രക്തക്കറയില്‍ രണ്ട് കൈകള്‍, ഒന്നില്‍ ടൂള്‍സ്, മറ്റേതില്‍ രക്തം ഒലിച്ചിറങ്ങുന്ന ഹെഡ്‌ഫോണ്‍
ദുരൂഹത നിറച്ച് ഹാഫിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

യുവതാരം രഞ്ജിത്ത് സജീവ് നായകനാകുന്ന ആക്ഷന്‍ വാംപയര്‍ മൂവി 'ഹാഫ് 'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രക്തക്കറയില്‍ രണ്ട് കൈകള്‍, ഒന്നില്‍ ടൂള്‍സ്, മറ്റേതില്‍ രക്തം ഒലിച്ചിറങ്ങുന്ന ഹെഡ്‌ഫോണ്‍. രഞ്ജിത്ത് സജീവിന്റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഹലോവീന്‍ ദിവസത്തില്‍ പുറത്തിറക്കി. ഒരുപാട് ദുരൂഹതകള്‍ നിറഞ്ഞു നില്‍ക്കുന്ന പോസ്റ്റര്‍. മലയാളത്തില്‍ ഇത് വരെ പരീക്ഷിച്ചിട്ടില്ലാത്ത വാംപയര്‍ ആക്ഷന്‍ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. സ്ലോമോഷന്‍ ഉപയോഗിച്ചിട്ടില്ലാത്ത ഒരു ആക്ഷന്‍ പാക്കഡ് സിനിമ എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.മലയാളത്തിന്റെ യുവതാരം രഞ്ജിത്ത് സജീവനൊപ്പം തെന്നിന്ത്യന്‍ നായിക അമല പോളും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഹാഫ്.
വലിയ മുതല്‍മുടക്കില്‍ ഇന്ത്യയ്ക്കകത്തും വിദേശ രാജ്യങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കുന്ന ചിത്രം ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിംസിന്റെ ബാനറില്‍ ആന്‍ സജീവ്, സജീവ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.നൂറ്റിയമ്പതോളം ദിവസങ്ങള്‍ നീണ്ടുനിന്ന ചിത്രത്തിന്റെ നൂറു ദിവസത്തോളം ചിത്രീകരണം ജയ്സാല്‍മീറിലാണ് നടന്നത്. ഗോളം,ഖല്‍ബ് എന്നീ മികച്ച ചിത്രങ്ങള്‍ നിര്‍മിച്ച പ്രൊഡക്ഷന്‍ ഹൗസില്‍ നിന്നും മറ്റൊരു ക്വാളിറ്റി ചിത്രം കൂടിയായിരിക്കും ഹാഫ്.
മികച്ച വിജയവും അഭിപ്രായവും നേടിയ 'ഗോളം' എന്ന ചിത്രത്തിന്റെ സംവിധായകനായ സംജാദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജിത്ത് സജീവ്,അമല പോള്‍ എന്നിവരെ കൂടാതെ അബ്ബാസും ഐശ്വര്യ രാജും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുധീഷ്, മണികണ്ഠന്‍, ശ്രീകാന്ത് മുരളി, ബോളിവുഡ് താരം റോക്കി മഹാജന്‍, തുടങ്ങിയവരും ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലെ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
ഇന്തോനേഷ്യയിലെ പ്രശസ്തരായ വെരിട്രി യൂലിസ്മാന്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ കോറിയോഗ്രാഫര്‍. റെയ്ഡ് 2, ദിനൈറ്റ് കംസ് ഫോര്‍ അസ് എന്നീ ലോകപ്രശസ്ത ചിത്രങ്ങള്‍ക്കു ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വ്വഹിച്ച കോറിയോഗ്രാഫറാണ് വെരിട്രി. ആക്ഷന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം സമീപകാലമലയാള സിനിമയിലെ ഏറ്റം മികച്ച ആക്ഷന്‍ ചിത്രമായിരിക്കും. പ്രവീണ്‍ വിശ്വനാഥണ് ഹാഫിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം: മിഥുന്‍ മുകുന്ദന്‍, ഛായാഗ്രഹണം: അപ്പു പ്രഭാകര്‍. എഡിറ്റിങ്: മഹേഷ് ഭുവനന്ദ്. കലാസംവിധാനം- മോഹന്‍ദാസ്. കോസ്റ്റ്യൂം ഡിസൈന്‍: ധന്യ ബാലകൃഷ്ണന്‍. മേക്കപ്പ്: നരസിംഹ സ്വാമി. സ്റ്റില്‍സ്: സിനറ്റ് സേവ്യര്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: രാജേഷ് കുമാര്‍. അസ്സോസ്സിയേറ്റ് ഡയറക്ടര്‍: ജിബിന്‍ ജോയ്. പ്രൊഡക്ഷന്‍ മാനേജേഴ്സ്: സജയന്‍ ഉദിയന്‍കുളങ്ങര, സുജിത്. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: അബിന്‍ എടക്കാട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മുരളി.പി. ആര്‍. ഓ അരുണ്‍ പൂക്കാടന്‍
