കമ്പക്കെട്ട് ടൈറ്റിൽ അനൗൺസ് ചെയ്തു.

കമ്പക്കെട്ടിന് തിരികൊളുത്തിക്കൊണ്ട് "കമ്പക്കെട്ട്" എന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് ഓണ നാളിൽ നടന്നു. ജി വി ആർ ഗ്രൂപ്പ്സിന്റെ ബാനറിൽ ഫെബിൽ കുമാർ നിർമ്മാണം നിർവഹിക്കുന്ന ചിത്രം, ജിത്ത് ത്യത്തല്ലൂർ, അഭിഷേക് തൃപ്രയാർ എന്നിവർ ചേർന്ന് സംവിധാനം നിർവഹിക്കുന്നു.

സസ്പെൻസ് ത്രില്ലർ ഫാമിലി എന്റർടൈൻമെന്റ് സിനിമയായ കമ്പക്കെട്ട് ടൈറ്റിൽ അനൗൺസ് ഈ ഉത്രട ദിനത്തിൽ പ്രേക്ഷകർക്കായി അണിയറ പ്രവർത്തകർ സമർപ്പിക്കുകയാണ്.

ഗാനരചന- മുത്തു ആലുക്കൽ, സംഗീതം - റെനിൽ ഗൗതം, ക്യാമറ - അൻസൂർ കേട്ടുങ്ങൽ, പി ആർ ഒ അയ്മനം സാജൻ, വിതരണം -ജെ എക്സ് വേർബ് & തീർത്ത ഫിലിംസ് .

ഫെബ്രുവരി ആദ്യവാരം തൃശ്ശൂർ, പൊള്ളാച്ചി, എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരണംആരംഭിക്കും. പ്രമുഖ താരങ്ങളോടൊപ്പം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കും.

അയ്മനം സാജൻ

Related Articles
Next Story