എ ആർ റഹ്‌മാന്റെ സംഗീത പരിപാടിയിൽ അപ്രതീക്ഷ അതിഥിയായി ആരാധകരെ കയ്യിലെടുത്ത് നടൻ ധനുഷ്

മുംബൈ: സംഗീതസംവിധായകൻ ഗായകനുമായ എ.ആർ. റഹ്മാന്റെ സംഗീത പരിപാടിയിൽ അപ്രതീക്ഷിത അതിഥിയായി നടൻ ധനുഷ്. ശേഷം ഇരുവരും ചേർന്ന് ആലപിച്ച തകർപ്പൻ ഗാനം ആരാധകരെ ആവേശത്തിലാഴ്ത്തി. ദിയിൽ ഇരുവരും ചേർന്ന് ധനുഷ് സംവിധാനം ചെയ്ത രായൻ എന്ന ചിത്രത്തിലെ അടങ്കാത അസുരൻ എന്നു തുടങ്ങുന്ന ഗാനമാണ് ആലപിച്ചത്. ഇരുവരും ഒന്നിച്ചുള്ള പരിപാടിയെ ആർപ്പുവിളികളോടും കയ്യടികളോടുമാണ് ആരാധകർ നെഞ്ചിലേറ്റിയത്. ശേഷം സോഷ്യൽ മീഡിയയിൽ ധനുഷ് പോസ്റ്റ് ചെയ്ത എ ആർ റഹ്‌മാനൊപ്പമുള്ള ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ അങ്ങേയറ്റത്തെ ബഹുമതി എന്നാണ് ധനുഷ് കുറിച്ചത്.

ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന സംഗീത പരിപാടിയിലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ധനുഷ് എത്തിയത്. പരിപാടിയിലെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലാണ്.

Related Articles
Next Story