പുതുമയുള്ള ഗഗനചാരി
മലയാള സിനിമ കാലങ്ങളായി സേഫ് സോണിൽ നിന്ന് മാത്രമേ സിനിമകൾ ചെയ്യുന്നുള്ളു എന്നാരു പരാതി പലർക്കും ഉണ്ടായിരുന്നു. എന്നാൽ അടുത്ത കാലത്തു അതിനെ ഭേദിച്ചു പുതുമയുള്ള കണ്ടന്റ് വന്നു തുടങ്ങിയെങ്കിലും മറ്റു ഇൻഡഡ്ട്രികൾ ചെയ്യുന്നപോലെ പരീക്ഷണങ്ങൾ ചെയ്യാൻ അല്ലങ്കിൽ അത്തരത്തിൽ ഉള്ള കോൺടെന്റ് മലയാള സിനിമയിൽ പ്രകടമാകുന്നില്ല എന്നൊരു പരാതി ഉണ്ടായിരുന്നു. ഇനി അങ്ങനെ വല്ലോം കാണണമെങ്കിൽ ഷോർട് ഫിലിം വല്ലതും കാണണ്ട അവസ്ഥയിൽ നിന്ന് ഇന്ന് മലയാളത്തിന് ഒരു ഏലിയാമ്മ അല്ല ഏലിയൻ പടം വന്നിരിക്കുകയാണ്.
അരുൺ ചന്ദു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാജൻ ബേക്കറി, സായാഞ്ഞ വാർത്തകൾ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ കൂടെ ആയ അരുൺ ചന്ദു ഈ ചിത്രം മനോഹരമായി ചെയ്തിട്ടുണ്ട്. സിനിമയുടെ ബഡ്ജറ്റിൽ നിന്നു കൊണ്ട് നല്ലൊരു ദൃശ്യ വിസ്മയം തന്നെ തന്നിട്ടുണ്ട്. റിലാക്സ് ആയിരുന്നു കണ്ടിറങ്ങാവുന്ന ഒരു ചിത്രം ആയിട്ടാണ് ഗഗനചാരി തോന്നിയത്. ഫ്യൂച്ചറിൽ നടക്കുന്ന കഥയാണെങ്കിലും ഒരു കോംപ്ലിക്കേഷൻസ് ഇല്ലാതെ ആസ്വദിക്കാം. പഴയ സിനിമകളുടെയും മറ്റു കുറച്ചു റെഫെറൻസുകൾ ചിത്രത്തിൽ കാണിക്കുന്നുണ്ട്, പറയുന്നുണ്ട്. അവയൊക്കെ മനോഹരമായി ബ്ലെൻഡ് ചെയ്യാൻ സംവിധായകന് സാധിക്കുന്നുണ്ട്.
ഗോകുൽ സുരേഷ്, ഗണേഷ് കുമാർ, അജു വര്ഗീസ്, അനാർക്കലി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. നന്നായി തന്നെ അവരതു ചെയ്തിട്ടുണ്ട്. ചിത്രത്തിലെ പല തമാശകളും ചിരി പടർത്തുന്നവയായിരുന്നു എങ്കിലും ചിലത് വര്ഷം അത്രയും കഴിഞ്ഞിട്ടും ചളികൾക്ക് കുറവൊന്നും ഇല്ല എന്ന് തോന്നി. ചിത്രം ആദ്യാവസാനം വരെ ഒരു ആകാംഷയോടെ തന്നെ കണ്ടിരിക്കാൻ പറ്റും. അത് തന്നെയാണ് ചിത്രത്തിന്റെ വിജയവും.
അതുപോലെ തന്നെ ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത് ശങ്കർ ശർമ്മയാണ്. വളരെ നല്ലരീതിക്ക് തന്നെ അത് ചെയ്തിട്ടുണ്ട്. സിനിമയുടെ ആസ്വാദനത്തിന് സംഗീതം വഹിച്ച പങ്കു വളരെ വലുതായിരുന്നു. മലയാളത്തിൽ ഇത്തരത്തിൽ ഉള്ള ചിത്രങ്ങൾ വിജയിപ്പിച്ചെങ്കിൽ മാത്രേ സവിധായകർക്കു ഒരു ധൈര്യമുണ്ടാകു. തിയേറ്ററിൽ കണ്ടു ആസ്വദിക്കാനുള്ള ചേരുവകൾ ചിത്രത്തിലുണ്ട്. എന്നാൽ ഇടക്ക് എവിടെയോ ചെറിയ തോതിൽ ഒന്ന് താഴുന്നുണ്ടോ എന്ന് തോന്നിയെങ്കിലും അടുത്ത സീനിൽ തന്നെ അത് പരിഹരിക്കാൻ സംവിധായകന് സാധിക്കുന്നുണ്ട്.
വ്യത്യസ്തമായ സിനിമ അനുഭവങ്ങൾ വേണ്ടവർക്ക് തീർച്ചയായും സിനിമയെ സമീപിക്കാം. ഇനിയും ഇതുപോലെ ഉള്ള സിനിമകൾ മലയാളത്തിൽ വരട്ടെ എന്ന് ആശംസിക്കാം.