കേരളം മുഴുവന്‍ ഖജുരാഹോയിലേക്ക്! രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫണ്‍ റൈഡ്! തിയേറ്ററുകളില്‍ കുടുംബപ്രേക്ഷകരുടെ ആധിപത്യം
കിടിലന്‍ സിറ്റുവേഷണല്‍ കോമഡികളും രസകരമായ നിമിഷങ്ങളും കുറച്ച് ത്രില്ലിംഗ് മൊമന്റ്‌സുമൊക്കെയായി കുടുംബപ്രേക്ഷകരടക്കം ഏവര്‍ക്കും കണ്ടിരിക്കാവുന്നൊരു ചിത്രം എന്ന് ചിത്രത്തെ ചുരുങ്ങിയ വാക്കില്‍ നിര്‍വ്വചിക്കാം.

യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും ഫ്രണ്ട്ഷിപ്പ് ആഘോഷമാക്കുന്നവര്‍ക്കും പെട്ടെന്ന് കണക്ടാവുന്നൊരു ഫണ്‍ വൈബ് പടം. അര്‍ജുന്‍ അശോകനും ശ്രീനാഥ് ഭാസിയും ഷറഫുദ്ദീനും ചേര്‍ന്നപ്പോള്‍ കണ്ടിരിക്കാന്‍ തന്നെ ഒരു ഫ്രഷ്‌നെസ്സ് ഫീലാണ് 'ഖജുരാഹോ ഡ്രീംസ്' എന്ന ചിത്രം സമ്മാനിച്ചിരിക്കുന്നത്. കിടിലന്‍ സിറ്റുവേഷണല്‍ കോമഡികളും രസകരമായ നിമിഷങ്ങളും കുറച്ച് ത്രില്ലിംഗ് മൊമന്റ്‌സുമൊക്കെയായി കുടുംബപ്രേക്ഷകരടക്കം ഏവര്‍ക്കും കണ്ടിരിക്കാവുന്നൊരു ചിത്രം എന്ന് ചിത്രത്തെ ചുരുങ്ങിയ വാക്കില്‍ നിര്‍വ്വചിക്കാം.
അഞ്ച് ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ ജീവിതവും അവരുടെ രസകരമായൊരു യാത്രയുമായി എത്തിയിരിക്കുകയാണ് ചിത്രം. ഒരു ട്രിപ്പ് മൂഡില്‍ കണ്ടിരിക്കാന്‍ പറ്റിയ പടം. ഒരു ഹാപ്പി മൂഡില്‍ കണ്ടിരിക്കാന്‍ കഴിയുന്നൊരു ചിത്രം അതാണ് ഖജുരാഹോ ഡ്രീംസ്. യാത്രകളിഷ്ടപ്പെടുന്നവര്‍ക്ക് കൂടുതല്‍ കണക്ടാവും, കാരണം ഇതൊരു യാത്രയുടെ കഥയാണ്. യാത്രയ്ക്കിടയില്‍ പരസ്പരം മനസ്സിലാക്കുന്ന സുഹൃത്തുക്കളുടെ കഥയാണ്.
ധ്രുവനും അതിഥി രവിയും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. ഗോപി സുന്ദര്‍ ഒരുക്കിയ ഗാനങ്ങളും സിനിമയ്ക്ക് ഹൈ നല്‍കുന്നുണ്ട്. ഖജുരാഹോ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സിലേക്ക് എത്തുന്നത് കല്ലില്‍ കൊത്തിയ പുരാതന ശില്‍പ്പങ്ങള്‍ മാത്രമായിരിക്കും. എന്നാല്‍ അതിനപ്പുറത്തെ ചില കാര്യങ്ങളും ചിത്രം സ്‌ക്രീനില്‍ എത്തിച്ചിട്ടുണ്ടെന്ന് എടുത്തുപറയേണ്ടതാണ്. മല്ലു സിങ്, കസിന്‍സ്, അച്ചായന്‍സ് തുടങ്ങിയ ഹിറ്റ് മള്‍ട്ടി സ്റ്റാര്‍ സിനിമകളുടെ തിരക്കഥാകൃത്ത് സേതുവിന്റെ രചനയില്‍ മനോജ് വാസുദേവ് എന്ന നവാഗത സംവിധായകന്റെ ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രം തീര്‍ച്ചയായും യൂത്തിനേയും കുടുംബപ്രേക്ഷകരേയുമൊക്കെ ആകര്‍ഷിക്കുന്നതാണ്.
മള്‍ട്ടിസ്റ്റാര്‍ ചിത്രമായി എത്തിയിരിക്കുന്ന സിനിമയില്‍ കഥാപാത്രങ്ങളുടെ പ്രകടനങ്ങള്‍ തന്നെയാണ് ഹൈലൈറ്റ്. അര്‍ജുന്‍, ശ്രീനാഥ് ഭാസി, ധ്രുവന്‍, അതിഥി എന്നിവരുടെ പ്രകടനങ്ങള്‍ എടുത്തുപറയേണ്ടതാണ്. നുറുങ്ങ് തമാശകളുമായി ഷറഫുദ്ദീനും പ്രേക്ഷകരുടെ ശ്രദ്ധ കവരുന്നുണ്ട്. മീട്ടുഭായി എന്ന കഥാപാത്രമായി കരിയറില്‍ വേറിട്ട വേഷത്തില്‍ ചന്തുനാഥും ചിത്രത്തില്‍ എത്തുന്നുണ്ട്. കൂടാതെ ബോളിവുഡ് താരം രാജ് അര്‍ജുന്‍, ജോണി ആന്റണി, സോഹന്‍ സീനുലാല്‍, സാദിഖ്, വര്‍ഷാ വിശ്വനാഥ്, നൈന സര്‍വാര്‍, അമേയ മാത്യു, രക്ഷ രാജ്, നസീര്‍ ഖാന്‍, അശോക് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം രണ്ടാം പകുതി പിന്നിടുമ്പോള്‍ ഏറെ പ്രാധാന്യമേറിയ, സാമൂഹ്യ പ്രസക്തമായൊരു വിഷയം പ്രേക്ഷക ശ്രദ്ധയില്‍ എത്തിക്കുന്നുമുണ്ട്.
ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ. നാസര്‍ നിര്‍മ്മിച്ച് നവാഗതനായ മനോജ് വാസുദേവ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ പ്രദീപ് നായരുടെ ഛായാഗ്രഹണമികവും ലിജോ പോളിന്റെ ചടുലമായ എഡിറ്റിംഗും ഗോപി സുന്ദര്‍ ഒരുക്കിയിരിക്കുന്ന മനോഹരമായ ഗാനങ്ങളും എടുത്തുപറയേണ്ടതാണ്. കുടുംബങ്ങളേയും യൂത്തിനേയും ആകര്‍ഷിക്കുന്ന ചിത്രം തീര്‍ച്ചയായും തിയേറ്റര്‍ മസ്റ്റ് വാച്ചാണ് എന്ന് നിസ്സംശയം പറയാം.
