ഓണത്തിന് നിറക്കാഴിചകളൊരുക്കി ടെലിവിഷൻ

ഓണത്തിന് വിഭവസമൃദ്ധമായ സദ്യയക്ക് ശേഷം നിറക്കാഴിചകളുടെ ഓണവിരുന്നുമായി ടെലിവിഷൻ പരിപാടികൾ നിങ്ങളുടെ സ്വീകരണമുറികളിലേക്കെത്തുകയായി. ഇത്തവണത്തെ ഓണത്തിന് സ്വീകരണമുറികൾ സിനിമയെത്തിക്കാൻ ചാനലുകൾ തമ്മിൽ മത്സരമാണ്. ഓണം സ്പെഷൽ ആയി അവതരിപ്പിക്കുന്ന ചിത്രങ്ങൾ ഉൾപ്പെടെ വരാനിരിക്കുന്ന ടെലിവിഷൻ പ്രീമിയറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ചാനലുകൾ. സമീപകാലത്ത് മലയാളികൾ ആഘോഷിച്ച ചിത്രങ്ങളിൽ മിക്കതും ഈ നിരയിലുണ്ട്. കൂടാതെ അന്യഭാഷ ചിത്രങ്ങളും മൊഴിമാറ്റി സംപ്രേക്ഷണം ചെയുന്നുണ്ട്.

അനുദിനം വളരുന്ന ആത്മബന്ധവുമായി മലയാളികളുടെ പ്രിയപ്പെട്ട ഏഷ്യാനെറ്റ്, വിസ്മയിപ്പിക്കുന്നതും പുതുമയാർന്നതുമായ ഓണപരിപാടികളുമായാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. സൂപ്പർഹിറ്റ് വേൾഡ് പ്രീമിയർ റിലീസുകൾ, സംഗീതവിരുന്നുകൾ , കോമഡി സ്‌കിറ്റുകൾ , സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾ , ഐ എസ് എൽ 2024 - 25 ലൈവ് , തുടങ്ങി നിരവധി പരിപാടികളുമായി ഏഷ്യാനെറ്റും ഏഷ്യാനെറ്റ് പ്ലസും ഏഷ്യാനെറ്റ് മൂവീസും പ്രേക്ഷകർക്കൊപ്പമാണ് ഇത്തവണ ഓണം ആഘോഷിക്കാനെത്തുന്നത്.

ഏഷ്യാനെറ്റിൽ ഉത്രാടദിനത്തിൽ രാവിലെ 8.30 ന് നൂറിലധികം ഹാസ്യകലാകാരന്മാരും പ്രശസ്തചലച്ചിത്രതാരങ്ങളും പങ്കെടുത്ത " ഓണം കോമഡി സ്റ്റാർസ് ഫെസ്റ്റിവൽ 2024, ഉച്ചയ്ക്ക് 12.30 ന് ജിത്തു ജോസഫ് -മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർഹിറ്റ് കോർട്ട് ഡ്രാമ ചലച്ചിത്രം" നേരും " വൈകുന്നേരം 4 മണിക്ക് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയായ, ഒരുകൂട്ടം സൗഹൃദത്തിൻ്റെ അതിജീവനത്തിന്റെ കഥപറഞ്ഞ മഞ്ഞുമേൽ ബോയ്‌സും, രാത്രി 7 മണിക്ക് വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ ഫഹദ് ഫാസിലിന്റെ അനിയന്ത്രിതമായ അഭിനയം കൊണ്ട് തിയേറ്ററുകളെ ഇളക്കിമറിച്ച മാസ്സ് എന്റർടൈൻമെന്റ് ആവേശം വും സംപ്രേക്ഷണം ചെയ്യും.

ഉത്രാടദിനത്തിൽ പ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ ഏഷ്യാനെറ്റ് ഒറുങ്ങുമ്പോൾ ആർ. രവികുമാർ സംവിധാനം ചെയ്ത് തമിഴ് സയൻസ് ഫിക്ഷൻ ആക്ഷൻ കോമഡി ചിത്രം അയാളൻ്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയുമായെത്തുകയാണ് സൂര്യാ ടിവി. കൂടാതെ ഉത്രാടം ദിനത്തിൽ ബിഗ് ബ്രദർ, ക്രിസ്റ്റഫർ, അജഗജാന്തരം എന്നീ ചിത്രങ്ങളും സംപ്രേക്ഷണം ചെയ്യും.

തിരുവോണദിനത്തിൽ ഏഷ്യാനെറ്റിൽ രാവിലെ 8.30 ന് ടെലിവിഷനിലെ ജനപ്രിയതാരങ്ങൾ അവതരിപ്പിക്കുന്ന ന്യത്തവും ഹാസ്യവും സംഗീതവും കൊണ്ട് സദസിനെ ഇളക്കിമറിച്ച സ്റ്റേജ് ഇവന്റ് ഓണ താരമേളവും, ഉച്ചക്ക് 12.30 ന് യുവതലമുറയുടെ ഹരമായ നസ്ലിൻ മമിത ബൈജുവും ജോഡികളായ സൗത്ത് ഇന്ത്യയാകെ സൂപ്പർ ഹിറ്റായ ചലച്ചിത്രം പ്രേമലുവും സംപ്രേക്ഷണം ചെയ്യും. കൂടാതെ സുപ്പർഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ വൈകുന്നേരം 4 മണിക്ക് കുഞ്ചാക്കോ ബോബൻ , സുരാജ് വെഞ്ഞാറമൂട് , അനഘ എന്നിവർക്കൊപ്പം സിംഹവും പ്രധാനകഥാപാത്രമായ അതിജീവനവും കോമഡിയും സമന്വയിപ്പിച്ച ചലച്ചിത്രം ഗർർർ, രാത്രി 7 മണിക്ക് വിവാഹവും അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന സംഭവവികാസങ്ങളും രസകരമായി അവതരിപ്പിച്ച പൃഥ്വിരാജ് ബേസിൽ ജോസഫ് കോംബോയിൽ തീർത്ത സൂപ്പർഹിറ്റ് ചലച്ചിത്രം " ഗുരുവായൂർ അമ്പലനടയിൽ " പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.

തിരുവോണദിനത്തിൽ ഏഷ്യാനെറ്റ് പ്രേമലൂ, ​ഗുരുവായൂർ അമ്പലനടയിൽ എന്നീ ചിത്രങ്ങളുടെ പ്രീമിയർ ഷോ സംപ്രക്ഷണം ചെയ്യുമ്പോൾ സൂര്യ ടീവി പ്രേക്ഷകർക്കായി കുടുബ ചിത്രം എന്നാലും എൻ്റെ അളിയാ എന്ന ചിത്രത്തിൻ്റെ പ്രീമിയർ ഷോ സംപ്രേക്ഷണം ചെയ്യും. കൂടാതെ അങ്ങ് വൈകുണ്ഠാപുരത്ത്, ലിയോ, എന്നാലും എൻ്റെ അളിയാ, കടുവ, എന്നീ ചിത്രങ്ങളാണ് സംപ്രേക്ഷണചെയുന്നു.

ഏഷ്യാനെറ്റ് മൂവീസിൽ ഉത്രാടദിനത്തിൽ രാവിലെ 7 മണിമുതൽ സുപ്പർഹിറ്റ് ചലച്ചിത്രങ്ങളായ ഫാമിലി , കേശു ഈ വീടിന്റെ ഐശ്വര്യം , ഗരുഡൻ , നെയ്മർ , വർഷങ്ങൾക്കു ശേഷം , മിന്നൽ മുരളി , ഹോം , ചങ്ങതിപൂച്ച എന്നിവയും തിരുവോണദിനത്തിൽ രാവിലെ 7 മണി മുതൽ നെയ്യാറ്റിൻകര ഗോപൻ , ഹൃദയം , തുണ്ട് , കണ്ണൂർ സ്‌ക്വാഡ് , ആർ ഡി എക്സ് , മാളികപ്പുറം , വൺ , ഇവർ വിവാഹിതരായാൽ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളും ഒന്നിന് പുറകെ ഒന്നായി സംപ്രേക്ഷണം ചെയ്യും.

ഏഷ്യാനെറ്റ് പ്ലസിൽ ഉത്രാടദിനത്തിൽ രാവിലെ 5.30 മുതൽ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളായ രാപ്പകൽ , കനകം കാമിനി കലഹം , മഹേഷും മാരുതിയും , ജാനകി ജാനേ , തീർപ്പ് എന്നിവ സംപ്രേക്ഷണം ചെയ്യും. കൂടാതെ വൈകുന്നേരം 6 .45 മുതൽ ഐ എസ് എൽ 2024 - 25 ലൈവും രാത്രി 9.45 ന് കേരള വടംവലി ലീഗും പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നു. തിരുവോണദിനത്തിൽ രാവിലെ 6 മണി മുതൽ ചലച്ചിത്രങ്ങളായ അരവിന്ദന്റെ അതിഥികൾ , ലളിതം സുന്ദരം , മധുരം , വാലാട്ടി , വാശി , ഒരു തെക്കൻ തല്ലുകേസ് തുടങ്ങിയവയും രാത്രി 7.15 മുതൽ ഐ എസ് എൽ 2024 - 25 ലൈവും രാത്രി 9.45 ന് കേരള വടംവലി ലീഗും സംപ്രേക്ഷണം ചെയ്യുന്നു.

Related Articles
Next Story