'അങ്കെ പോണോങ്ക ആരുമേ ഉയിരോടെ തിരുമ്പി വന്തതേയില്ല'
ദുരൂഹതകള്‍ ഉയര്‍ത്തി സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിന്റെ ട്രയിലര്‍

അങ്കെ കുടിയിറുക്കറിതസ്വാമി ആരെന്നു തെരിയുമോ? അങ്കെ പോണോങ്ക ആരുമേ .. ഉയിരോടെതിരുമ്പി വന്തതേയില്ല'... ഈ കാട്ടില്‍ ഇതിനു മുമ്പും ഇതുപോലെ കുറേയാളുകള്‍ മിസ്സായിട്ടുണ്ട്. നാട്ടുകാര്‍ പറയുന്നത് ഇതിനകത്ത് എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടന്നാണ്...സാറെ ഇതെന്തോ പണിയാണു സാര്‍... നമുക്കിവിടുന്നു പോകാം.... ജിത്തു സതീശന്‍ മംഗലത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സംഭവം അദ്ധ്യായം ഒന്നു് എന്ന ചിത്രത്തിന്റെ ഇന്നു പുറത്തുവിട്ട ട്രയിലറിലെ പ്രസക്ത ഭാഗങ്ങളാണ് മേല്‍ വിവരിച്ചത്... ട്രയിലറില്‍ കാണുന്ന രംഗങ്ങളും സംഭാഷണങ്ങളും, വലയ ദുരൂഹതകള്‍ നിറഞ്ഞ ഒരു ചിത്രമാണിതെന്ന് വ്യക്തമാക്കുന്നു. കേരള തമിഴ്‌നാട് ബോര്‍ഡി റിലുള്ള ഒരു വനപ്രദേശത്താണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. അതുകൊണ്ടുതന്നെ ഇതിലെ ചില കഥാപാത്രങ്ങള്‍ തമിഴ് സംസാരിക്കുന്നുണ്ട്. കാട്ടിനുള്ളില്‍ പലരുടേയും തിരോധാനവും അതിന്റെ പിന്നിലെ ദുരൂഹതകളുമാണ് പൂര്‍ണ്ണമായും ഹൊറര്‍, ത്രില്ലറോടെ അവതരിപ്പിക്കുന്നത്. ഇത്തരമൊരു സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയുടെ എല്ലാ ചട്ടക്കൂട്ടുകളും പൂര്‍ണ്ണമായി നിലനിര്‍ത്തിക്കൊ ണ്ടാണ് സംവിധായകന്‍ ജിത്തു സതീശന്‍ ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. മിസ്റ്ററി ഫാന്റെസി ത്രില്ലര്‍ ജോണറിലുള്ള ഈ ചിത്രത്തില്‍ അസ്‌ക്കര്‍ അലി, വിനീത് കുമാര്‍, സിദ്ധാര്‍ത്ഥ്ദരത്ന്‍, അസീംജമാല്‍, സെന്തില്‍ കൃഷ്ണ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. മാര്‍ച്ച് ആറിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെ ട്രയിലര്‍ നവ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണു ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ ദുരൂഹതകള്‍ ആരെയും ആകര്‍ഷിക്കുന്നതാണ്. നല്ല സിനിമ പ്രൊഡക്ഷന്‍സിന്റെബാനറില്‍ ഫഹദ് സിദ്ദിഖ്, ഫറാസ് മറ്റപ്പള്ളി,ഫയസ് മുഹമ്മദ്, എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കോ - പ്രൊഡ്യൂസര്‍- നവീന്‍ ഊട്ടയും, എക്‌സിക്കുട്ടീവ് പ്രൊഡ്യൂ മ്പര്‍ - ആഷ്‌ന റഷീദുമാണ്. ചായഗ്രഹണം നവീന്‍ നജോസ്, എഡിറ്റിങ് അര്‍ജുന്‍ പ്രകാശ്, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ഗോഡ് വിന്‍ തോമസ്, ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം സമീരസനീഷ്, കലാസംവിധാനം -സുജിത്ത് കൊല്ലനണ്ടി, സംഘട്ടനം അഷ്റഫ് ഗുരുക്കള്‍, സ്റ്റില്‍സ് നിദാദ് കെ. എന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍സ് മെല്‍ബിന്‍ മാത്യു, അനൂപ് മോഹന്‍ ' പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രവീണ്‍ എടവണ്ണപ്പാറ. പാലക്കാട്, തിരുവനന്തപുരം, വൈക്കം,വെള്ളൂര്‍ എന്നിവിടങ്ങളിലായി ട്ടാണ് ഈ ചിത്രത്തിന്റെചിത്രീകരണം പൂര്‍ത്തിയായിരി ക്കുന്നത്. മാര്‍ച്ച് ആറിന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. പിആര്‍ഒ- വാഴൂര്‍ ജോസ്.
