മമ്മൂട്ടി നായകനായ 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ് ഒടിടിയില്‍

' ഡിസംബര്‍ 19 മുതല്‍ സീ5ല്‍

Starcast : Mammootty, Gokul Suresh, Sushmitha Bhat

Director: Gautham Vasudev Menon

( 0 / 5 )

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടി,ഗൗതം വാസുദേവ് മേനോന്‍ ചിത്രം ' ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ് ' ഡിസംബര്‍ 19 മുതല്‍ സീ5ല്‍ സ്ട്രീമിങ് ആരംഭിക്കുന്നു. മമ്മൂട്ടിയെ നായകനാക്കിയുള്ള ഗൗതം വാസുദേവ് മേനോന്റെ മലയാളത്തിലെ ആദ്യ ചിത്രം ആണ് ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്.

കൊച്ചിയിലെ വാടകഫ്‌ലാറ്റില്‍ ഒരു കുഞ്ഞു ഡിറ്റക്റ്റീവ് ഏജന്‍സിയുമായി ജീവിക്കുന്ന സിഐ ഡൊമിനിക് എന്ന കഥാപാത്രം ആണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കല്യാണാലോചന, ഇന്‍ഷൂറന്‍സ് സംബന്ധിച്ച അന്വേഷണം, അവിഹിതബന്ധം തേടിയുള്ള അന്വേഷണം തുടങ്ങി അല്ലറ ചില്ലറ കലാപരിപാടികളാണ് കക്ഷിയുടെ വഴി. താന്‍ പൊലീസിലുണ്ടായിരുന്ന കാലത്തെ കേസ് അന്വേഷണത്തിന്റെ തള്ളുകഥകള്‍ പറയുന്നൊരു യൂട്യൂബ് ചാനലും കക്ഷിക്കുണ്ട്.ഡൊമിനിക്കിന്റെ അസിസ്റ്റന്റാവാന്‍ അഭിമുഖത്തിന് എത്തുന്ന ഗോകുല്‍ സുരേഷിന്റെ 'വിഘ്‌നേഷി'ല്‍നിന്നാണ് സിനിമ തുടങ്ങുന്നത്.

അങ്ങനെ ഇരിക്കുമ്പോള്‍ ഡൊമനിക്കിന്റെ ഫ്‌ലാറ്റ് ഉടമയ്ക്ക് ആശുപത്രിയില്‍നിന്ന് ഒരു പഴ്‌സ് കളഞ്ഞുകിട്ടുന്നു.നിസ്സാരമെന്നു കരുതി ഈ ലേഡീസ് പഴ്‌സിന്റെ ഉടമയെത്തേടി ഇറങ്ങുന്നതോടെ ഡൊമിനിക്കിന്റെ അന്വേഷണം കൂടുതല്‍ ദുരൂഹമായ മേഖലകളിലേക്ക് കടക്കുന്നത്.മമ്മൂട്ടിഗോകുല്‍ സുരേഷ് കോംബോയ്‌ക്കൊപ്പം സിദ്ദിഖ്, വിനീത്, ഷൈന്‍ ടോംചാക്കോ, വഫ ഖദീജ, വിജയ് ബാബു, സുഷ്മിത ഭട്ട് തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.

45 ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനായത് മുഴുവന്‍ അഭിനേതാക്കളുടെയും സാങ്കേതികപ്രവര്‍ത്തകരുടെയും സമര്‍പ്പണത്തിന്റെയും വിശ്വാസത്തിന്റെയും ഫലമാണെന്ന്, മമ്മുക്കയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം ഉണ്ടന്ന് ഗൗതം വാസുദേവ് മേനോന്‍ കൂട്ടിച്ചേര്‍ത്തു.

കുടുംബവും കുട്ടികളുമായി കാണാവുന്ന രസകരമായ കുറ്റാന്വേഷണ സിനിമയായ ഡൊമിനിക് ആന്‍ഡ് ദ് ലേഡീസ് പേഴ്‌സ് ഡിസംബര്‍ 19 മുതല്‍ സീ5ല്‍ സ്ട്രീമിങ് ആരംഭിക്കും

Bivin
Bivin  
Related Articles
Next Story