ഹൃദയമിതെഴുതും കഥയിലെ വീട് മഴവില്‍ ചേലുള്ള വീട്...'

'വലതുവശത്തെ കള്ളനി'ലെ തൂവല്‍ പോലെ മെല്ലെ തഴുകുന്ന ലിറിക്കല്‍ വീഡിയോ ഗാനം പുറത്ത്

Starcast : Joju George, Lena

Director: Jeethu Joseph

( 0 / 5 )

എത്രയൊക്കെ വളര്‍ന്നാലും എവിടെയൊക്കെ പോയാലും എന്നും എപ്പോഴും തിരിച്ചെത്താന്‍ കൊതിക്കുന്നൊരിടം... ഓരോരുത്തര്‍ക്കും വീട് എന്നത് എക്കാലവും സ്‌നേഹമാണ്, സന്തോഷമാണ്. അത്തരത്തില്‍ വീടിനെ കുറിച്ച് അതിമനോഹരമായൊരു ഗാനം പുറത്തുവന്നിരിക്കുകയാണ്. 'ഹൃദയമിതെഴുതും കഥയിലെ വീട് മഴവില്‍ ചേലുള്ള വീട്...' എന്ന് തുടങ്ങുന്ന 'വലതുവശത്തെ കള്ളനി'ലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം ഹൃദയങ്ങള്‍ തഴുകി തലോടുന്നൊരു സുഖം ആസ്വാദകര്‍ക്ക് നല്‍കിയിരിക്കുകയാണ്. ജീത്തു ജോസഫ് ഒരുക്കിയിരിക്കുന്ന ചിത്രം ജനുവരി 30-നാണ് തിയേറ്ററുകളില്‍ എത്താനൊരുങ്ങുന്നത്.

വിഷ്ണു ശ്യാമിന്റെ ഈണത്തില്‍ വിനായക് ശശികുമാര്‍ എഴുതി കെ.എസ് ചിത്രയും രാജ്കുമാര്‍ രാധാകൃഷ്ണനും ചേര്‍ന്ന് പാടിയിരിക്കുന്നതാണ് ഗാനം. ഗാനത്തിന്റെ ലിറിക്ക് വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തില്‍ സാമുവല്‍ ജോസഫ് എന്ന കഥാപാത്രമായെത്തുന്ന ജോജു ജോര്‍ജ്ജിന്റെ വീടിനേയും വീട്ടുകാരേയും കാണിച്ചുകൊണ്ടാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ ആന്റണി സേവ്യര്‍ എന്ന കഥാപാത്രമായിട്ടാണ് ബിജു മേനോന്‍ എത്തുന്നത്.

സിനിമയുടെ ട്രെയിലര്‍ ഇതിനകം ഏറെ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്‌ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളില്‍ ഷാജി നടേശന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലന്‍ ആണ്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ഡിസ്ട്രിബ്യൂഷന്‍. മൈ ബോസ്, മമ്മി ആന്‍ഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമന്‍, നേര് തുടങ്ങി മലയാളത്തിലെ നിരവധി ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വലതുവശത്തെ കള്ളന്‍'. 'മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം' എന്ന ടാഗ് ലൈനോടെയാണ് 'വലതുവശത്തെ കള്ളന്‍' ടൈറ്റില്‍ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാര്‍, പീരുമേട് എന്നിവിടങ്ങളിലുമായാണ് അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്.

ലെന, നിരഞ്ജന അനൂപ്, ഇര്‍ഷാദ് അലി, കെ.ആര്‍ ഗോകുല്‍, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. കോ- പ്രൊഡ്യൂസര്‍മാര്‍: ടോണ്‍സണ്‍ ടോണി, സുനില്‍ രാമാടി, പ്രശാന്ത് നായര്‍, ഡി ഒ പി : സതീഷ് കുറുപ്പ് , എഡിറ്റര്‍: വിനായക്, പ്രൊഡക്ഷന്‍ ഡിസൈന്‍: പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം , ഗാനരചന: വിനായക് ശശികുമാര്‍ , ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അര്‍ഫാസ് അയൂബ്, കോസ്റ്റ്യൂം: ലിന്‍ഡ ജീത്തു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവെട്ടത്ത്, മേക്കപ്പ്: ജയന്‍ പൂങ്കുളം, വി എഫ് എക്‌സ് : ടോണി മാഗ് മിത്ത്, എക്‌സി.പ്രൊഡ്യൂസര്‍: കത്തീന ജീത്തു, മിഥുന്‍ എബ്രഹാം, സ്റ്റില്‍സ്: സാബി ഹംസ, പബ്ലിസിറ്റി സിസൈന്‍സ്: ഇല്യുമിനാര്‍ടിസ്റ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ടിങ്, പിആര്‍ഒ : ആതിര ദില്‍ജിത്ത്.

Bivin

Bivin

 
Related Articles
Next Story