ശുക്രന്‍ ഫുള്‍ പായ്ക്കപ്പ്
കളിക്കൂട്ടുകാരായ രണ്ട് ആത്മ സുഹ്‌റു ത്തുക്കള്‍ ഒരേ ലക്ഷ്യം നിറവേറ്റാന്‍ നടത്തുന്ന ശ്രമങ്ങളാണ് തികച്ചും റൊമാന്റിക്ക് ഹ്യൂമര്‍ ജോണറില്‍ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

റൊമാന്റിക് കോമഡി ജോണറില്‍ ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഫുള്‍ പായ്ക്കപ്പ് ആയി. കോട്ടയം, കൊച്ചി, കൊല്ലങ്കോട് എന്നിവിടങ്ങളിലായാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലങ്കോട് , നെന്മാറ ഭാഗങ്ങളിലായി ഒരാഴ്ച്ചയോളം നീണ്ടുനിന്ന ചിത്രീകരണത്തോടെയായിരുന്നു ചിത്രീകരണം പൂര്‍ത്തിയായത്. ജീസിനിമാസ്, എസ്.കെ.ജി.ഫിലിംസ്, നില്‍ സിനിമാസ് എന്നീ ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ - ജീമോന്‍ ജോര്‍ജ്, ഷാജി.കെ. ജോര്‍ജ്, നീല്‍സിനിമാസ് എന്നിവരാണ്. ഷിജു ടോം, ഗിരീഷ് പാലമൂട്ടില്‍, ദിലീപ് റഹ് മാന്‍ , സഞ്ജു നെടുംകുന്നേല്‍ എന്നിവരാണ് കോ - പ്രൊഡ്യൂസേര്‍സ്.
കളിക്കൂട്ടുകാരായ രണ്ട് ആത്മ സുഹ്‌റു ത്തുക്കള്‍ ഒരേ ലക്ഷ്യം നിറവേറ്റാന്‍ നടത്തുന്ന ശ്രമങ്ങളാണ് തികച്ചും റൊമാന്റിക്ക് ഹ്യൂമര്‍ ജോണറില്‍ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ബിബിന്‍ ജോര്‍ജ്, ചന്തുനാഥ്, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ആദ്യാ പ്രസാദാണ് നായിക. കോട്ടയം നസീര്‍, ടിനി ടോം, അശോകന്‍, അസീസ് നെടുമങ്ങാട്,ഡ്രാക്കുള സുധീര്‍, ബാലാജി ശര്‍മ്മ, ,ബിനു തൃക്കാക്കര , മാലാ പാര്‍വ്വതി, റിയസ്നര്‍മ്മകല, തുഷാര പിള്ള ,ദിവ്യാ എം. നായര്‍,, ജയക്കുറുപ്പ്, ജീമോന്‍ ജോര്‍ജ്, രശ്മി അനില്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. രാഹുല്‍ കല്യണിന്റേതാണ്തിരക്കഥ. ഗാനങ്ങള്‍ - വയലാര്‍ ശരത്ച്ചന്ദ്ര വര്‍മ്മ രാജീവ് ആലുങ്കല്‍ . സംഗീതം -സ്റ്റില്‍ജു അര്‍ജുന്‍. പശ്ചാത്തല സംഗീതം - സിബി മാത്യു അലക്‌സ്. ഛായാഗ്രഹണം - മെല്‍ബിന്‍ കുരിശിങ്കല്‍.
എഡിറ്റിംഗ് സുനീഷ് സെബാസ്റ്റ്യന്‍. കലാസംവിധാനം - അസീസ് കരുവാരക്കുണ്ട്. മേക്കപ്പ് - സിജേഷ് കൊണ്ടോട്ടി. കോസ്റ്റ്യും ഡിസൈന്‍- ബ്യൂസി ബേബി ജോണ്‍. ആക്ഷന്‍- കലൈകിംഗ്സ്റ്റണ്‍,മാഫിയാ ശശി, കൊറിയോഗ്രാഫി - ഭൂപതി . ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -ബോബി സത്യശീലന്‍. സ്റ്റില്‍സ് - വിഷ്ണു .ആര്‍. ഗോവിന്ദ് . സൗണ്ട് മിക്‌സിങ് - അജിത്.എം. ജോര്‍ജ്. ലൈന്‍ പ്രൊഡ്യൂസര്‍ - സണ്ണി തഴുത്തല. പ്രൊജക്റ്റ് ഡിസൈനര്‍ - അനുക്കുട്ടന്‍ ഏറ്റുമാന്നൂര്‍. ഡിസൈന്‍സ് - മനു സാവിഞ്ചി. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ജസ്റ്റിന്‍ കൊല്ലം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദിലീപ് ചാമക്കാല . ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു വരുന്നു. പിആര്‍ഒ- വാഴൂര്‍ ജോസ്