മൊത്തം മൂന്നു പേരുണ്ട് സാറിന് തടുക്കാന്‍ കഴിയുമോ? അവര്‍ വീണ്ടും ഒന്നിച്ചാല്‍ സംഭവിക്കുക, ബ്ലാസ്റ്റ്

ദെ ആര്‍ ഗോയിംഗ് ടു ബ്രിംഗ് സോഷ്യല്‍ സ്‌കോര്‍ ടു പ്യൂപ്പിള്‍ എന്ന ഡയലോഗുമായാണ് മമ്മൂട്ടി എത്തുന്നത്.

Starcast : Mohanlal, Mammootty, Nayanthara, Revathy, Fahad Fazil, Kunchacko Boban, Darshana Rajendran

Director: Mahesh Narayanan

( 0 / 5 )

ആക്ഷന്‍ പാക്ക്ഡ് രംഗങ്ങളുമായി മോഹന്‍ലാല്‍-മമ്മൂട്ടി ചിത്രം പാട്രിയറ്റിന്റെ ത്രില്ലര്‍ ടീസര്‍ പുറത്ത്. ആക്ഷന്‍ രംഗങ്ങളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഫഹദ് ഫാസിലിന്റെ കഥാപാത്രം പറയുന്ന ഡയലോഗോടു കൂടിയാണ് ടീസര്‍ തുടങ്ങുന്നത്. ഒരുകാലത്ത് ഇവരൊന്നിച്ച് നിയന്ത്രിച്ചതാണീ രാജ്യം. ഇത്രയും കാലം കൊണ്ട് അവര്‍ നേടിയത് ഫോളോവേഴ്‌സിനെയല്ല. ഫെയ്ത്ത്. വിശ്വാസം. ഇതാണ് ഫഹദ് പറയുന്ന ഡയലോഗ്. ഇതിനു പിന്നാലെ മമ്മൂട്ടിയും മോഹന്‍ലാലും ടീസറിലെത്തുന്നു. ദെ ആര്‍ ഗോയിംഗ് ടു ബ്രിംഗ് സോഷ്യല്‍ സ്‌കോര്‍ ടു പ്യൂപ്പിള്‍ എന്ന ഡയലോഗുമായാണ് മമ്മൂട്ടി എത്തുന്നത്. അതിനു പിന്നാലെ മോഹന്‍ലാലുമെത്തുന്നുണ്ട്. അവര്‍ മൊത്തം മൂന്നുപേരുണ്ട്. സാറിന് തടുക്കാന്‍ കഴിയുമോ? എന്നാണ് മോഹന്‍ലാല്‍ കഥാപാത്രം ചോദിക്കുന്നത്. പിന്നാലെ കുഞ്ചാക്കോ ബോബനും നയന്‍താരയും രേവതിയും ദര്‍ശന രാജേന്ദ്രനും ഫഹദും ടീസറിലെത്തുന്നു. അവരൊന്നിച്ചാല്‍ എന്താണ് സംഭവിക്കുന്നതെന്നറിയാമോ, ബ്ലാസ്റ്റ് എന്നാണ് ഫഹദ് പറയുന്നത്. അതിനു പിന്നാലെ വെടിവയ്പ്പും മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങളുമാണ് വരുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും ഹെലികോപ്റ്ററുകള്‍ക്കു മുന്നിലൂടെ നടന്നു വരുന്നതാണ് ടീസറിലെ അവസാന രംഗം. മോഹന്‍ലാല്‍ ഒരു മിലിറ്ററി ഓഫീസറുടെ യൂണിഫോമിലാണ് എത്തുന്നത്.

ടീസറിന്റെ തുടക്കത്തില്‍ താടിവച്ച മമ്മൂട്ടിയെയാണ് കാണുന്നതെങ്കില്‍ ഹെലികോപ്റ്ററുകള്‍ക്കു മുന്നിലൂടെ മോഹന്‍ലാലിനൊപ്പം വരുമ്പോള്‍ താടിയില്ലാത്ത കൂളിംഗ് ഗ്ലാസ് ധരിച്ച സ്യൂട്ട് ഡ്രസണിഞ്ഞ് ഒരു ബാഗ് തോലില്‍ പിടിച്ച് നടക്കുന്ന മമ്മൂട്ടിയെയാണ് കാണാനാവുക. ടീസര്‍ അവസാനിക്കുമ്പോള്‍ താടിയുള്ള മമ്മൂട്ടിയെയും കാണാം.

മമ്മൂട്ടി രണ്ട് ഗെറ്റപ്പുകളിലാണ് ഈ ചിത്രത്തിലെത്തുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. Tell him to complete the sentence. Great Indian Traitor or patrito എന്ന ഡയലോഗോടു കൂടിയാണ് ടീസര്‍ അവസാനിക്കുന്നത്.

കുഞ്ചാക്കോ ബോബന്‍, നയന്‍താര, സെറിന്‍ ഷിഹാബ്, രേവതി എന്നിവര്‍ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. ഇവരെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ ടീസറും ഒരുക്കിയിരിക്കുന്നത്.

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ.ജി അനില്‍കുമാര്‍. എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സി.ആര്‍. സലിം പ്രൊഡക്ഷന്‍സ്, ബ്ലൂ ടൈഗേഴ്സ് ലണ്ടന്‍ എന്നീ ബാനറുകളില്‍ സി.ആര്‍. സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മാണം നിര്‍വഹിക്കുന്നത്. സി.വി. സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

മലയാളം ഇന്നേവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്ടിന്റെ ഓരോ ഫ്രെയിമും ചിത്രത്തിന്റെ ബ്രഹ്‌മാണ്ഡ കാന്‍വാസ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്നുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ഗംഭീര ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

ഇരുവരുടെയും അമ്പരപ്പിക്കുന്ന മാസ്സ് അപ്പീലിനൊപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും ചേരുമ്പോള്‍ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാസ്സ് ആക്ഷന്‍ ചിത്രങ്ങളില്‍ ഒന്നായി മാറുകയാണ്. സുഷിന്‍ ശ്യാമിന്റെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും മാനുഷ് നന്ദന്‍ ഒരുക്കിയ തകര്‍പ്പന്‍ ദൃശ്യങ്ങളും ടീസറിന്റെ മാറ്റ് കൂട്ടുന്നുണ്ട്.

പശ്ചാത്തല സംഗീതത്തിലൂടെ സുഷിന്‍ ശ്യാം ഒരിക്കല്‍ കൂടി ആരാധകരെ ആവേശം കൊള്ളിക്കുമ്പോള്‍, ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍, കളറിങ് എന്നിവയുടെ നിലവാരവും ടീസറില്‍ നിന്ന് വ്യക്തമാകുന്നു.

അതോടൊപ്പം തന്നെ ചിത്രത്തിന്റെ കലാസംവിധാനം, കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഒരുക്കിയ ലൊക്കേഷനുകള്‍ എന്നിവയും പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്. ഷാജി നടുവില്‍, ജിബിന്‍ ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ് പ്രൊഡക്ഷന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള മാസ്സ് ദൃശ്യവിരുന്ന് ആയിരിക്കും ചിത്രം സമ്മാനിക്കുക എന്ന ഫീല്‍ ആണ് ടീസര്‍ നല്‍കുന്നത്.

ടീസറിലെ ഡയലോഗുകളും പ്രേക്ഷകര്‍ക്ക് രോമാഞ്ചം സമ്മാനിക്കുന്നു. ഇന്ത്യന്‍ സിനിമയുടെ ഇതിഹാസങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ അതിന്റെ എല്ലാ പ്രൗഢിയോടും കൂടി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും 'പാട്രിയറ്റ്' എന്ന സൂചനയാണ് ടൈറ്റില്‍ ടീസര്‍ നല്‍കുന്നത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകന്‍ മഹേഷ് നാരായണന്‍ തന്നെയാണ്. ശ്രീലങ്ക, അസര്‍ബൈജാന്‍, ഡല്‍ഹി, ഷാര്‍ജ, കൊച്ചി, ലഡാക്ക് എന്നിവിടങ്ങളില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഹൈദരാബാദ് ഷെഡ്യൂള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. കൊച്ചിയിലും യുകെയിലും ചിത്രത്തിന് ചിത്രീകരണം ബാക്കിയുണ്ട്. ഒരു വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി-മോഹന്‍ലാല്‍ ടീം ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിലെ മമ്മൂട്ടി- മോഹന്‍ലാല്‍ കോമ്പിനേഷന്‍ രംഗങ്ങള്‍ കൊച്ചിയില്‍ വെച്ചാണ് ചിത്രീകരിക്കുക.

ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്. 2026 വിഷു റിലീസായി ആണ് ചിത്രം ആഗോള തലത്തില്‍ പ്രദര്‍ശനത്തിന് എത്തുക. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവര്‍സീസ് പാര്‍ട്ണര്‍.

ഛായാഗ്രഹണം- മാനുഷ് നന്ദന്‍, സംഗീതം- സുഷിന്‍ ശ്യാം, എഡിറ്റിങ്- മഹേഷ് നാരായണന്‍, രാഹുല്‍ രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ ഡിസൈനേഴ്സ്: ഷാജി നടുവില്‍, ജിബിന്‍ ജേക്കബ്, ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ഡിക്‌സണ്‍ പൊടുത്താസ്, ലൈന്‍ പ്രൊഡ്യൂസേഴ്സ്- സുനില്‍ സിങ്, നിരൂപ് പിന്റോ, ജസ്റ്റിന്‍ ബോബന്‍, ജെസ്വിന്‍ ബോബന്‍, സിങ്ക് സൗണ്ട്- വൈശാഖ് പി.വി., മേക്കപ്പ്- രഞ്ജിത് അമ്പാടി, ലിറിക്സ്- അന്‍വര്‍ അലി, സംഘട്ടനം- ദിലീപ് സുബ്ബരായന്‍, സ്റ്റണ്ട് സില്‍വ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈന്‍- ധന്യ ബാലകൃഷ്ണന്‍, നൃത്ത സംവിധാനം- ഷോബി പോള്‍രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍- ഫാന്റം പ്രവീണ്‍, സ്റ്റില്‍സ്- നവീന്‍ മുരളി, വിഎഫ്എക്സ്- ഫയര്‍ഫ്ളൈ, എഗ്ഗ് വൈറ്റ്, ഐഡന്റ് വിഎഫ്എക്സ് ലാബ്, ഡിഐ കളറിസ്റ്റ്- ആശീര്‍വാദ് ഹദ്കര്‍, പബ്ലിസിറ്റി ഡിസൈന്‍- എയ്സ്തെറ്റിക്ക് കുഞ്ഞമ്മ. ചിത്രം ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.

Bivin
Bivin  
Related Articles
Next Story