ഐ.എം. ബി.പി. ബുക്ക് മൈ ഷോഹൈ റേറ്റ്, വേഷം കെട്ട്, കോണ്‍ട്ര വസ്സി, പിന്നെ ഒരു ഹെലിക്കോപ്പ്റ്റര്‍; സിനിമാ പ്രൊമോഷനു വേണ്ടി യൂട്യൂബറിന്റെ തന്ത്രങ്ങള്‍

പടക്കളം ഗയിം വീണ്ടും

Starcast : sooraj venjaramood sharafudheen vijay babu niranjana arun ajikumar

Director: manu swaraj

( 0 / 5 )

സിനിമാ പ്രൊമോഷന്‍ അടിമുടി മാറിയിരിക്കുകയാണല്ലോ? യൂട്യൂബറിന്റെ പോസ്റ്റു വരെ വലിയ പ്രേഷക പിന്തുണ ലഭിക്കുന്നുവെന്നു വിശ്വസിക്കുന്ന കാലഘട്ടം. ഈ സാഹചര്യത്തില്‍ ഒരു സിനിമയുടെ പ്രൊമോഷന്‍ നമുക്കൊന്നു കാണാം. മുഖപരിചയമുള്ള വരാണ് വീഡിയോയിലുള്ളവര്‍. ഫാലിമിയിലൂടെ ശ്രഡേയനായ സന്ധിപ് പ്രദീപ് വാഴ ഫെയിം സാഫ്, നിരവധി ചിത്രങ്ങളിലൂടെ ശ്രദേയയായ നിരഞ്ജന,

അരുണ്‍ അജികുമാര്‍, യൂട്യൂബറായ അരുണ്‍പ്രദീപ് എന്നിവരാണ് ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. പ്രൊമോഷന്‍ എങ്ങനെയൊക്കെ ചെയ്യാം എന്ന് ഈ താരങ്ങളുടെ ചോദ്യവും അതിനുള്ള യുട്യൂബറുടെ ഉത്തരവുമാണ് വീഡിയോയില്‍. വലിയ ആസ്വാദകരുള്ള ഒരുയൂട്യൂബറിന്റെ അഭിപ്രായങ്ങളാണ് ബുക്ക് മൈ ഷോഹൈറേറ്റ്, ഐ.എം.ഡി.പി, വേഷം കെട്ട്, കോണ്‍ട്ര വസ്സി, പിന്നെ ഹെലിക്കോപ്റ്ററും- ഇത്തരം നിരവധി കൗതുകങ്ങളും, ചില മണ്ടത്തരങ്ങളുമൊക്കെയായി ഇന്നു പുറത്തുവിട്ട പടക്കളത്തിന്റെ ഗയിം പ്ലേ പ്രൊമോഷന്‍ വീഡിയോചിരിയും ചിന്തയും നല്‍കി ഏറെ വൈറലായിരിക്കുന്നു. ഈ രസങ്ങളുടെ ആകെത്തുക പടക്കളം എന്ന ചിത്രത്തിലൂടെ നമുക്കു കാണാന്‍ കഴിയുമെന്ന് ചിത്രത്തിന്റെ അണിയാ പ്രവര്‍ത്തകര്‍ ഉറപ്പുതരുന്നു.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു വിജയ് സുബ്രഹ്‌മണ്യം എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം നവാഗതനായ മനുസ്വരാജാണ് സംവിധാനം ചെയ്യുന്നത്. സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, മാര്‍ക്കോ ഫെയിം ഇഷാന്‍ഷൗക്കത്ത്, പൂജാ മോഹന്‍രാജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവര്‍ക്കൊപ്പം ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ - നിതിന്‍.സി.ബാബു.- മനുസ്വരാജ്. സംഗീതം - രാജേഷ് മുരുകേശന്‍.(പ്രേമം ഫെയിം) ഛായാഗ്രഹണം - അനു മൂത്തേടത്ത്. എഡിറ്റിംഗ് - നിതിന്‍രാജ് ആരോള്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍ - ഷാജി നടുവില്‍. കലാസംവിധാനം മഹേഷ് മോഹന്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - നിതിന്‍ മൈക്കിള്‍. അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ശരത് അനില്‍, ഫൈസല്‍ഷാ പ്രൊഡക്ഷന്‍ മാനേജര്‍ - സെന്തില്‍ പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - ബിജു കടവൂര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിബു ജി. സുശീലന്‍. മെയ് എട്ടിന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. പിആര്‍ഒ- വാഴൂര്‍ ജോസ്.

Bivin

Bivin

 
Related Articles
Next Story