മുഴുനീള ഫണ്‍ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട്; റണ്‍ മാമാ റണ്‍ ഡിസംബര്‍ 15ന് ആരംഭിക്കും

കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകന്റെ ഹരമായി മാറിയ സുരാജ് വെഞ്ഞാറമൂട് കഴിഞ്ഞ കുറച്ചു നാളുകളായി കോമഡിയില്‍ നിന്നും വഴിമാറി സീരിയസ് കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. അതിനു താല്‍ക്കാലികവിരാമമിട്ടുകൊണ്ടാണ് ഇപ്പോള്‍ മുഴുനീള കോമഡി ചിത്രത്തിലെത്തുന്നത്.

Starcast : Suraj Venjaramood, Balu Varghese

Director: Prasanth Vijayakumar

( 0 / 5 )

ഏറെ ഇടവേളക്കു ശേഷം സമ്പൂര്‍ണ്ണ ഫണ്‍ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു. നവാഗതനായ പ്രശാന്ത് വിജയകുമാര്‍ സംവിധാനം ചെയ്യുന്ന റണ്‍ മാമാ റണ്‍ എന്ന ചിത്രത്തിലാണ്‌സുരാജ് വെഞ്ഞാറമൂട് മുഴുനീള കോമഡി കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ക്വീന്‍ ഐ ലന്റ് എന്ന പാശ്ചാത്യ സംസ്‌ക്കാരമുള്ള ഒരു ദ്വീപില്‍ നിരവധി പ്രശ്‌നങ്ങളും, ചില്ലറ തരികിട പരിപാടികളുമായിജീവിക്കുന്ന എഡിസണ്‍ എന്നയുവാവ്. തന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയുള്ള എഡിസന്റെ ജീവിതത്തിലേക്ക് ഗുരുതരമായ ചില പ്രശ്‌നങ്ങളുമായി എത്തുന്ന മരുമകന്‍ ഗബ്രി...... പിന്നിട് അമ്മാവനും മരുമകനും ഒരുപോലെ പ്രശ്‌നപരിഹാര ത്തിനായി നടത്തുന്ന ശ്രമങ്ങളുടെ അത്യന്തം രസാ കരമായ മുഹൂര്‍ത്തങ്ങളുടെ ചലച്ചിത്രാ വിഷ്‌ക്കാരണമാണ് ഈ ചിത്രം.

കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകന്റെ ഹരമായി മാറിയ സുരാജ് വെഞ്ഞാറമൂട് കഴിഞ്ഞ കുറച്ചു നാളുകളായി കോമഡിയില്‍ നിന്നും വഴിമാറി സീരിയസ് കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. അതിനു താല്‍ക്കാലികവിരാമമിട്ടുകൊണ്ടാണ് ഇപ്പോള്‍ മുഴുനീള കോമഡി ചിത്രത്തിലെത്തുന്നത്. ഗബ്രിയെ അവതരിപ്പിക്കുന്നത് യുവനിരയിലെ ശ്രദ്ധേയനായ ബാലു വര്‍ഗീസാണ്. സുരാജ് വെഞ്ഞാറമൂടും, ബാലു വര്‍ഗീസും ചേര്‍ന്ന് നര്‍മ്മത്തിന്റെ തീപ്പൊരി പാറിക്കുകയാണ് ഈ ചിത്രത്തിലൂടെ. ബാബുരാജ്, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍,, കോട്ടയം നസീര്‍, ഉണ്ണിരാജ, സുധീര്‍ പറവൂര്‍, സാജന്‍ പള്ളുരുത്തി. ബോളിവുഡ് താരം പങ്കജ് ജാ, എന്നിവര്‍ക്കൊപ്പം ജനാര്‍ദ്ദനനും മുഖ്യമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സ്റ്റോറി ലാബ് മൂവീസിന്റെ ബാനറില്‍ ഷനാസ് ഹമീദ്, പ്രശാന്ത് വിജയകുമാര്‍ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. രജീഷ് മിഥിലയുടേതാണ് കഥയും, തിരക്കഥയും, സംഭാഷണവും '

ഗാനങ്ങള്‍ - ഹരി നാരായണന്‍ ,സുഹൈല്‍ കോയ, സംഗീതം - ഗോപി സുന്ദര്‍ 'ഛായാഗ്രഹണം - കിരണ്‍ കിഷോര്‍. എഡിറ്റിംഗ് -വി. സാജന്‍.

കലാ സംവിധാനം - ഷം ജിത്ത് രവി. കോസ്റ്റ്യും ഡിസൈന്‍- സൂര്യ ശേഖര്‍. മേക്കപ്പ് - റോണക്‌സ് സേവ്യര്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - നിധിന്‍ മൈക്കിള്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മനോജ് കാരന്തൂര്‍. ഡിസംബര്‍ പതിനഞ്ചിന് കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിലും കൊല്‍ക്കത്തയിലുമായി പൂര്‍ത്തിയാകും. പിആര്‍ഒ- വാഴൂര്‍ ജോസ്.

Bivin
Bivin  
Related Articles
Next Story