'നിധിയും ഭൂതവും' ഫസ്റ്റ് ലുക്ക് പുറത്ത്; ചിത്രം നവംബര്‍ 14 റിലീസ്

ടൂ വീലര്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന മൂന്ന് ചെറുപ്പക്കാരുടെ ജീവിതത്തില്‍ പൊടുന്നനവെ സംഭവിക്കുന്ന നിഗൂഢതകളുടെയും അവിശ്വസനീയ സംഭവങ്ങളുടെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സാജന്‍ ജോസഫ്.

Starcast : Aneesh.G. Menon, Ashwal Lal, Radha Gomathy, Reshmi Anil

Director: Sajan Joseph

( 0 / 5 )

ത്രില്ലിംങ്ങ് മിസ്റ്ററി എന്ന ടാഗ് ലൈനില്‍ പുറത്തിറങ്ങുന്ന 'നിധിയും ഭൂതവും' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ടൂ വീലര്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന മൂന്ന് ചെറുപ്പക്കാരുടെ ജീവിതത്തില്‍ പൊടുന്നനവെ സംഭവിക്കുന്ന നിഗൂഢതകളുടെയും അവിശ്വസനീയ സംഭവങ്ങളുടെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സാജന്‍ ജോസഫ്. നവംബര്‍ 14 ന് ചിത്രം തീയേറ്ററുകളില്‍ എത്തും. ഡീം ബിഗ് ഫിലിംസ് ആണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്.

അനൂപ്, ധര്‍മ്മ, സതി എന്നീ ഉറ്റ ചങ്ങാതിമാരുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. പട്ടാളം എന്നു വിളിക്കുന്ന റിട്ടേര്‍ഡ് പട്ടാളക്കാരന്‍ ഗിരീശന്‍ തന്റെ റിട്ടേര്‍മെന്റ് മുഴുവന്‍ ഇന്‍വെസ്റ്റ് ചെയ്ത് ഒരു ഹോംസ്റ്റേ പണിയുന്നു. പക്ഷേ ഒരു മരണം നടന്നതോടെ ഹോംസ്റ്റേയില്‍ പ്രേതം ഉണ്ടെന്നുള്ള കഥ നാട്ടില്‍ പാട്ടാവുന്നു. ഹോംസ്റ്റേ പൂട്ടിയതോടെ കടത്തിലാകുന്ന ഗിരീശന്‍ അനൂപിന് ഹോംസ്റ്റേയുടെ ഒരു ഭാഗം ടൂ വീലര്‍ വര്‍ക്ക്‌ഷോപ്പ് നടത്തുവാന്‍ വാടകയ്ക്ക് നല്‍കുന്നു. ജോലിയുടെ വേഗതയ്ക്ക് ഹോംസ്റ്റേയുടെ ഒരു മുറിയിലേക്ക് താമസം മാറിയ മൂവര്‍സംഘത്തിന് പ്രേതകഥ നാട്ടുകാരുടെ ഭാവന മാത്രമാണ് എന്ന കാര്യം വ്യക്തമായി.

ഈ ഹോംസ്റ്റേയില്‍ ആല്‍ബം ഷൂട്ടിങ്ങിനായി 5 പെണ്‍കുട്ടികള്‍ എത്തുന്നതോടെ കഥയുടെ ഗതിമാറുന്നു. അവിടെ വെച്ച് മരണം നടന്ന മുറിയില്‍ 4 പേരും മറ്റൊരു മുറിയില്‍ ഒരു പെണ്‍കുട്ടി ഒറ്റയ്ക്കും ഉറങ്ങാനായി പോകുന്നു. രാത്രിയില്‍ ഒറ്റയ്ക്ക് കിടന്ന പെണ്‍കുട്ടി വലിയ അലര്‍ച്ചയോടെ മുറിയ്ക്ക് പുറത്തേക്ക് ഓടി ഇറങ്ങുന്നു. മരണം നടന്ന മുറിയിലല്ല ആ പെണ്‍കുട്ടി കിടന്നത്, പിന്നെന്തിനാണ് അവള്‍ പേടിച്ചലറിയത്. ഇതിനുള്ള ഉത്തരമാണ് ചിത്രം നല്‍കുന്നത്.

അനീഷ് ജി മേനോന്‍ നായകനാകുന്ന ചിത്രത്തില്‍ അശ്വല്‍ ലാല്‍, മുഹമ്മദ് റാഫി, നയ്‌റ നിഹാര്‍, വിഷ്ണു ഗോവിന്ദന്‍, വൈക്കം ഭാസി, പോള്‍സണ്‍, പ്രമോദ് വെളിയനാട്, ഗോകുലന്‍, രാധ ഗോമതി, രശ്മി അനില്‍ തുടങ്ങി 45 ഓളം പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു. ചിത്രത്തില്‍ 2 ഗാനങ്ങളാണ് ഉള്ളത്. വിഷ്ണു എസ്. ശേഖര്‍ സംഗീതം നല്‍കി നിഷികാന്ത് രചിച്ച 'കല്യാണ കൊണ്ടാട്ടം', ജയ്‌സണ്‍ ജെ നായര്‍ ഈണമിട്ട് സന്തോഷ് വര്‍മ്മ വരികളെഴുതിയ 'എന്നൊരമ്മേ' എന്നാരംഭിക്കുന്ന ഗാനം എന്നിവയാണവ. സരിഗമ ആണ് ചിത്രത്തിന്റെ മ്യൂസിക് പാര്‍ട്ണര്‍.

ഛായാഗ്രഹണം -കനകരാജ് പളേരി, എഡിറ്റിംഗ്- അജീഷ് ആനന്ദ്, കലാസംവിധാനം - അസീസ് കരുവാരകുണ്ട്, വസ്ത്രാലങ്കാരം ബ്യൂസി ബേബി ജോണ്‍, മേക്കപ്പ് സിജേഷ് കൊണ്ടോട്ടി, പിആര്‍ഒ - ശബരി

Bivin
Bivin  
Related Articles
Next Story