മലയാളത്തിന്റെ മണിഹീസ്റ്റ് : 'പാർട്നേഴ്‌സ്' റിവ്യൂ

Starcast : Dhyan Sreenivasan, Kalabhavan Shajon

Director: Naveen John

( 2.5 / 5 )

ചില സിനിമകൾ നമ്മളെ കാണാൻ പ്രേരിപ്പിക്കുന്നതിൽ ചിത്രത്തിന്റെ കാസ്റ്ന് വളരെ വലിയ പ്രാധാന്യമുണ്ട്. ഒരു മോഹൻലാൽ ചിത്രമായതുകൊണ്ട് മാത്രം ആ സിനിമയ്ക്കു ടിക്കറ്റ് എടുക്കുന്നവരുണ്ട്. അല്ലെങ്കിൽ മമ്മൂട്ടി ചിത്രമായതുകൊണ്ട് ടിക്കറ്റ് എടുക്കുന്നവരുണ്ട്. അതുപോലെ സംവിധായകരേയും നോക്കി സിനിമ കാണുന്നവരുമുണ്ട്. എന്നാൽ ഇത് ഈ നടന്റെ സിനിമ ആണ് അതുകൊണ്ട് കേറണ്ട എന്ന് പറയുന്നുണ്ടെങ്കിൽ അതൊരു ധ്യാൻ ശ്രീനിവാസൻ ചിത്രമായിരിക്കും. അദ്ദേഹത്തിന്റെ പല സിനിമകൾ കൊണ്ട് തന്നെ അദ്ദേഹം അത് തെളിയിച്ചതാണ്. പ്രേക്ഷകർക്ക് ഒരു സംതൃപ്തിയും നൽകാത്ത സിനിമകൾ തിരഞ്ഞു പിടിച്ചു ചെയ്യുന്നു എന്നിങ്ങനെയുള്ള പല പരിഹാസങ്ങളും ഓരോ സിനിമ കഴിയുമ്പളും കേട്ടുകൊണ്ടിരിക്കുന്ന നടൻ. അദ്ദേഹം തന്നെ പറയുന്നു താൻ അഭിനയിക്കുന്ന സിനിമകൾ പലതും ബോംബ് ആണെന്ന്. എന്നാൽ ഇപ്പഴും അദ്ദേഹത്തിന്റെ സിനിമയ്ക്കു ആളുകൾ ആദ്യ ഷോയിക്ക് കേറും. ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ. എന്നാൽ ഈ വട്ടം ബിരിയാണി കിട്ടിയില്ലെങ്കിലും സംഭവം പൊളിഞ്ഞില്ല എന്ന് പറയാം.

നവീൻ ജോണിന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ, സഞ്ജു ശിവറാം എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി എടുത്ത സിനിമയാണ് പാർട്നേഴ്‌സ്. ത്രില്ലർ സ്വഭാവത്തിൽ പോകുന്ന ചിത്രം വളരെ അവസാനം വരെ അത് നില നിർത്തുന്നതിൽ വിജയിക്കുന്നുണ്ട് എന്ന് തന്നെ പറയാം. കാസർഗോഡ് ആണ് കഥ നടക്കുന്നത് അവിടെ ഒരു ഗ്രാമത്തിൽ ഉടുപ്പി ഗ്രാമീണ ബാങ്കിന്റെ ഒരു ബ്രാഞ്ച് വരികയും അവിടേക്ക് പുതിയ ഉദ്യോഗസ്ഥര് വരുകയും പിന്നീട് അവിടെ സംഭവിക്കുന്ന സംഭവ വികാസങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. എന്നാൽ കഥ പുരോഗമിക്കുമ്പോൾ ചെറിയ രീതിയിലുള്ള ലോജിക്കിന്റെ പ്രശ്നവെല്ലാം തോന്നാൻ സാധ്യതയുണ്ട്. രണ്ടു മണിക്കൂർ ഉള്ള ചിത്രത്തിൽ ലാഗ് വേണം എന്ന് നിർബന്ധമുള്ള പോലെ ആയിരുന്നു. വെറുതെ ചിത്രത്തിൽ ആവിശ്യമില്ലാത്ത ഗാന രംഗങ്ങൾ ഉൾപ്പെടുത്തി ആസ്വാധനത്തിന്റെ ആ ഒരു ഒഴുക്ക് നശിപ്പിക്കുന്ന പോലെ തോന്നി. അല്ലാത്ത പക്ഷം വളരെ എൻഗേജിങ് ആയിട്ടാണ് ആദ്യ പകുതി പോകുന്നത്.




രണ്ടാം പകുതിയിലേക്ക് വരുമ്പളാണ് ചിത്രം അതിന്റെ ത്രില്ലെർ സ്വഭാവത്തിലേക്ക് എത്തുന്നത്. പടത്തിൽ രണ്ടാം പകുതിയിൽ ട്വിസ്റ്റ് ഒക്കെ ആയി ഒരു ഒഴുക്കിൽ പോയിത്തുടങ്ങുമ്പോൾ അവിടെയും ചെറിയ രീതിയിലുള്ള ലാഗ് അനുഭവപ്പെടുന്നു. പിന്നീട് ചിത്രം ചെറിയ മണി ഹെയ്സട് പോലെ പോകുന്നുണ്ട്. അഭിനേതാക്കളിലേക്കു വന്നാൽ ധ്യാൻ പതിവ് പോലെ തന്നെ എന്ന് പറയേണ്ടി വരും. കലാഭവൻ ഷാജോൺ, പ്രശാന്ത് അലക്‌സാണ്ടർ, സഞ്ജു ശിവറാം തുടങ്ങിയവരും കിട്ടിയ വേഷങ്ങൾ നന്നായിട്ട് തന്നെ ചെയ്തു എന്ന് പറയാം. ആവിശ്യമില്ലാത്തൊരു പ്രണയമാണ് ചിത്രത്തിലെ ഒരു നെഗറ്റീവ് ആയിട്ട് തോന്നിയത്.

പ്രകാശ് അലക്സ് ആണ് ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത്. അദ്ദേഹം നല്ല രീതിക്കു തന്നെ അത് ചെയ്തിട്ടുണ്ട്. സിനിമയുടെ തുടക്കം മുതൽ പശ്ചാത്തല സംഗീതം നല്ല രീതിയ്ക്കു തന്നെ പോയി. പ്രത്യേകിച്ചൊരു ത്രില്ലെർ ചിത്രമായതു കൊണ്ട് തന്നെ പശ്ചാത്തല സംഗീതത്തിന്റെ പങ്കു വളരെ വലുതാണ്. ഓരോ സീനിനും അതിന്റെ ഇമ്പാക്ട് ഉണ്ടാക്കാൻ പ്രകാശ് അലക്സിനായി എന്ന് തന്നെ പറയാം. അതുപോലെ തന്നെ ഫൈസൽ അലി ആണ് ഛായാഗ്രഹണം. കാസരഗോടിന്റെ ദൃശ്യ ഭംഗി ഒക്കെ ഒപ്പിയെടുക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്. സിനിമയുടെ ആസ്വാദനത്തിനും അത് വളരെ നല്ല പങ്കു വഹിച്ചിട്ടുണ്ട്.



ദിനേഷ് കൊല്ലപ്പള്ളിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം അത്യാവശ്യം നല്ല രീതിയിൽ തന്നെ ത്രില്ലടിപ്പിക്കുന്നുണ്ട്. എന്നാൽ ചില ചില സംശയങ്ങളും ഇടക്ക് വന്നേക്കാം. പക്ഷെ എന്നിരുന്നാലും തീയേറ്ററിൽ തന്നെ കണ്ടാസ്വദിക്കാനുള്ളതൊക്കെ സംവിധായകൻ ചിത്രത്തിൽ ഒരുക്കി വച്ചിട്ടുണ്ട്. ചിത്രം തിയേറ്ററിൽ തന്നെ കണ്ടാസ്വദിക്കാൻ ശ്രെമിക്കുക.

Athul
Athul  
Related Articles
Next Story