മെഗാസ്റ്റാറിനെ വില്ലൻ വേഷമോ? മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രത്തിന്റെ പൂജ നടന്നു

ഹിറ്റുകൾ സമ്മാനിച്ച മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രത്തിന്റെ പൂജ നാഗർകോവിലിൽ നടന്നു. നവാഗത സംവിധായകൻ ജിതിൻ കെ ജോസ് ആണ് ചിത്രം സംവിധാനം ചെയുന്നത്. മമ്മൂട്ടി - വിനായകൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. 2013-ൽ പുറത്തിറങ്ങിയ 'ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ്' എന്ന ചിത്രത്തിനു ശേഷം പതിനൊന്ന് വർഷത്തിനിപ്പറം മമ്മൂട്ടി - വിനായകൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിൽ വിനായകൻ പോലീസും മമ്മൂട്ടി വില്ലനുമാരിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരുന്നത്.

എന്നാൽ ഈ കാര്യത്തിൽ മമ്മൂട്ടി കമ്പനി കൂടുതൽ വിവരങ്ങളൊന്നും തന്നെ പുറത്തു വിട്ടിട്ടില്ല. മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധാകൻ സുഷിൻ ശ്യാം ആയിരിക്കും സംഗീതം നൽകുക.

ദുൽഖർ സൽമാന്റെ വെയ്ഫറെർ മൂവീസ് ചിത്രത്തിന്റെ വിതരണം. ട്രൂത്ത് ഗ്ലോബൽ ആണ് ഓവർസീസ് വിതരണം നിർവഹിക്കുന്നത്.

2021-ൽ ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിൻ്റെ ജീവിതകഥ ആസ്പദമാക്കിയ കുറുപ്പ് എന്ന ഹിറ്റ് ചിത്രത്തിന്റെ എഴുത്തുകാരനായി ആണ് ജിതിൻ കെ ജോസ് സിനിമ മേഖലയിലേക്ക് എത്തുന്നത്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സൂപ്പർ സ്റ്റാർ രജനി കാന്തിന്റെ തമിഴ് ചിത്രമായ ജയിലറിലെ വിനായകന്റെ വില്ലിൻ വേഷം രാജ്യമെമ്പാടും ഒരുപാടു പ്രശംസ നേടിയ പ്രകടനമായിരുന്നു.

ടർബോ ആയിരുന്നു മമ്മൂട്ടി കമ്പനിയുടെ ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രം. ബോസ്‌ഓഫീസിൽ 72.55 കോടിയാണ് ടർബോയുടെ വേൾഡ് വൈഡ് കളക്ഷൻ.

Related Articles
Next Story