സ്വർഗം ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു.
സി.എൻ. ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസ്റ്റി. കെ. ഫെർണാണ്ടസ് നിർമ്മിച്ച്,റെജീസ് ആൻ്റെണി സംവിധാനം ചെയ്യുന്ന സ്വർഗം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആഗസ്റ്റ് പതിനേഴ് ( ചിങ്ങം ഒന്നിന് ) പ്രകാശനം ചെയ്തിരിക്കുന്നു. രണ്ടു കുടുംബങ്ങളിലൂടെ, തികഞ്ഞ ഒരു കുടുംബ കഥ രസാകരമായി പറയുകയാണ് ഈ ചിത്രത്തിലൂടെ.
അജു വർഗീസ്, ജോണി ആൻ്റണി അനന്യാ , മഞ്ജു പിള്ള, എന്നിവർ കേന്ദ്രകഥാപത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സാജൻ ചെറുകയിൽ, സിജോയ് വറുഗീസ് വിനീത് തട്ടിൽ,. മഞ്ചാടി ബോബി, അഭിരാം രാധാകൃഷ്ണൻ,ലുഥികാറോസ് ആൻ്റെണി , രഞ്ജിത്ത് കങ്കോൽ, ഉണ്ണിരാജാ, കുടശ്ശനാട് കനകം ശ്രീരാം ദേവാഞ്ജന, എന്നിവരും പ്രധാന താരങ്ങളാണ്.
കഥ - ലിസ്റ്റി.കെ. ഫെർണാണ്ടസ്. തിരക്കഥ -റെജീസ് ആൻ്റെണി ,റോസ് റെ ജീസ്, ഗാനങ്ങൾ - എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ , സന്തോഷ് വർമ്മ,ബേബി ജോൺ കലയന്താനി . സംഗീതം മോഹൻ സിതാര. ജിൻ്റോ ജോൺ, ലിസ്സി.കെ.ഫെർണാണ്ടസ്,
ഛായാഗ്രഹണം - ശരവണൻ. എസ്. എഡിറ്റിംഗ്. ഡോൺമാക്സ്. പ്രൊഡക്ഷൻ എക്സിക്കുട്ടാവ്. ബാബുരാജ് മനിശ്ശേരി പ്രൊഡക്ഷൻ കൺട്രോളർ . തോബിയാസ്. പിആർഒ-വാഴൂർ ജോസ്.