കർണാടിക് സംഗീതജ്ഞ കൽപ്പകം രാമൻ അന്തരിച്ചു

ചെന്നൈ: കർണാടക സംഗീതജ്ഞ കൽപ്പകം രാമൻ (85) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ചെറുപ്പത്തിൽ തന്നെ കർണാടക സംഗീതം അഭ്യസിച്ച കൽപ്പകം 16-ാം വയസിൽ മ്യൂസിക് അക്കാദമിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

മൈസൂർ സർവകലാശാലയിൽ നിന്ന്‌ ബിരുദാനന്തരബിരുദം നേടി ആകാശവാണിയിൽ ഗായികയായി. സംഗീത കോളേജുകളിൽ അധ്യാപികയായി പ്രവർത്തിച്ച കൽപ്പകം രാജ്യത്തെ വിവിധയിടങ്ങളിൽ സംഗീത കച്ചേരികൾ നടത്തി ശ്രദ്ധ നേടിയിട്ടുണ്ട്. എജ്യൂക്കേഷനലിസ്റ്റും ഓറേറ്ററും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന വി എസ് ശ്രീനിവാസ ശാസ്ത്രിയുടെ തലമുറയിലുള്ള സംഗീതജ്ഞയാണ് കൽപ്പകം രാമൻ.ഇന്ത്യയുടെ മുൻ അഡീഷണൽ സോളിസിറ്റർ ജനറലായിരുന്ന വി പി രാമനാണ് ജീവിത പങ്കാളി.

Related Articles

Next Story