ആകാംക്ഷയുടെ ഇരുളിനും വെളിച്ചത്തിനും നടുവില്‍ അവര്‍ ഇരുവരും; വലതുവശത്തെ കള്ളന്‍ റിലീസ് ഡേറ്റ് പുറത്ത്

മൈ ബോസ്, മമ്മി ആന്‍ഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമന്‍, നേര് തുടങ്ങി മലയാളത്തിലെ നിരവധി ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'വലതുവശത്തെ കള്ളന്‍' ഒരു കുറ്റാന്വേഷണ ചിത്രമെന്നാണ് സൂചന.

Starcast : Biju Menon, Joju George

Director: Jeethu Joseph

( 0 / 5 )

സംവിധായകന്‍ ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം 'വലതുവശത്തെ കള്ളന്‍' റിലീസ് ഡേറ്റ് പുറത്ത്. മിന്നിത്തെളിയുന്ന അരണ്ട വെളിച്ചത്തില്‍ ബിജു മേനോനേയും ജോജു ജോര്‍ജ്ജിനേയും കാണിച്ചിരിക്കുന്ന മോഷന്‍ വീഡിയോയാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവന്നിരിക്കുന്നത്. ചിത്രം ജനുവരി 30ന് തിയേറ്ററുകളിലെത്തും. ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്‌ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളില്‍ ഷാജി നടേശന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലന്‍ ആണ്. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്റേതെന്നാണ് ഇതിനകം ലഭിച്ചിട്ടുള്ള സൂചനകള്‍. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ഡിസ്ട്രിബ്യൂഷന്‍

കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാര്‍, പീരുമേട് എന്നിവിടങ്ങളിലുമായാണ് അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. മൈ ബോസ്, മമ്മി ആന്‍ഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമന്‍, നേര് തുടങ്ങി മലയാളത്തിലെ നിരവധി ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'വലതുവശത്തെ കള്ളന്‍' ഒരു കുറ്റാന്വേഷണ ചിത്രമെന്നാണ് സൂചന. 'മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം' എന്ന ടാഗ് ലൈനോടെയാണ് 'വലതുവശത്തെ കള്ളന്‍' ടൈറ്റില്‍ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്.

കോ- പ്രൊഡ്യൂസര്‍മാര്‍: ടോണ്‍സണ്‍ ടോണി, സുനില്‍ രാമാടി, പ്രശാന്ത് നായര്‍, ഡി ഒ പി : സതീഷ് കുറുപ്പ് , എഡിറ്റര്‍: വിനായക്, പ്രൊഡക്ഷന്‍ ഡിസൈന്‍: പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം , ഗാനരചന: വിനായക് ശശികുമാര്‍ , ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അര്‍ഫാസ് അയൂബ്, കോസ്റ്റ്യൂം: ലിന്‍ഡ ജീത്തു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവെട്ടത്ത്, മേക്കപ്പ്: ജയന്‍ പൂങ്കുളം, വി എഫ് എക്‌സ് : ടോണി മാഗ് മിത്ത്, എക്‌സി.പ്രൊഡ്യൂസര്‍: കത്തീന ജീത്തു, മിഥുന്‍ എബ്രഹാം, സ്റ്റില്‍സ്: സാബി ഹംസ, പബ്ലിസിറ്റി സിസൈന്‍സ്: ഇല്യുമിനാര്‍ടിസ്റ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ടിങ്, പിആര്‍ഒ : ആതിര ദില്‍ജിത്ത്.

Bivin
Bivin  
Related Articles
Next Story