'അതിഭീകര കാമുകന്‍' മ്യൂസിക് റൈറ്റ്‌സ് റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി സരിഗമ; ചിത്രം നവംബര്‍ 14ന് തിയേറ്ററുകളില്‍

സംഗീത ലോകത്തെ യൂത്ത് സെന്‍സേഷനായ സിദ്ധ് ശ്രീറാമും റാപ്പര്‍ ഫെജോയുമായുള്ള പോസ്റ്റര്‍ പങ്കുവെച്ചാണ് സരിഗമ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ച് പാട്ടൊരുക്കുന്നത് ഇതാദ്യമായാണ്.

Starcast : Lookman, Drishya Raghunath

Director: C.C. Nithin, Gautham Thaniyil

( 0 / 5 )

മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ ലുക്മാന്‍ അടിമുടി ഒരു കാമുകന്റെ റോളില്‍ എത്തുന്ന 'അതിഭീകര കാമുകന്‍' സിനിമയുടെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കി സരിഗമ. റെക്കോര്‍ഡ് തുകയ്ക്കാണ് സരിഗമ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. സംഗീത ലോകത്തെ യൂത്ത് സെന്‍സേഷനായ സിദ്ധ് ശ്രീറാമും റാപ്പര്‍ ഫെജോയുമായുള്ള പോസ്റ്റര്‍ പങ്കുവെച്ചാണ് സരിഗമ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ച് പാട്ടൊരുക്കുന്നത് ഇതാദ്യമായാണ്.

സിനിമയുടെ റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. ദൃശ്യ രഘുനാഥാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. നവംബര്‍ 14നാണ് സിനിമയുടെ റിലീസ്. സിനിമയുടെ കളര്‍ഫുള്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ മുമ്പ് ശ്രദ്ധ നേടിയിരുന്നു. പാലക്കാട്, കൊടൈക്കനാല്‍, നെല്ലിയാമ്പതി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ അതിഭീകര കാമുകന്‍ ഒരു റൊമാന്റിക് കോമഡി ഫാമിലി ജോണറില്‍ ഉള്ളതാണ്. മനോഹരി ജോയ്, അശ്വിന്‍, കാര്‍ത്തിക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്.

പിങ്ക് ബൈസണ്‍ സ്റ്റുഡിയോസ്, എറ്റ്‌സെറ്റ്ട്ര എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നീ ബാനറുകളില്‍ ദീപ്തി ഗൗതം, ഗൗതം താനിയില്‍, വി.മതിയലകന്‍, സാം ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നതാണ് ചിത്രം. സിസി നിഥിന്‍, സുജയ് മോഹന്‍രാജ് എന്നിവരാണ് കോ- പ്രൊഡ്യൂസര്‍മാര്‍. സിസി നിഥിനും ഗൗതം താനിയിലും ചേര്‍ന്നാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

രചന: സുജയ് മോഹന്‍രാജ്, ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരന്‍, എഡിറ്റര്‍: അജീഷ് ആനന്ദ്, മ്യൂസിക് ആന്‍ഡ് ബിജിഎം: ബിബിന്‍ അശോക്, ആര്‍ട്ട് ഡയറക്ടര്‍: കണ്ണന്‍ അതിരപ്പിള്ളി, പ്രൊജക്ട് ഡിസൈനര്‍: ശരത് പത്മനാഭന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷെയ്ഖ് അഫ്‌സല്‍, ലൈന്‍ പ്രൊഡ്യൂസര്‍: വിമല്‍ താനിയില്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്: ഗിരീഷ് കരുവന്തല, കോസ്റ്റ്യൂം: സിമി ആന്‍, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണന്‍, കോറിയോഗ്രാഫര്‍ മനു സുധാകര്‍, സൗണ്ട് ഡിസൈന്‍: രാജേഷ് രാജന്‍, സൗണ്ട് മിക്‌സിങ്: വിഷ്ണു സുജാതന്‍, സ്റ്റില്‍സ്: വിഷ്ണു എസ് രാജന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ലിജോ ലൂയിസ്, ചീഫ് അസോസിയേറ്റ്: ഹരിസുതന്‍, ലിതിന്‍ കെ.ടി, അസോസിയേറ്റ് ഡയറക്ടര്‍: വാസുദേവന്‍ വിയു, ചീഫ് അസോസിയേറ്റ് ഡിഒപി: ശ്രീജിത് പച്ചേനി, വിഎഫ്എക്‌സ്: ത്രീ ഡോര്‍സ്, ഡിഐ: കളര്‍പ്ലാനെറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: രമേഷ് സി.പി, വിതരണം: സെഞ്ച്വറി റിലീസ്, പി.ആര്‍.ഒ.: ആതിര ദില്‍ജിത്ത്, ഡിസൈന്‍: ടെന്‍പോയ്ന്റ്, ഡിജിറ്റല്‍ പ്രൊമോഷന്‍സ്: 10ജി മീഡിയ.

Bivin
Bivin  
Related Articles
Next Story