന്‍ സംസ്‌കാരവും സമന്വയിപ്പിച്ച് നിര്‍മ്മിക്കുന്ന 'വവ്വാല്‍' ഒരു പോയട്രിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്. താരനിരയില്‍ തന്നെ വളരെ ശ്രദ്ധേയമായ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനുകളും വളരെ ശ്രദ്ധേയമായിരുന്നു. പ്രശസ്ത ബോളിവുഡ് നടന്‍ അഭിമന്യു സിംഗ്, മകരന്ദ് ദേശ്പാണ്ഡേ എന്നിവര്‍ക്കൊപ്പം ലെവിന്‍ സൈമണ്‍, നായിക ലക്ഷ്മി ചപോര്‍ക്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഓണ്‍ഡിമാന്റ്‌സിന്റെ ബാനറില്‍ ഷഹ്‌മോന്‍ ബി പറേലില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വവ്വാല്‍'.

പ്രവീണ്‍-മെറിന്‍ ( ഗില്ലാപ്പികള്‍ )മുത്തു കുമാര്‍,ഗോകുലന്‍, സുധി കോപ്പ, മണികണ്ഠന്‍ ആചാരി, ദിനേശ് ആലപ്പി, മന്‍രാജ്,തുടങ്ങി മുപ്പതോളം താരങ്ങള്‍ ഈ ചിത്രത്തിലുണ്ട്. പ്രൊഡ്യൂസര്‍- ഷാമോന്‍ പിബി,കോ പ്രൊഡ്യൂസര്‍-സുരീന്ദര്‍ യാദവ്, ഛായാഗ്രഹണം- മനോജ് എം ജെ,
പ്രൊഡക്ഷന്‍ ഡിസൈനര്‍-ജോസഫ് നെല്ലിക്കല്‍, എഡിറ്റര്‍-ഫാസില്‍ പി ഷഹ്‌മോന്‍,സംഗീതം- ജോണ്‍സണ്‍ പീറ്റര്‍, ഗാനരചന-പി ബി എസ്, സുധാംശു,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അനില്‍ മാത്യു, മേക്കപ്പ്-സന്തോഷ് വെണ്‍പകല്‍, കോസ്റ്റ്യും-ഡിസൈനര്‍- ഭക്തന്‍ മങ്ങാട്, സംഘട്ടനം-നോക്കൗട്ട് നന്ദ,ചീഫ് അസോസിയേറ്റ്- ആഷിഖ് ദില്‍ജിത്ത്, പി ആര്‍ ഒ-എ എസ് ദിനേശ്,സതീഷ് എരിയാളത്ത്,സ്റ്റില്‍സ്- രാഹുല്‍ തങ്കച്ചന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- ഒപ്പറ,ഹോട്ട് ആന്റ് സോര്‍,ഡിസൈന്‍ - കോളിന്‍സ് ലിയോഫില്‍.
