രാജകുമാരി ടൈറ്റില്‍ പോസ്റ്റര്‍ മഞ്ജു വാര്യര്‍ പ്രകാശനം ചെയ്തു

ഒരു പെണ്‍കുട്ടി വിവാഹിതയായി പുതിയൊരു തറവാട്ടിലേക്ക് കടന്നു വരുന്നത് വലിയ സ്വപ്നങ്ങളുമായിട്ടാണ്. അത്തരത്തിലുള്ള ഒരു കഥാപാത്രമാണ് ഈ ചിത്രത്തിലെജാനകി .

Starcast : Athmeeya Rajan, Fahad Sidhique

Director: Unni Das

( 0 / 5 )

ശക്തമായ സ്ത്രീപക്ഷ സിനിമയായ രാജകുമാരി യുടെ ടൈറ്റില്‍ പോസ്റ്റര്‍ പ്രശസ്ത നടി മഞ്ജു വാര്യരുടെ ഒഫീഷ്യല്‍ പേജിലൂടെ പ്രകാശനം ചെയ്തു. നവാഗതനായ ഉണ്ണിദാസ് കൂടത്തില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നല്ല സിനിമ പ്രൊഡക്ഷന്‍ സ്പിന്റെ. ബാനറില്‍ ഫറാസ് മുഹമ്മദ്, ഫഹദ് സിദ്ദിഖ്, ഫയാസ് മുഹമ്മദ് എന്നിവര്‍ നിര്‍മ്മിക്കുന്നു. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍- അഷ്‌നാ റഷീദ്.

സിനിമയില്‍ നിന്നും അകന്നുപോകുന്ന സ്ത്രീ പ്രമേയത്തിന് പ്രധാന്യം നല്‍കുന്നതാണ് ഈ ചിത്രം. അതുകൊണ്ടുതന്നെ ശക്തമായ സ്ത്രീ പിന്തുണയുള്ള മഞ്ജു വാര്യരുടെ സാന്നിദ്ധ്യം ഏറെ അനുഗ്രഹമാകുന്നു. ഒരു പെണ്‍കുട്ടി വിവാഹിതയായി പുതിയൊരു തറവാട്ടിലേക്ക് കടന്നു വരുന്നത് വലിയ സ്വപ്നങ്ങളുമായിട്ടാണ്. അത്തരത്തിലുള്ള ഒരു കഥാപാത്രമാണ് ഈ ചിത്രത്തിലെജാനകി .ഇങ്ങനെയൊരു സ്ത്രീ പക്ഷ സിനിമയിലേക്ക് അണിയാ പ്രവര്‍ത്തകരെ എത്തിച്ചത് കേരളീയ സമൂഹത്തെ ഞെട്ടിച്ച ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടു കൊണ്ടാണന്ന് സംവിധായകന്‍ ഉണ്ണിദാസ് കൂടത്തില്‍ പറഞ്ഞു. കൊല്ലം ജില്ലയിലെ അഞ്ചല്‍ എന്ന സ്ഥലത്ത് ഉത്ര എന്ന യുവതി പാമ്പുകടിയേറ്റ് മരിച്ചു. ഒരു വയസ്സു മാത്രം പ്രായമുള്ള ഒരു മകന്റെ അമ്മ കൂടിയായിരുന്നു വികാലാംഗ കൂടിയായ ഈ വീട്ടമ്മ.പൊന്നും പണവും ആവശ്യം പോലെ നല്‍കിയാണ് ഉത്രയുടെ രക്ഷകര്‍ത്താക്കള്‍ ഉത്രയെ വിവാഹം കഴിച്ചു കൊടുത്തത്.

പിന്നിടുള്ള അമ്പേഷണത്തില്‍ ഈ മരണം ഭര്‍ത്താവിന്റെ ആസൂത്രിതമായ ഒരു കൊലപാതകമെന്നു തെളിയുകയും ഭര്‍ത്താവിനെ ശിക്ഷിക്കുകയും ചെയ്തു. കുടുംബ സദസ്സുകളുടെ ഇടയില്‍ വലിയ വേദനയുളവാക്കിയ സംഭവമായി മാറി ഇത്.. ഈ സംഭവമാണ് രാജകുമാരി എന്ന സിനിമയിലൂടെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ജോസഫ് എന്ന സിനിമയിലൂടെ മികച്ച നടിയായി തെളിയിച്ച ആത്മീയ യാണ് ഈ ചിത്രത്തിലെ നായിക കഥാപാത്രമായ ജാനകിയെ അവതരിപ്പിക്കുന്നത്. തികച്ചും ത്രില്ലര്‍ മൂഡിലാണ് ഈ ചിത്രത്തിന്റെ അവതരണം. പുതുമുഖം ഫഹദ് സിദ്ദിഖ് ആണ് ഈ ചിത്രത്തിലെ നായകന്‍. ശ്രീജിത്ത് രവി, സെന്തില്‍ കൃഷ്ണ. കുടശ്ശനാട് കനകം, വീണാ നായര്‍, രാജേഷ് കണ്ണൂര്‍, ഋതു മന്ത്ര, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയുടെ നേതൃത്ത്വത്തിലുള്ള കൊച്ചിന്‍ മീഡിയാ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ മൂന്നു പേര്‍ ഈ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംവിധായകന്‍ ഉണ്ണിദാസ് കൂടത്തില്‍, എഡിറ്റര്‍- അഖില്‍ ദാസ്.. ഛായാഗ്രാഹകന്‍ - ശ്രീരാഗ് മാങ്ങാട് എന്നിവര്‍. അവരുടെ കൂട്ടായ സംരംഭം കൂടിയാണ് ഈ ചിത്രം. സംവിധായകന്റേതു തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും. ഗാനങ്ങള്‍ വിനായക് ശശികുമാര്‍. സംഗീതം - ഡെന്‍സണ്‍ ഡൊമിനിക്. കലാസംവിധാനം - അനീസ് നാടോടി. മേക്കപ്പ് - റോണി വെള്ളത്തൂവല്‍ കോസ്റ്റ്യും ഡിസൈന്‍- അരുണ്‍ മനോഹര്‍. ഫിനാന്‍സ് കണ്‍ട്രോളര്‍ - വിജയന്‍ ഉണ്ണി. പിആര്‍ഒ- വാഴൂര്‍ ജോസ്. ഫോട്ടോ നിധിന്‍

Bivin
Bivin  
Related Articles
Next Story