Begin typing your search above and press return to search.
ജോര്‍ജുകുട്ടിയുടെ ലുക്കോടെ ദൃശ്യം 3 ക്ക് പുതിയ പോസ്റ്റര്‍
മനസ്സില്‍ സംഘര്‍ഷങ്ങള്‍ ഏറെയെന്ന് വ്യക്തമാക്കുന്ന മുഖഭാവം പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ത്ത ജോര്‍ജുകുട്ടിയുടെ പുതിയ ലുക്കോടെ ദൃശ്യം - 3യുടെ പുതിയ പോസ്റ്റര്‍ എത്തി

വീട്ടുമുറ്റത്തെ വാഴകള്‍ക്കിടയില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന ജോര്‍ജുകുട്ടി. കൈലിമുണ്ടും ഷര്‍ട്ടും വേഷം. ഒരു സാധാരണക്കാരന്റെ വേഷം.മനസ്സില്‍ സംഘര്‍ഷങ്ങള്‍ ഏറെയെന്ന് വ്യക്തമാക്കുന്ന മുഖഭാവം പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ത്ത ജോര്‍ജുകുട്ടിയുടെ പുതിയ ലുക്കോടെ ദൃശ്യം - 3യുടെ പുതിയ പോസ്റ്റര്‍ എത്തി. ജീത്തു ജോസഫി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രം ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണിപെരുമ്പാവൂര്‍ നിര്‍മ്മിക്കുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു വരുന്നു.
ആഗോള തലത്തില്‍ത്തന്നെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്ന ചിത്രമാണ് ദൃശ്യം-3. ജോര്‍ജുകുട്ടിയേയും കുടുംബത്തേയും വരവേല്‍ക്കാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പിആര്‍ഒ- വാഴൂര്‍ ജോസ്.
Next Story
