'മാജിക് മഷ്‌റൂംസ്'ലെ പാട്ടുകള്‍ ഞെട്ടിക്കും

വിഷ്ണു ഉണ്ണികൃഷ്ണന്‍ - നാദിര്‍ഷ ടീം ഒന്നിക്കുന്ന ചിത്രത്തില്‍ പിന്നണി ഗായകരായി ശങ്കര്‍ മഹാദേവനും കെഎസ് ചിത്രയും അടക്കമുള്ള പ്രമുഖര്‍

Starcast : Vishnu Unnikrishnan Akshaya Udayakumar

Director: Nadirsha

( 0 / 5 )

നാദിര്‍ഷ, വിഷ്ണു ഉണ്ണികൃഷ്ണന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം 'മാജിക് മഷ്‌റൂംസ്' സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അക്ഷയ ഉദയകുമാറാണ് ടോട്ടല്‍ ഫണ്‍ ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറായി എത്തുന്ന ചിത്രത്തില്‍ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷന്‍സ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ അഷ്‌റഫ് പിലാക്കല്‍ നിര്‍മ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആകാശ് ദേവാണ്. ഇപ്പോഴിതാ ചിത്രത്തിലെ പിന്നണി ഗായകര്‍ ആരൊക്കെയെന്ന് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ശങ്കര്‍ മഹാദേവന്‍, കെഎസ് ചിത്ര, ശ്രേയാ ഘോഷാല്‍, വിനീത് ശ്രീനിവാസന്‍, ജാസി ഗിഫ്റ്റ്, രഞ്ജിനി ജോസ്, റിമി ടോമി, ഹനാന്‍ ഷാ, ഖദീജ നാദിര്‍ഷ തുടങ്ങി നിരവധി ശ്രദ്ധേയരാണ് ചിത്രത്തില്‍ ഗാനങ്ങള്‍ ആലപിക്കുന്നത്. മനോഹരമായ ഒരുപിടി ഗാനങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്ന് ഇതോടെ ഉറപ്പിക്കാം. തൊടുപുഴ, ഈരാറ്റുപേട്ട, ഒറ്റപ്പാലം എന്നിവിടങ്ങളിലായാണ് ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.

ഛായാഗ്രഹണം: സുജിത്ത് വാസുദേവ്, എഡിറ്റര്‍: ജോണ്‍കുട്ടി, പ്രൊഡക്ഷന്‍ ഡിസൈനര്‍: എം ബാവ, സംഗീതം: നാദിര്‍ഷ, ഗാനരചന ബികെ ഹരിനാരായണന്‍, സന്തോഷ് വര്‍മ്മ, രാജീവ് ആലുങ്കല്‍, രാജീവ് ഗോവിന്ദന്‍, യദുകൃഷ്ണന്‍ ആര്‍, പശ്ചാത്തല സംഗീതം: മണികണ്ഠന്‍ അയ്യപ്പ.

Bivin
Bivin  
Related Articles
Next Story