രവി മോഹന്‍ - എസ് ജെ സൂര്യ- അര്‍ജുന്‍ അശോകന്‍- കാര്‍ത്തിക് യോഗി ചിത്രം 'ബ്രോ കോഡ്' ; സ്പീക്ക് ഈസി പ്രോമോ വീഡിയോ പുറത്ത്

രവി മോഹന്‍ തന്റെ പുതിയ നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ അദ്ദേഹം നിര്‍മ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണ് 'ബ്രോ കോഡ്'.

Starcast : Jayam Ravi, S.J. Suryah, Arjun Asokan

Director: Karthik Yogi

( 0 / 5 )

രവി മോഹന്‍, എസ് ജെ സൂര്യ, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന തമിഴ് ചിത്രം 'ബ്രോ കോഡി'ലെ സ്പീക്ക് ഈസി പ്രോമോ വീഡിയോ പുറത്ത്. പ്രശസ്ത സംവിധായകന്‍ കാര്‍ത്തിക് യോഗി ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് രവി മോഹന്‍ സ്റ്റുഡിയോയുടെ ബാനറില്‍ രവി മോഹന്‍ തന്നെയാണ്. തന്റെ പുതിയ നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ അദ്ദേഹം നിര്‍മ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണ് 'ബ്രോ കോഡ്'. ഉപേന്ദ്ര, ഗൗരി പ്രിയ, ശ്രദ്ധ ശ്രീനാഥ്, മാളവിക മനോജ്, ഐശ്വര്യ രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. രവി മോഹന്‍, എസ് ജെ സൂര്യ, അര്‍ജുന്‍ അശോകന്‍ എന്നിവരുടെ കഥാപാത്രങ്ങളെയും ചിത്രത്തിലെ നായികാ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്ന രസകരമായ ഒരു വീഡിയോ ആണ് 'സ്പീക്ക് ഈസി' എന്ന ടൈറ്റിലോടെ പുറത്ത് വിട്ടിരിക്കുന്നത്.

ഡിക്കിലൂന, വടക്കുപട്ടി രാമസാമി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള കാര്‍ത്തിക് യോഗി സംവിധാനം ചെയ്യാന്‍ പോകുന്ന മൂന്നാം ചിത്രമാണ് 'ബ്രോ കോഡ്'. ആക്ഷന്‍ കോമഡി ചിത്രമായി ഒരുക്കുന്ന 'ബ്രോ കോഡ്' രവി മോഹനുമൊത്തുള്ള എസ് ജെ സൂര്യയുടെ ആദ്യത്തെ ചിത്രം കൂടിയാണ്. സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്ത് വിടും.

ഛായാഗ്രഹണം - കലൈ സെല്‍വന്‍ ശിവാജി, സംഗീതം - ഹര്‍ഷ്വര്‍ദ്ധന്‍ രാമേശ്വര്‍, എഡിറ്റര്‍ - പ്രദീപ് ഇ രാഘവ്, കലാസംവിധാനം - എ രാജേഷ്, സംഘട്ടനം - മഹേഷ് മാത്യു , അഡീഷണല്‍ തിരക്കഥ- വിഘ്‌നേഷ് ബാബു, വിഘ്‌നേഷ് വേണുഗോപാല്‍, ഷിയാം ജാക്ക്, ബാലചന്ദ്രന്‍ ജി, കോസ്റ്റ്യൂം ഡിസൈനര്‍- പ്രവീണ്‍ രാജ, സൌണ്ട് ഡിസൈന്‍- കെ. ഡി. കെ. ശങ്കര്‍ & ഹരീഷ് (ടോണ്‍ക്രാഫ്റ്റ്), ശബ്ദലേഖനം- ഹരീഷ്, കളറിസ്റ്റ്- പ്രശാന്ത് സോമശേഖര്‍, മേക്കപ്പ്- വിരേന്ദ്ര ആര്‍ നര്‍വേക്കര്‍, പി. പി. നാഗരാജ്, കോസ്റ്റ്യൂമര്‍- മൊഡേപ്പള്ളി രമണ, വിഎഫ്എക്‌സ്- ഡിടിഎം-ലവന്‍ & കുശന്‍, അസിസ്റ്റന്റ് എഡിറ്റര്‍- അഭിഷേക്, സ്റ്റില്‍ ഫോട്ടോഗ്രാഫി- ജയ്കുമാര്‍ വൈരാവന്‍, പിആര്‍ഒ - ശബരി.

Bivin
Bivin  
Related Articles
Next Story