കയ്യടികളോടെ ഉര്‍വ്വശിക്ക് വന്‍ വരവേല്‍പ്പ്! ഉര്‍വ്വശിയും ജോജു ജോര്‍ജ്ജും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന 'ആശ'യുടെ ഫസ്റ്റ് ലുക്ക് പുറത്ത്

വീഡിയോയുടെ അവസാനം നെഞ്ചില്‍ തറയ്ക്കുന്ന നോട്ടവുമായി നില്‍ക്കുന്ന ഉര്‍വശിയെ കാണാം

Starcast : Joju George Urvashi Vijayaraghavan Aiswarya lekshmi

Director: Safar Sanal

( 0 / 5 )

1979 മുതല്‍ 2025 വരെ എഴുന്നൂറോളം സിനിമകള്‍, 5 ഭാഷകളിലായി 2 ദേശീയ പുരസ്‌കാരങ്ങളും 8 സംസ്ഥാന പുരസ്‌കാരങ്ങളും, ഞങ്ങളുടെ സൂപ്പര്‍ താരം ഉര്‍വ്വശി... കയ്യടികളോടെ ഉര്‍വ്വശിക്ക് 'ആശ' സെറ്റില്‍ ലഭിക്കുന്ന വരവേല്‍പ്പോടെ 'ആശ'യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വീഡിയോയുടെ അവസാനം നെഞ്ചില്‍ തറയ്ക്കുന്ന നോട്ടവുമായി നില്‍ക്കുന്ന ഉര്‍വശിയെ കാണാം.


മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വ്വശിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'യില്‍ ഐശ്വര്യ ലക്ഷ്മി, വിജയരാഘവന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. കാലടിയിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. 'പണി' ഫെയിം രമേഷ് ഗിരിജയും ചിത്രത്തിലുണ്ട്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിര്‍മ്മിക്കുന്നത്.

പൊന്‍മാന്‍, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സര്‍ക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ക്ക് ശേഷം അജിത് വിനായക ഫിലിംസിന്റേതായി എത്തുന്ന ചിത്രമാണ് 'ആശ'. സിനിമയുടെ ടൈറ്റില്‍ ലുക്ക് പോസ്റ്ററും അടുത്തിടെ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫര്‍ സനലാണ്. ജോജു ജോര്‍ജ്ജും രമേഷ് ഗിരിജയും സഫര്‍ സനലും ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്.

ഛായാഗ്രഹണം: മധു നീലകണ്ഠന്‍, എഡിറ്റര്‍: ഷാന്‍ മുഹമ്മദ്, സംഗീതം: മിഥുന്‍ മുകുന്ദന്‍, സൗണ്ട് ഡിസൈന്‍ ആന്‍ഡ് സിങ്ക് സൗണ്ട്: അജയന്‍ അടാട്ട്, പ്രൊഡക്ഷന്‍ ഡിസൈനര്‍: വിവേക് കളത്തില്‍, മേക്കപ്പ്: ഷമീര്‍ ഷാം, കോസ്റ്റ്യൂം: സുജിത്ത് സി.എസ്, സ്റ്റണ്ട്: ദിനേഷ് സുബ്ബരായന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മാലവട്ടത്ത്, ചീഫ് അസോസിയേറ്റ്: രതീഷ് പിള്ള, അസ്സോസിയേറ്റ്‌സ്: ജിജോ ജോസ്, ഫെബിന്‍ എം സണ്ണി, സ്റ്റില്‍സ്: അനൂപ് ചാക്കോ, ഡിസൈന്‍സ്: യെല്ലോടൂത്ത്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Bivin
Bivin  
Related Articles
Next Story