വൈറലായി... വൈബായി... 'പ്രകമ്പനം' ചിത്രത്തിലെ 'തള്ള വൈബ്' സോങ്

നവരസ ഫിലിംസും കാര്‍ത്തിക് സുബ്ബരാജിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ സ്റ്റോണ്‍ ബെഞ്ച് സ്റ്റുഡിയോയും ഒരുമിച്ചാണ് 'പ്രകമ്പനം' പുറത്തിറക്കുന്നത്.ഒരു കംപ്ലീറ്റ് ഹൊറര്‍ കോമഡി എന്റര്‍ടൈനര്‍. യുവതലമുറയെ ആകര്‍ഷിക്കുന്ന എല്ലാ ഘടകങ്ങളും ചേര്‍ന്ന ഒരു ചിത്രമാണെന്ന സൂചനയാണ് ചിത്രത്തിന്റെതായി നേരത്തെ ഇറങ്ങിയ ടീസറും ഇപ്പോള്‍ ഇറങ്ങിയ പാട്ടും നല്‍കുന്നത്.

Starcast : Seethal Joseph, Ameen, Kalabhavan Navas, Rajesh Madhavan

Director: Vijesh Panathur

( 0 / 5 )

ഗണപതിയും സാഗര്‍ സൂര്യയും പ്രധാന വേഷത്തില്‍ എത്തുന്ന ഹൊറര്‍ കോമഡി എന്റര്‍ടെയ്‌നര്‍ പ്രകമ്പനം ഉടന്‍ തീയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെതായി ഇന്ന് പുറത്തിറങ്ങിയ 'തള്ള വൈബ്' എന്ന് തുടങ്ങുന്ന ലിറിക്കല്‍ വീഡിയോ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. യുവ പ്രേക്ഷകരെ ഒന്നാകെ വൈബാക്കുന്ന ഒരു ഒന്നൊന്നര സോങ്... പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ ഇങ്ങനെയാണ്. ബിബിന്‍ അശോക് സംഗീതം ചെയ്ത ഗാനം പ്രണവം ശശിയും പുഷ്പവതിയും ചേര്‍ന്നാണ്പാടിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെതാണ് വരികള്‍.

നവരസ ഫിലിംസും കാര്‍ത്തിക് സുബ്ബരാജിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ സ്റ്റോണ്‍ ബെഞ്ച് സ്റ്റുഡിയോയും ഒരുമിച്ചാണ് 'പ്രകമ്പനം' പുറത്തിറക്കുന്നത്.ഒരു കംപ്ലീറ്റ് ഹൊറര്‍ കോമഡി എന്റര്‍ടൈനര്‍. യുവതലമുറയെ ആകര്‍ഷിക്കുന്ന എല്ലാ ഘടകങ്ങളും ചേര്‍ന്ന ഒരു ചിത്രമാണെന്ന സൂചനയാണ് ചിത്രത്തിന്റെതായി നേരത്തെ ഇറങ്ങിയ ടീസറും ഇപ്പോള്‍ ഇറങ്ങിയ പാട്ടും നല്‍കുന്നത്.

ചിത്രം മുഴുനീളം രസകരമായി തോന്നിയതിനാലാണ് നിര്‍മ്മാണത്തില്‍ പങ്കാളിയാകുന്നതെന്നും കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞത് അന്വര്‍ത്ഥമാകുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

.'നദികളില്‍ സുന്ദരി' എന്ന ചിത്രത്തിനു ശേഷം വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം ശ്രീജിത്ത് കെ. എസ്, കാര്‍ത്തികേയന്‍ എസ്, സുധീഷ്.എന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കോ-പ്രൊഡ്യൂസേഴ്‌സ് വിവേക് വിശ്വം ഐ. എം, പി. മോന്‍സി, റിജോഷ്, ദിലോര്‍, ബ്ലെസ്സി.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അഭിജിത്ത് സുരേഷ്.

ചിത്രത്തിന്റെ കഥയും സംവിധായകന്റെതാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കന്‍.ഹോസ്റ്റല്‍ ജീവിതവും അതിന്റെ രസങ്ങളും പശ്ചാത്തലമായി വരുന്ന സിനിമയാണ് 'പ്രകമ്പനം'. കൊച്ചിയിലെ ഒരു മെന്‍സ് ഹോസ്റ്റലും കണ്ണൂരും പശ്ചാത്തലമാകുന്ന ചിത്രത്തില്‍ ശീതള്‍ ജോസഫ് ആണ് നായിക. അമീന്‍,കലാഭവന്‍ നവാസ്, രാജേഷ് മാധവന്‍,

മല്ലിക സുകുമാരന്‍, അസീസ് നെടുമങ്ങാട്, പി.പി കുഞ്ഞികൃഷ്ണന്‍, ഗായത്രി സതീഷ്, ലാല്‍ ജോസ്, പ്രശാന്ത് അലക്‌സാണ്ടര്‍, സനീഷ് പല്ലി, കുടശ്ശനാട് കനകം, തുടങ്ങിയ ഒരു ഗംഭീര താരനിര തന്നെ ചിത്രത്തിലുണ്ട്. 'പണി 'എന്ന ചിത്രത്തിലെ ശക്തമായ വില്ലന്‍ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സാഗര്‍ സൂര്യയും സ്വതസിദ്ധമായ ഹാസ്യശൈലിയുള്ള ഗണപതിയും ഒരുമിക്കുമ്പോള്‍ 'പ്രകമ്പന'ത്തിനുള്ള പ്രതീക്ഷകള്‍ ഏറെയാണ്.

ചിത്രത്തിന്റെ സംഗീതം ബിബിന്‍ അശോക്. പശ്ചാത്തല സംഗീതം ശങ്കര്‍ ശര്‍മ്മ. വരികള്‍ എഴുതിയത് വിനായക് ശശികുമാര്‍. ഛായഗ്രഹണം - ആല്‍ബി ആന്റണി. എഡിറ്റര്‍- സൂരജ് ഇ.എസ്. ആര്‍ട്ട് ഡയറക്ടര്‍- സുഭാഷ് കരുണ്‍. ലിറിക്‌സ്- വിനായക് ശശികുമാര്‍.ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അംബ്രൂ വര്‍ഗീസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നന്ദു പൊതുവാള്‍.ലൈന്‍ പ്രൊഡ്യൂസര്‍ അനന്ദനാരായണ്‍. പ്രൊഡക്ഷന്‍ മാനേജേഴ്‌സ് ശശി പൊതുവാള്‍, കമലാക്ഷന്‍.സൗണ്ട് ഡിസൈന്‍ കിഷന്‍ മോഹന്‍ ( സപ്ത).ഫൈനല്‍ മിക്‌സ് എം ആര്‍ രാജകൃഷ്ണന്‍. ഡി ഐ രമേശ് സി.പി. വി എഫ് എക്‌സ് മെറാക്കി. വസ്ത്രാലങ്കാരം -ശ സുജിത്ത് മട്ടന്നൂര്‍. മേക്കപ്പ്- ജയന്‍ പൂങ്കുളം. പി.ആര്‍.ഓ -മഞ്ജു ഗോപിനാഥ്.

പബ്ലിസിറ്റി ഡിസൈന്‍ -യെല്ലോ ടൂത്ത്.സ്റ്റില്‍സ് ഷാഫി ഷക്കീര്‍,ഷിബി ശിവദാസ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്.

Bivin
Bivin  
Related Articles
Next Story