അധോലോക നായകന്‍ അലക്‌സാണ്ടര്‍ വീണ്ടുമെത്തുന്നു

സാമ്രാജ്യം എത്തുന്നത് പുതിയ ദൃശ്യവിസ്മയത്തിന്റെ കാഴ്ച്ചാനുഭവവുമായി

Starcast : Mammootty Madhu Captain Raju Vijayaraghavan

Director: Jomon

( 0 / 5 )

ആരിഫാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജ്മല്‍ ഹസ്സന്‍ നിര്‍മ്മിച്ച് ജോമോന്‍ , മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത് വന്‍ വിജയം നേടിയ സാമ്രാജ്യം എന്ന ചിത്രം പുതിയ ദൃശ്യവിസ്മയത്തിന്റെ കാഴ്ച്ചാനുഭവവുമായി 4സ ഡോള്‍ബി അറ്റ്‌മോസ് പതിപ്പില്‍ എത്തുന്നു. സെപ്റ്റര്‍ മാസത്തില്‍ റീ റിലീസ് ചെയ്യുന്നു ഈ ചിത്രം. 1990 കാലഘട്ടത്തിലെ മമ്മൂട്ടിയുടെ വലിയ വിജയം നേടിയ സാമ്യാജ്യം അക്കാലത്തെ ഏറ്റം മികച്ച സ്‌റ്റൈലിഷ് ചിത്രമെന്ന ഖ്യാതിയും നേടുകയുണ്ടായി. സ്ലോമോഷന്‍ ഏറ്റവും ഹൃദ്യമായ രീതിയില്‍ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ചിത്രം കൂടിയായിരുന്നു സാമ്രാജ്യം. ചിത്രത്തിന്റെ അവതരണഭംഗിയുടെ മികവ് സാമ്രാജ്യം സിനിമയെ മലയാളത്തിനു പുറത്ത് വിവിധ ദക്ഷിണേന്ത്യന്‍ ഭാഷകളിലും ബോളിവുഡ്ഡിലും ഏറെ സ്വീകാര്യമാക്കി.

വിവിധ ഭാഷകളില്‍ ഡബ്ബ് ചെയ്യപ്പെടുകയും റീമേക്ക് ചെയ്യപ്പെടുകയും ചെയ്ത ഈ ചിത്രത്തിലൂടെ, മലയാള സിനിമക്ക് അന്യഭാഷകളിലെ മാര്‍ക്കറ്റ് ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്കുണ്ടായി. ഗാനങ്ങളില്ലാതെ ഇളയരാജായപശ്ചാത്തല സംഗീതം മാത്രമൊരുക്കിയ ഈ ചിത്രത്തിലെ പശ്ചാത്തലസംഗീതം ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്നുതന്നെയായിരുന്നു. അലക്‌സാണ്ഡര്‍ എന്ന അധോലോക നായകനെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. നായകസ്ഥാനത്ത് ഏറെ തിളങ്ങി നില്‍ക്കുന്ന ഒരു നടന്‍ നെഗറ്റീവ് ഷേഡ് നല്‍കുന്ന ഒരു കഥപാത്രത്തെ ഉള്‍ക്കൊള്ളാന്‍ തന്നെ മടികാണിക്കും. ഈ സമയത്താണ് വേഷഭൂഷാദികളാലും അഭിനയ മികവുകൊണ്ടും ഈ കഥാപാത്രത്തെ അനശ്വരമാക്കി അലക്‌സാണ്ഡര്‍ പലരുടേയും സ്വപ്‌ന കഥാപാത്രമായി മാറിയത്. അക്കാലത്ത് അലക്‌സാണ്ഡര്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് ഏറെ കൗതുകവും ആവേശവുമായി മാറിയത് ആ കഥാപാത്രത്തിന്റെ അവതരണത്തിലെ വ്യത്യസ്ഥത തന്നെയായിരുന്നു.

ജയനന്‍ വിന്‍സന്റ് എന്ന ഛായാഗ്രാഹകന്റെ സംഭാവനയും ഏറെ വലുതായിരുന്നു. പ്രശസ്ത ഗാന രചയിതാവായ ഷിബു ചക്രവര്‍ത്തിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. എഡിറ്റിംഗ് - ഹരിഹര പുത്രന്‍. മമ്മൂട്ടിക്കു പുറമേ മധു, ക്യാപ്റ്റന്‍ രാജു, വിജയരാഘവന്‍ അശോകന്‍, ശ്രീവിദ്യാ , സോണിയ, ബാലന്‍.കെ.നായര്‍, മ്പത്താര്‍, സാദിഖ്, ഭീമന്‍ രഘു , ജഗന്നാഥ വര്‍മ്മ, പ്രതാപചന്ദ്രന്‍, സി.ഐ. പോള്‍, ജഗന്നാഥന്‍, പൊന്നമ്പലം, വിഷ്ണു കാന്ത്, തപസ്യ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. പിആര്‍ഒ- വാഴൂര്‍ ജോസ്.

Bivin
Bivin  
Related Articles
Next Story