വിവാഹം മുടക്കു ഗ്രാമത്തിന്റെ വിചിത്രകഥയുമായി വത്സലാ ക്ലബ്ബ് സെപ്റ്റംബര്‍ 26ന്

അന്നാട്ടുകാര്‍ക്ക് ഈ വിവാഹം മുടക്കല്‍ ഒരു മത്സരവും ആഘോഷവും ആണ്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ തലമുറതലമുറ കൈമാറി ഈ കാര്യം നിലനിന്നു പോരുന്നു.

Starcast : Vineeth Thattil, Akhil Kavalayoor

Director: Anush Mohan

( 0 / 5 )

ഭാരതക്കുന്ന് എന്ന സാങ്കല്‍പ്പിക ഗ്രാമത്തില്‍ വര്‍ഷങ്ങളായി നിലനിന്നു പോരുന്ന വിചിത്രമായവിവാഹം മുടക്കല്‍ സമ്പ്രദായത്തിന്റെ പശ്ചാത്തലത്തിലൂടെ അണിയിച്ചൊരുക്കുന്ന ചിത്രമാണ് വത്സലാ ക്ലബ്ബ് . അന്നാട്ടുകാര്‍ക്ക് ഈ വിവാഹം മുടക്കല്‍ ഒരു മത്സരവും ആഘോഷവും ആണ്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ തലമുറതലമുറ കൈമാറി ഈ കാര്യം നിലനിന്നു പോരുന്നു. സ്വന്തം മക്കളുടെ വിവാഹം പോലും മുടക്കുന്നതില്‍ ഇവര്‍ക്ക് തെല്ലും ദുഃഖമില്ല. ഏറ്റവും കൂടുതല്‍ കല്യാണം മുടക്കുന്നവര്‍ക്ക് മുടക്കു ദണ്ഡ് എന്ന പാരിതോഷികംവരെ നല്‍കും.

ഇവിടെ വത്സലാ ക്ലബ്ബ് എന്ന ഒരു ക്ലബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ നാട്ടില്‍ നടക്കുന്ന ഈ കല്യാണം മുടക്കിനെ ശക്തമായി എതിര്‍ക്കുന്ന ഏതാനും ചെറുപ്പക്കാരാണ് ഈ ക്ലബ്ബിന്റെ പിന്നിലെസജീവ പ്രവര്‍ത്തകര്‍. ഈ പ്രാകൃതമായ സമ്പ്രദായത്തെ ഇവര്‍ എതിര്‍ക്കുന്നതോടെ ക്ലബ്ബ് പ്രവര്‍ത്തകരും നാട്ടുകാരും രണ്ടു ചേരികളിലായി മാറുന്നു. ഇവര്‍ക്കിടയിലേക്ക് ഒരു പെണ്‍കുട്ടി കടന്നു വരുന്നതോടെ കഥാഗതിയില്‍ വലിയൊരു വഴിത്തിരിവിനു വഴിയൊരുക്കുന്നു. നവാഗതനായ അനുഷ് മോഹന്‍ സംവിധാനം ചെയ്യുന്ന വത്സലാ ക്ലബ്ബ് എന്ന ചിത്രത്തിന്റെ പശ്ചാത്തലമാണിത്. തികച്ചും കൗതുകകരമായ ഒരു പ്രമേയം ഹ്യൂമര്‍, ഫാന്റെസി ജോണറില്‍ അവതരിപ്പിക്കുയാണ് അനൂഷ് മോഹന്‍ ഈ ചിത്രത്തിലൂടെ. സാധാരണക്കാര്‍ താമസിക്കുന്ന ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ഫാല്‍ക്കണ്‍ സിനിമാസിന്റെ ബാനറില്‍ ജിനി.എസ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

താരപ്പൊലിമയേക്കാളുപരി കഥക്കനുയോജ്യമായതും ഒപ്പം സമീപകാല മലയാള സിനിമകളിലൂടെ ശ്രദ്ധേയമായവരുമാണ് ഈ ചിത്രത്തിലെ അഭിനേതാക്കള്‍. വിനീത് തട്ടില്‍, അഖില്‍ കവലയൂര്‍ കാര്‍ത്തിക്ക് ശങ്കര്‍, രൂപേഷ് പീതാംബരന്‍, അരിസ്റ്റോ സുരേഷ്,അംബി, വിശാഖ്, ഗൗരി, മല്ലികാസുകുമാരന്‍, ജിബിന്‍ ഗോപിനാഥ്, അനില്‍ രാജ്, അരുണ്‍ സോള്‍, ദീപു കരുണാകരന്‍, പ്രിയാ ശ്രീജിത്ത്, ബിനോജ് കുളത്തൂര്‍, രാഹുല്‍ നായര്‍, ദീപു നാവായിക്കുളം,അനീഷ്, ഷാബു പ്രൗദീന്‍, ഗൗതം.ജി. ശശി, അസീന, റീന, അരുണ്‍ ഭാസ്‌ക്കര്‍,ആമി തിലക്,

എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ ഈ ചിത്രത്തിലെ മറ്റൊരു മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രചന -ഫൈസ് ജമാല്‍ സംഗീതം - ജിനി എസ്. ഛായാഗ്രഹണം - ശൗരിനാഥ്. എഡിറ്റിംഗ് - രാകേഷ് അശോക ' കലാസംവിധാനം - അജയ് ജി. അമ്പലത്തറ . സ്റ്റില്‍സ് - അജി മസ്‌ക്കറ്റ്‌മേക്കപ്പ് സന്തോഷ് പെണ്‍പകല്‍. കോസ്റ്റ്യും ഡിസൈന്‍ - ബ്യൂസി ബേബി ജോണ്‍. പബ്ലിസിറ്റിഡിസൈന്‍ - ആനന്ദ് രാജേന്ദ്രന്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - അനുരാജ്.ഡി.സി. പ്രൊഡക്ഷന്‍ മാനേജര്‍ - കുര്യന്‍ ജോസഫ് പ്രാഡക്ഷന്‍ എക്‌സിക്കുട്ടീവ് - ഹരി കാട്ടാക്കട. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മുരുകന്‍.എസ്. തിരുവനന്തപുരത്തും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. പിആര്‍ഒ- വാഴൂര്‍ ജോസ്.

Bivin
Bivin  
Related Articles
Next Story