തരുണ്‍ മൂര്‍ത്തി-മോഹന്‍ ലാല്‍ ചിത്രത്തിന് തൊടുപുഴയില്‍ തുടക്കം

ഒരു സാധാരണപൊലീസ് സബ്ബ് ഇന്‍സ്പക്ടറുടെ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് ഒരിടത്തരം ടൗണ്‍ ഷിപ്പില്‍ ജോലി നോക്കുന്ന ഒരു എസ്.ഐ. ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളിലേക്കാണ് ചിത്രം കടന്നുപോകുന്നത്.

Starcast : Mohanlal, Meera Jasmin

Director: Tharun Moorthi

( 0 / 5 )

ഒരു സിനിമ പൂര്‍ത്തിയാകുന്ന അതേ ലൊക്കേഷനില്‍ നിന്നും പുതിയൊരു ചിത്രത്തിന് ആരംഭം കുറിച്ചു.തുടരും സിനിമയുടെ പ്രധാന ശില്‍പ്പികളായ തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും കൈകോര്‍ക്കുന്ന പുതിയ ചിത്രമാണ് ജനുവരി ഇരുപത്തിമൂന്ന് വെള്ളിയാഴ്ച്ച തൊടുപുഴക്കടുത്ത്, കലൂര്‍ ഐപ്പ് മെമ്മോറിയല്‍ സ്‌കൂളില്‍ വച്ച് ആരംഭം കുറിച്ചത്. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍മ്പിന്റെ ബാനറില്‍, ആഷിക്ക് ഉസ്മാന്‍ ഈ ചിത്രം നിര്‍മ്മിക്കുന്നു. തികച്ചും ലളിതമായ ചടങ്ങില്‍ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാന്റെ പിതാവ് ഉസ്മാന്‍ മുഹമ്മദ് ഇബ്രാഹിം, സ്വിച്ചോണ്‍ കര്‍മ്മവും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ പിതാവ് മധുമൂര്‍ത്തി ഫസ്റ്റ് ക്ലാപ്പും നല്‍കിക്കൊണ്ടാണ് ചിത്രീകരണത്തിന് തുടക്കമായത്. മോഹന്‍ലാല്‍ നായിക മീരാജാസ്മിന്‍.





ആന്റണി പെരുമ്പാവൂര്‍, പ്രകാശ് വര്‍മ്മ തുടങ്ങിയവരുക്കം ചിത്രത്തിന്റെ മറ്റ് അഭിനേതാക്കളുടേയും അണിയറ പ്രവര്‍ത്തകരുടേയും, ബന്ധുമിത്രാദികളു ടേയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ് അരങ്ങേറിയത്. മോഹന്‍ലാലിന്റെ മുന്നൂറ്റി അറുപത്തിയാറാമത്തെ ചിത്രവും, ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ഇരുപത്തിയൊന്നാമത്തെ ചിത്രവുമാണിത്. ഒരു സാധാരണപൊലീസ് സബ്ബ് ഇന്‍സ്പക്ടറുടെ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് ഒരിടത്തരം ടൗണ്‍ ഷിപ്പില്‍ ജോലി നോക്കുന്ന ഒരു എസ്.ഐ. ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളിലേക്കാണ് ചിത്രം കടന്നുപോകുന്നത്. വെറും സാധാരണക്കാരനായ ഒരു ടാക്‌സി ഡ്രൈവറുടെ ജീവിതം എങ്ങനെ സംഘര്‍ഷമാകുന്നു എന്നതായിരുന്നു തുടരും സിനിമയിലൂടെ ആവിഷ്‌ക്കരിച്ചതെങ്കില്‍ ഈ ചിത്രത്തില്‍, ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തില്‍ അരങ്ങേറുന്നതെന്തായിരിക്കും ? എങ്ങനെ സംഘര്‍ഷഭരിതമാകുന്നു ? റിയലിസ്റ്റിക്ക് ഇമോഷണല്‍ ത്രില്ലര്‍ ഡ്രാമ ജോണറിലൂടെ ഇതിനുത്തരം തേടുകയാണ് തരുണ്‍ മൂര്‍ത്തി ഈ ചിത്രത്തിലൂടെ . ശക്തമായ കുടുംബ ജീവിതവും ഈ ചിത്രത്തിന്റെ കഥാഗതിയിലെ കെട്ടുറപ്പുള്ള അടിത്തറയാണ്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന ഈ ചിത്രത്തില്‍ സംവിധായകന്‍ എന്താണ് പ്രേക്ഷകര്‍ക്കു സമ്മാനിക്കുന്നതെന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ പൊലീസ് യൂണിഫോം അണിഞ്ഞെത്തുന്ന ഈ കഥാപാത്രം പുതിയ ഗറ്റപ്പിലുമാണ് പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുന്നത്. മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ സാധ്യതകളെ ഏറെ വസൂലാക്കുന്ന ഔട്ട് സ്റ്റാന്റിംഗ് പെര്‍ഫോമന്‍സ് .ചിത്രമെന്ന് ഈ ചിത്രത്തേ ക്കുറിച്ച് പറയുന്നതില്‍ തെറ്റില്ല.





മീരാജാസ്മിനേപ്പോലെയൊരു നടിയുടെ സാന്നിദ്ധ്യവും, ചിത്രത്തെ ഏറെ ആകര്‍ഷക മാക്കുന്നു. മനോജ്.കെ. ജയന്‍, ജഗദീഷ്,ഇര്‍ഷാദ്, വിഷ്ണു.ജി. വാര്യര്‍, പ്രമോദ് വെളിയനാട്, കിരണ്‍ പീതാംബരന്‍, വിജി വിശ്വനാഥ്, ഭാമ അരുണ്‍, പ്രാര്‍ത്ഥന,സജീവന്‍. എന്നിവരും പ്രധാന താരങ്ങളാണ്. ഇഷ്‌ക്ക് ,ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. ഗാനങ്ങള്‍ - വിനായക് ശശികുമാര്‍. സംഗീതം. ജെയ്ക്ക് ബിജോയ്‌സ്. ഷാജികുമാറാണ് ഛായാഗ്രാഹകന്‍.എഡിറ്റിംഗ്- വിവേക് ഹര്‍ഷന്‍. കലാസംവിധാനം - ഗോകുല്‍ ദാസ്. മേക്കപ്പ് - റോണക്‌സ് സേവ്യര്‍. കോസ്റ്റ്യും - ഡിസൈന്‍ - മഷര്‍ ഹംസ ' കോ-ഡയറക്ടര്‍ - ബിനു പപ്പ . ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - മിറാഷ് ഖാന്‍. അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -അനസ് ' വി. സ്റ്റില്‍സ് - അമല്‍.സി. സദര്‍ . ഓഡിയോ ഗ്രാഫി - വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ മാനേജര്‍ -ജോമോന്‍ ജോയ്, ചാലക്കുടി. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്- എസ്സാന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സുധര്‍മ്മന്‍ വള്ളിക്കുന്ന്. തൊടുപുഴ,ശബരിമല, ഹൈദ്രാബാദ് എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും. സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് ഈ ചിത്രം പ്രദര്‍ശനത്തി നെത്തിക്കുന്നു. പിആര്‍ഒ- വാഴൂര്‍ ജോസ്, എ.എസ്. ദിനേശ്.




Bivin

Bivin

 
Related Articles
Next Story