പൊലീസ് കഥയുമായി സൈജു കുറുപ്പ്; ആരം ഫുള്‍ പായ്ക്കപ്പ്
ഏറെ ദുരൂഹതകളും, സസ്‌പെന്‍സുമൊക്കെ നിറഞ്ഞുനില്‍ക്കുന്ന ഒരു പോലീസ് കഥ, തികഞ്ഞ ഉദ്വേഗത്തിലും, മികച്ചകെട്ടുറപ്പിലും, അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

കോഴിക്കോട് നഗരത്തിന്റെ മുക്കും മൂലയും അരിച്ചു പെറുക്കി പൂര്‍ണ്ണമായും ഒരു പൊലീസ് കഥ പറയുന്ന ആരം എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇക്കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. നാല്‍പ്പത്തിയഞ്ചു ദിവസതോളം നീണ്ടു നിന്ന ചിത്രീകരണമാണ് ഫെബ്രുവരി ഇരുപത്തിയഞ്ചിന് പൂര്‍ത്തിയായത് . പ്രശസ്ത ആഡ് ഫിലിം മേക്കറായ രജീഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗുഡ് ഹോപ്പ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. ജുനൈസ് ബാബു നിര്‍മ്മിക്കുന്നു. ഏറെ ദുരൂഹതകളും, സസ്‌പെന്‍സുമൊക്കെ നിറഞ്ഞുനില്‍ക്കുന്ന
ഒരു പോലീസ് കഥ, തികഞ്ഞ ഉദ്വേഗത്തിലും, മികച്ചകെട്ടുറപ്പിലും, അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. സത്യസന്ധനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ജീവിതത്തില്‍ നേരിടേണ്ടി വരുന്ന ഒരു പ്രശ്‌നവും അതിന്റെ പിന്നാലെ എത്തുന്ന സംഭവങ്ങളുമാണ് ,ഈ ചിത്രത്തിലുടെ അവതരിപ്പിക്കുവാന്‍ സംവിധായകന്‍ രജീഷ് പരമേശ്വരന്‍ ശ്രമിക്കുന്നത്. ഒരുഇമോഷണല്‍ ഡ്രാമ തില്ലര്‍ ജോണര്‍ എന്ന് ഈ ചിത്രത്തെ മൊത്തത്തില്‍ വിശേഷിപ്പിക്കാം. പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുള്‍മുനയിലൂടെ സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്ന സിനിമ കൂടിയാണിത്.
സൈജുക്കുറു പ്പാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈജു,ഇതുവരെ കൈകാര്യം ചെയ്യാത്ത വിധത്തിലുള്ള തികച്ചും സീരിയസ്സായ ഒരു കഥപാത്രമാണ് ഇതിലെ സി.ഐ. ആന്റോ . അഞ്ജു കുര്യന്‍, സിദ്ദിഖ്, സുധീഷ്, മീരാ വാസുദേവ്. അഷ്‌ക്കര്‍ അലി, ഷഹീന്‍ സിദ്ദിഖ്, റിയാസ് നര്‍മ്മ കല, മനോജ്.കെ.യു ,-ജയരാജ് വാര്യര്‍, അപ്പുണ്ണി ശശി, കോഴിക്കോട് ജയരാജ് ഉണ്ണി ലാലു, ഗോകുലന്‍ : ഹരിത് ,,സുരഭി സന്തോഷ് രമാദേവി. അന്‍ഷമോഹന്‍. മാസ്റ്റര്‍ ആദം എറിക്ക്,,എന്നിവരും പ്രധാന താരങ്ങളാണ്. സുഗീത് സംവിധാനം ചെയ്ത കിനാവള്ളി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി ശ്രദ്ധേയനായവിഷ്ണു രാമചന്ദ്രനാണ് ഈ ചിത്രത്തിന്റെതിരക്കഥ രചിച്ചിരിക്കുന്നത്. ഗാനങ്ങള്‍ - കൈതപ്രം,,ജിസ് ജോയ്, ജോപോള്‍ 'സംഗീതം - രോഹിത് ഗോപാലകൃഷ്ണന്‍ 'ജെയ്ക്ക് ബിജോയ്‌സിന്റെ പ്രധാന സഹായിയായി പ്രവര്‍ത്തിച്ചു പോന്ന രോഹിത് സ്വതന്ത്ര സംഗീത സംവിധായകനാകുകയാണ് ഈ ചിത്രത്തിലൂടെ. പ്രൊഡക്ഷന്‍ ഡിസൈനര്‍ - ബാബു പിള്ള' കോസ്റ്റ്യൂം ഡിസൈന്‍- സുജിത് മട്ടന്നൂര്‍. മേക്കപ്പ-മനോജ് കിരണ്‍ രാജ്. സ്റ്റില്‍സ് - സിബിചീരന്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ഷിബിന്‍ കൃഷ്ണ.
ഫിനാന്‍സ് കണ്‍ട്രോളര്‍ - ഷിജോ ഡോമിനിക്. പ്രൊഡക്ഷന്‍ മാനേജര്‍ - മെഹ്‌മൂദ് കാലിക്കട്ട്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ഷാജി കൊല്ലം.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. നികേഷ് നാരായണന്‍. പിആര്‍ഒ- വാഴൂര്‍ ജോസ്.
