മലയാള സിനിമയിലേക്ക് മറാഠി താരോദയം; ലക്ഷ്മി ചപോര്‍ക്കര്‍ വവ്വാലില്‍
വവ്വാലിലെ പുതിയ അപ്ഡേഷന്‍ കൂടുതല്‍ കൗതുകമാണ് നല്‍കുന്നത്. ഷൂട്ടിങ് തുടങ്ങാറാകുമ്പോളേക്കും എല്ലാ ആര്‍ട്ടിസ്റ്റുകളെയും പ്രസിദ്ധപ്പെടുത്താനാകുന്നതും, അതും മനോഹരമായി പ്രെസെന്റ് ചെയ്യന്‍ സാധിക്കുന്നതും പുതുമയായതിനാല്‍. സോഷ്യല്‍ മീഡിയയില്‍ 'വവ്വാല്‍' എപ്പോഴും ചര്‍ച്ചാ വിഷയമാണ്.

മധുരമാം മലയാളിത്തനിമയില്‍ മനസ്സിനൊപ്പം വവ്വാല്‍ സഞ്ചരിക്കുന്ന മിഴികളുമായി ഒരു താരം കൂടി മലയാള സിനിമയിലേക്ക്. മറാഠിയില്‍ നിന്നും കഥക് നാട്യത്തില്‍ പ്രാവീണ്യം നേടിയ ലക്ഷ്മി ചപോര്‍ക്കറിനെ 'വവ്വാല്‍' എന്ന സിനിമയിലൂടെ സംവിധായകന്‍ ഷഹ്‌മോന്‍ ബി പറേലില്‍, പുതുമുഖ നായികയായി പരിചയപ്പെടുത്തുന്നു. ഒത്തിരി പ്രത്യേകതകളുള്ള സിനിമയില്‍ ഓരോ അപ്‌ഡേഷനും വളരെ ശ്രദ്ധയോടെ നല്‍കുമ്പോള്‍ വീണ്ടും വീണ്ടും ആകാംഷ വര്‍ദ്ധിക്കുന്നൂ.
വവ്വാലിലെ പുതിയ അപ്ഡേഷന്‍ കൂടുതല്‍ കൗതുകമാണ് നല്‍കുന്നത്. ഷൂട്ടിങ് തുടങ്ങാറാകുമ്പോളേക്കും എല്ലാ ആര്‍ട്ടിസ്റ്റുകളെയും പ്രസിദ്ധപ്പെടുത്താനാകുന്നതും, അതും മനോഹരമായി പ്രെസെന്റ് ചെയ്യന്‍ സാധിക്കുന്നതും പുതുമയായതിനാല്‍. സോഷ്യല്‍ മീഡിയയില്‍ 'വവ്വാല്‍' എപ്പോഴും ചര്‍ച്ചാ വിഷയമാണ്. ഓണ്‍ഡിമാന്‍ഡ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷഹ്‌മോന്‍ ബി പറേലില്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ 'വവ്വാലി'ല്‍ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. മനോജ് എം ജെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
സംഗീതം-ജോണ്‍സണ്‍ പീറ്റര്‍,എഡിറ്റര്‍-ഫാസില്‍ പി ഷാമോന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്-സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം-ഭക്തന്‍ മങ്ങാട്, സ്റ്റില്‍സ്-രാഹുല്‍ തങ്കച്ചന്‍, പരസ്യകല-കോളിന്‍സ് ലിയോഫില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ആഷിഖ് ദില്‍ജിത്ത്. താരനിര്‍ണ്ണയം പൂര്‍ത്തിയാകുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. പി ആര്‍ ഒ-എ എസ് ദിനേശ്.
