കേരളത്തിന് പുറത്ത് വമ്പന്‍ വിതരണക്കാരുമായി കൈകോര്‍ത്ത് വേഫെറര്‍ ഫിലിംസിന്റെ 'ലോക - ചാപ്റ്റര്‍ വണ്‍: ചന്ദ്ര'
കര്‍ണാടകയില്‍ എത്തിക്കുന്നത് കന്നഡ താരം രാജ് ബി ഷെട്ടിയുടെ ലൈറ്റര്‍ ബുദ്ധ എന്ന ബാനറാണ്.

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാം ചിത്രമായ ' ലോക - ചാപ്റ്റര്‍ വണ്‍:ചന്ദ്ര' കേരളത്തിന് പുറത്ത് വിതരണം ചെയ്യുന്നത് വമ്പന്‍ വിതരണ കമ്പനികള്‍. ഓണം റിലീസായി ഓഗസ്റ്റ് 28 ന് തീയേറ്ററുകളില്‍ എത്തുന്ന ചിത്രം തമിഴ്‌നാട് വിതരണം ചെയ്യുന്നത് എ ജി എസ് സിനിമാസ് ആണ്. ചിത്രം കര്‍ണാടകയില്‍ എത്തിക്കുന്നത് കന്നഡ താരം രാജ് ബി ഷെട്ടിയുടെ ലൈറ്റര്‍ ബുദ്ധ എന്ന ബാനറാണ്. തെലുങ്കിലെ വമ്പന്‍ സിനിമാ നിര്‍മ്മാണ- വിതരണ കമ്പനിയായ സിതാര എന്റെര്‍റ്റൈന്മെന്റ്‌സ് ചിത്രം ആന്ധ്ര/ തെലുങ്കാന സംസ്ഥാനങ്ങളില്‍ എത്തിക്കുമ്പോള്‍, നോര്‍ത്ത് ഇന്ത്യയില്‍ 'ലോക' വിതരണം ചെയ്യുന്നത് പെന്‍ മരുധാര്‍ ടീം ആണ്. റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റില്‍ ഗംഭീര റിലീസ് ലക്ഷ്യമിടുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. ഓരോ മാര്‍ക്കറ്റിലെയും ഏറ്റവും മികച്ച വിതരണക്കാരാണ് 'ലോക' പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. വമ്പന്‍ റസ്റ്റ് ഓഫ് ഇന്ത്യ റിലീസ് ലക്ഷ്യമിടുന്ന ചിത്രം അതിനൊപ്പം തെന്നിന്ത്യയിലെ എപിക് സ്‌ക്രീനുകളിലും പ്രദര്‍ശനത്തിന് എത്തും. കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കിയിരിക്കുന്ന 'ലോക' രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. 'ലോക' എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'.
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ പ്രോമോ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'തനി ലോക മുറക്കാരി' എന്ന പേരില്‍ റിലീസ് ചെയ്ത ഗാനത്തിന് ജേക്‌സ് ബിജോയ് ആണ് ഈണം പകര്‍ന്നത്. നേരത്തെ റിലീസ് ചെയ്ത 'ലോക' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ടീസര്‍ എന്നിവ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും ത്രസിപ്പിക്കുന്ന സംഗീതവുമായെത്തിയ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയിലാണ് ചര്‍ച്ചയായി മാറിയത്. സൂപ്പര്‍ഹീറോ ആയ 'ചന്ദ്ര' എന്ന് പേരുള്ള കഥാപാത്രമായാണ് കല്യാണി പ്രിയദര്‍ശന്‍ ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. 'സണ്ണി' എന്നാണ് നസ്ലന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ഇന്‍സ്പെക്ടര്‍ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാന്‍ഡിയും 'വേണു' ആയി ചന്ദുവും, 'നൈജില്‍' ആയി അരുണ്‍ കുര്യനും ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു. ഒന്നിലധികം ഭാഗങ്ങളില്‍ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് 'ലോക - ചാപ്റ്റര്‍ വണ്‍: ചന്ദ്ര'. ശാന്തി ബാലചന്ദ്രന്‍, ശരത് സഭ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. മലയാളി പ്രേക്ഷകര്‍ ഇതുവരെ കാണാത്ത കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് ഉള്‍പ്പെടെയുള്ള പോസ്റ്ററുകളും നല്‍കിയത്.
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റര്‍ - ചമന്‍ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ-ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ബംഗ്ലാന്‍ , കലാസംവിധായകന്‍-ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് - റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍-മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍- യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിനി ദിവാകര്‍, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആര്‍ഒ- ശബരി.