മോഹന്‍ലാല്‍ മലയാളികളുടെ ആവേശം, അഭിമാനം, അത്ഭുതം!: ഗോകുലം ഗോപാലന്‍
അംഗചലനങ്ങള്‍ കൊണ്ട് അഭിനയത്തില്‍ കവിത രചിക്കുന്ന മോഹനനടനം... വിസ്മയിപ്പിക്കുന്ന കഴിവുകള്‍ വാക്കുകള്‍ക്കതീതം...

40 വര്‍ഷത്തിലേറെയായ ആത്മബന്ധം... ഓരോ കണ്ടുമുട്ടലും മറക്കാനാവാത്ത സ്‌നേഹബന്ധം... മനസ്സ് നിറയ്ക്കുന്ന നിഷ്‌കളങ്കമായ പുഞ്ചിരി...
അവാര്‍ഡുകള്‍ എത്ര തേടിവന്നാലും അതൊന്നും അത്ഭുതമല്ല...അര്‍ഹിക്കുന്നത് ഇതിനുമെല്ലാം എത്രയോ മേലെ.! അടുത്തുനിന്ന് ആ സ്‌നേഹം അനുഭവിച്ച ഞാനറിയുന്നു, ഈശ്വരാനുഗ്രഹത്തിന്റെ ആ കരസ്പര്‍ശം.! അംഗചലനങ്ങള്‍ കൊണ്ട് അഭിനയത്തില്‍ കവിത രചിക്കുന്ന മോഹനനടനം... വിസ്മയിപ്പിക്കുന്ന കഴിവുകള്‍ വാക്കുകള്‍ക്കതീതം... വര്‍ണ്ണനകള്‍ക്ക് അപ്പുറമുള്ള സ്‌നേഹത്തിന്റെ ഊഷ്മളത... പ്രതിസന്ധികളില്‍ കൈവിടാതെ ചേര്‍ത്തുപിടിക്കുമെന്ന വിശ്വാസം... അതിര്‍വരമ്പുകളില്ലാത്ത സൗഹൃദം, സഹോദര്യം...
പ്രിയ ലാല്‍ 'ഫാല്‍ക്കെ അവാര്‍ഡ്' നെഞ്ചോടു ചേര്‍ത്തിരിക്കുന്നു.! ഇനിയും ഒരുപാട് ഉയരങ്ങള്‍ കീഴടക്കട്ടെ എന്ന് ആഗ്രഹിക്കുന്നു, ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു!
സ്‌നേഹപൂര്‍വ്വം
സ്വന്തം ഗോകുലം ഗോപാലന്‍.