'അഴകിയ ലൈല'യ്ക്ക് പിന്നാലെ വിവാദം; ഗാനം ഉപയോഗിക്കുന്നുവെന്ന് പറഞ്ഞില്ല ആരോപണവുമായി സംഗീത സംവിധായകൻ സിർപ്പി

‘ഗുരുവായൂരമ്പല നടയിൽ’ ചിത്രത്തിൽ ‘അഴകിയ ലൈല’ ഗാനം ഉപയോഗിച്ചതിനെതിരെ സംഗീത സംവിധായകൻ സിർപ്പി. മെയ് 16ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ജൂൺ 27ന് ഒ.ടി.ടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ഇതോടെയാണ് ചിത്രത്തിൽ ഈ ഗാനം എത്തിയതിനെതിരെ സിർപ്പി രംഗത്തെത്തിയത്.
‘ഉള്ളത്തൈ അള്ളിത്താ’ എന്ന തമിഴ് ചിത്രത്തിന് വേണ്ടി സിർപ്പി ഒരുക്കിയ ‘അഴകിയ ലൈല’ എന്ന ഗാനം ഹിറ്റായിരുന്നു. പാട്ടിന്റെ അവകാശം നിർമ്മാതാക്കൾ വാങ്ങിയിട്ടുണ്ടെങ്കിലും, ഒരു മലയാള സിനിമയിൽ തന്റെ ഗാനം ഉപയോഗിക്കുന്നുവെന്നും അറിഞ്ഞില്ലെന്നും ആരും അറിയിച്ചില്ലെന്നുമാണ് സിർപ്പി പറഞ്ഞു.
സംഭവം തന്നെ വിഷമിപ്പിച്ചു, സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്നും സിർപ്പി പറഞ്ഞു. കുറഞ്ഞത് സംഗീത സംവിധായകന്റെ പേര് ക്രഡിറ്റ്‌സിലെങ്കിലും കൊടുക്കണം. സിനിമ ഇതുവരെ താൻ കണ്ടിട്ടില്ല. പക്ഷെ തന്റെ പേര് ക്രഡിറ്റ്‌സിൽ ചേർക്കാൻ നിർമ്മാതാക്കളോട് ആവശ്യപ്പെടും എന്നാണ് സിർപ്പി വ്യക്തമാക്കിയിരിക്കുന്നത്.